×
login
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി

രോഗബാധയെ തുടര്‍ന്ന് 2017 ല്‍ ഒഡിംഗയുടെ മകളായ റോസ്‌മേരിയുടെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.

ന്യൂദല്‍ഹി: കേരളത്തിലെ മകളുടെ നേത്ര ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ ആയുര്‍വേദത്തെ പ്രകീര്‍ത്തിച്ച് കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ.  പ്രധാനമന്ത്രി നരേന്ദ്രമോദിയെ മേരില്‍കണ്ട് ആയുര്‍വേദം ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും അവിടുത്തെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ചര്‍ച്ച ചെയതു.

'ഈ പരമ്പരാഗത മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ, അവള്‍ക്ക് ഒടുവില്‍ കാഴ്ചശക്തി തിരികെ ലഭിച്ചു, ഇത് ഞങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി. ഈ ചികിത്സാ രീതി (ആയുര്‍വേദം) ആഫ്രിക്കയിലേക്ക് കൊണ്ടുവരാനും നമ്മുടെ തദ്ദേശീയ സസ്യങ്ങളെ ചികിത്സയ്ക്കായി ഉപയോഗിക്കാനും ഞാന്‍ പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.  

ഒഡിംഗയുടെ മകള്‍ റോസ്‌മേരി ഒഡിംഗയ്ക്ക് 2017 ല്‍ ഒപ്റ്റിക് നാഡി സംബന്ധമായ രോഗം മൂലം കാഴ്ച നഷ്ടപ്പെടുകയായിരുന്നു. കാഴ്ച വൈകല്യത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ചൈന എന്നിവിടങ്ങളില്‍ അവര്‍ ചികിത്സ തേടി.  ഇതൊന്നു വിജയിച്ചില്ല. സുഹൃത്ത് വഴി് റെയ്‌ല ഒഡിംഗ് കേരളത്തിന്റെ ആയുര്‍വേദ സംസ്‌കാരത്തെക്കുറിച്ച് അറിഞ്ഞു. 2019ല്‍ കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ റോസ്‌മേരി ഒഡിംഗ ചികിത്സ ആരംഭിച്ചു.  നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് ഒരു മാസത്തോളം കേരളത്തില്‍ ചികിത്സയിലായിരുന്നു. നിര്‍ദ്ദിഷ്ട  മരുന്നും  തെറാപ്പിയും വീട്ടില്‍ നിന്ന് ചെയ്തു. തുടര്‍ച്ചയായ തെറാപ്പിക്കും പരിശോധനകള്‍ക്കും ശേഷം റോസ്‌മേരി ഒഡിംഗയ്ക്ക് കാഴ്ച തിരിച്ചുകിട്ടി.  .  

'കേരളത്തിലെ കൊച്ചിയില്‍ എന്റെ മകളുടെ നേത്രചികിത്സയ്ക്കായാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അവളുടെ കാഴ്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായി. മകള്‍ക്ക് ഏറെക്കുറേ എല്ലാം കാണാന്‍ കഴിയുമെന്നത് ഞങ്ങളുടെ കുടുംബത്തിന് വലിയ അത്ഭുതമായിരുന്നു', ഒഡിംഗ പറഞ്ഞു.  

മൂന്നര വര്‍ഷത്തിന് ശേഷം ഒഡിംഗയെ കാണാന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിച്ചു. 2008 മുതല്‍ ഇന്ത്യയിലും കെനിയയിലും  ഒഡിംഗയുമായുള്ള തന്റെ ഒന്നിലധികം ആശയവിനിമയങ്ങളും 2009 ലും 2012 ലും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് അദ്ദേഹം നല്‍കിയ പിന്തുണയും പ്രധാനമന്ത്രി അനുസ്മരിച്ചു.


ഇരു നേതാക്കളും പരസ്പര താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യകെനിയ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

ഒഡിംഗയുടെ നല്ല ആരോഗ്യത്തിനും ഭാവി ശ്രമങ്ങള്‍ക്കും നരേന്ദ്ര മോദി ആശംസകള്‍ അറിയിച്ചു

 

 

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.