×
login
ആരാധ്യ മുടി മുറിച്ചു; അര്‍ബുദ രോഗികള്‍ക്കായി

കൈയ്യില്‍ പണമില്ല. മുടി മുറിച്ചു കൊടുക്കുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്റെ മുടിയും കൊടുക്കാമോ എന്ന് അമ്മ അമ്പിളിയോട് ആരാധ്യ ചോദിച്ചു.

തിരുവനന്തതപുരം: അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ പ്രമുഖര്‍ തങ്ങളുടെ മുടി മുറിച്ചുനല്‍കുന്നത് വലിയ വാര്‍ത്തയായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയും ബിഗ് ബോസ് താരം ഷിയാസ് കരിമും ഒക്കെ തങ്ങളുടെ കാര്‍ കൂന്തല്‍ മുറിച്ചു നല്‍കിയത് മാധ്യമങ്ങള്‍ ആവേശ വാര്‍ത്തയാക്കി. അതില്‍ പ്രചോദിതരായി നിരവധി പെണ്‍കുട്ടികള്‍ നീട്ടി വളര്‍ത്തിയ തങ്ങളുടെ മുടിയില്‍ കത്രിക വെച്ചു. രോഗികള്‍ക്ക് സൗജന്യമായി വിഗ്ഗ് ലഭിക്കുമെന്ന ധാരണയില്‍ മുടി നല്‍കുന്നവര്‍ വഞ്ചിപ്പിക്കപ്പെടുന്നതിന്റെ വാര്‍ത്തകളും വന്നു.
എന്നാല്‍ തിരുവനന്തപുരം ഹോളി എയിഞ്ചല്‍സ് സ്‌ക്കൂളിലെ ആറാം ക്‌ളാസുകാരി ആരാധ്യ മുടി മുറിച്ചത് വാര്‍ത്തയാകുമെന്നോ വഞ്ചിക്കപ്പെടുമെന്നോ കരുതിയില്ല. ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അവര്‍ക്കായി എന്തു ചെയ്യാനാകും എന്നകൊച്ചു മനസ്സിലെ തോന്നല്‍. അതു ബന്ധുവായ ഒരാള്‍ രോഗം വന്നു മരിച്ചപ്പോള്‍ മനസ്സില്‍ വന്ന കാര്യം.
കൈയ്യില്‍ പണമില്ല. മുടി മുറിച്ചു കൊടുക്കുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്റെ മുടിയും കൊടുക്കാമോ എന്ന് അമ്മ അമ്പിളിയോട് ആരാധ്യ ചോദിച്ചു.  
തമാശ എന്ന തോന്നലാണ് ആദ്യം ഉണ്ടായത്. അച്ഛന്‍ വിനോദിനോടും ഇതേ കാര്യം ആവര്‍ത്തിച്ചപ്പോള്‍ ' അതിന് മുറിക്കാന്‍ മാത്രം മുടി ഇല്ലല്ലോ' എന്ന ഉഴപ്പന്‍ മറുപടിയില്‍ ആരാധ്യ തൃപ്തിയായില്ല.' മുടി വളര്‍ത്തി മുറിക്കാം' എന്നായി. മാതാപിതാക്കളുടേയും ചേച്ചി ദൃശ്യയുടേയും പിന്തുണയോടെ കൊച്ചു മിടുക്കി  ലോക്ക് ഡൗണ്‍ സമയത്ത് തന്റെ തലമുടി വളര്‍ത്തി. 10 ഇഞ്ച് വളര്‍ന്നപ്പോള്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ചാരിറ്റബിള്‍ സസോസിയേഷന്റ ഹെയര്‍ ബാങ്കിലേക്ക്  മുടി മുറിച്ചു നല്‍കി.


 

  comment
  • Tags:

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.