×
login
ആരോഗ്യം വീണ്ടെടുക്കാം ചായാമൻസയിലൂടെ, ഓർമ്മക്കുറവിനും, ബുദ്ധിശക്തിയ്ക്കും ഗുണപ്രദം, നിരവധി പോഷകഘടകങ്ങളുടെ കലവറ

കഴിഞ്ഞ ഒരു വർഷക്കാലമായി മതിയായ പോഷകാഹാരത്തിൻറെ ലഭ്യതക്കുറവ് മൂലം നമ്മളിൽ ആർക്ക് വേണമെങ്കിലും കൊറോണാ വൈറസ് ബാധിക്കാമെന്നുള്ളത് കൊണ്ട് ഈ പോഷകാഹാരക്കുറവ് മറികടക്കേണ്ടത് കൊറോണാക്കാലത്ത് വളരെ ആവശ്യമാണ്.

ഇത് കൊറോണാക്കാലം. വറുതിയുടെ കാലം. പണ്ടൊരു പഞ്ഞക്കർക്കടകത്തെ മാത്രം പേടിച്ചാൽ മതിയായിരുന്നു. എന്നാൽ ഇന്ന് 12 മാസത്തേയും പേടിക്കേണ്ടിയിരിക്കുന്നു. കൊറോണാ മഹാമാരി നമ്മുടെയെല്ലാം ജീവിതത്തെയും ജീവിതശൈലിയെയും കീഴ്മേൽ മറിച്ചു. വെറും തടവിന് ശിക്ഷിച്ച ജയിൽപ്പുള്ളികളെപ്പോലെ വീട്ടുതടങ്കലിൽ നാം അകപ്പെട്ടിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഇച്ഛാനുസരണം ആഹാരം കഴിക്കാൻ പോലും കഴിയാത്ത ലോക് ഡൗൺ കാലത്ത് ഇഷ്ടാനുസരണം വിഭവങ്ങൾ തെരഞ്ഞെടുത്തു രുചികരമായി പാകം ചെയ്യാൻ പരിമിതികൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പോഷകാഹാരത്തിൻറെ ലഭ്യതക്കുറവ് നമ്മളെയെല്ലാം പരിഭ്രാന്തരാക്കുന്നു.

കൊവിഡ് കൂടുതലായും ബാധിക്കുന്നത് മതിയായ ആരോഗ്യം ഇല്ലാത്തവരെയും, രോഗികളെയുമാണല്ലോ. കഴിഞ്ഞ ഒരു വർഷക്കാലമായി മതിയായ പോഷകാഹാരത്തിൻറെ ലഭ്യതക്കുറവ് മൂലം നമ്മളിൽ ആർക്ക് വേണമെങ്കിലും കൊറോണാ വൈറസ് ബാധിക്കാമെന്നുള്ളത് കൊണ്ട് ഈ പോഷകാഹാരക്കുറവ് മറികടക്കേണ്ടത് കൊറോണാക്കാലത്ത് വളരെ ആവശ്യമാണ്. കേരളത്തിൽ തികച്ചും സുലഭമായി ലഭിക്കുന്ന ഒരു ചെടിയുടെ ഇലകൾ പോഷകാഹാര കലവറയായിട്ടും അതിനെക്കുറിച്ചുള്ള ബോധവൽക്കരണം ഇല്ലാത്തതുകൊണ്ട് സാധാരണ ജനങ്ങൾ ഇപ്പോഴും വൻകിട കമ്പനികളുടെ വിലകൂടിയ ബ്രാൻഡഡ് പ്രോട്ടീൻ പൗഡറുകൾക്ക് പിന്നിൽ ഓടുകയാണ്.

വേലിപ്പത്തലായി വളർത്താൻ യോജിച്ച, ശീമക്കൊന്നപോലെയോ, മറ്റ് കുറ്റിച്ചെടികൾ പോലെയോ തഴച്ചു വളരുന്ന ഒരു ചെടിയാണ് ചായാമൻസാ. ഏതുതരം മണ്ണിലും, ഏതു തരം കാലാവസ്ഥയിലും കാര്യമായ ഒരു പരിചരണവുമില്ലാതെ ധാരാളം ഇലകളോടെ ഇത് പടർന്നു വളരുന്നു. മനുഷ്യന് ഭക്ഷ്യയോഗ്യമായ മൂവ്വായിരത്തിൽപ്പരം സസ്യങ്ങളിൽ ഒന്നാണ് ചായാമൻസാ. ഈ ചെടിയുടെ സ്വദേശം മെക്‌സിക്കോ ആയതിനാൽ ഇതിനെ മെക്‌സിക്കൻ ചീര എന്നും വിളിക്കുന്നു. പുരാതനമായ മായൻ സംസ്കാരം നിലനിന്നിരുന്ന കാലഘട്ടത്തിൽ മായൻമാരുടെ ആഹാരത്തിൽ ഇതൊരു പ്രധാനവിഭവമായിരുന്നു. തളരാത്ത കായികക്ഷമതയുടെ നാടാണല്ലോ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ. ആ രാജ്യങ്ങളിൽ മിക്കവാറും സ്ഥലത്തെല്ലാം ഇന്നും ചായാമൻസാ നാട്ടുകാരുടെ ആഹാരത്തിലെ ഒരു പ്രധാന വിഭവമാണ്.

ഓർമ്മക്കുറവിനും, ബുദ്ധിശക്തിയ്ക്കും ഇത് ഗുണപ്രദമായ ഒരു സമീകൃത ആഹാരമാണെന്ന് സ്ഥിരമായി ഉപയോഗിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ നമ്മുടെ പ്രധാന ഇലക്കറികളായ ചീര, മുരിങ്ങ എന്നിവ കറിവയ്ക്കുന്നതുപോലെത്തന്നെ കറിവെക്കാൻ കഴിയുന്ന ഇലക്കറിയാണ് ഇതും. എന്നാൽ മരച്ചീനി ഇലകളോട് സാദൃശ്യമുള്ള ഇതിൻറെ ഇലകളിൽ കട്ട് എന്ന പാൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് അരിഞ്ഞെടുത്തതിന് ശേഷം വെള്ളത്തിൽ ഇരുപത് മിനിറ്റ് നന്നായി തിളപ്പിച്ച് ആ വെള്ളം ഊറ്റികളഞ്ഞതിന് ശേഷം മാത്രമേ കറിവെക്കാൻ കഴിയുകയുള്ളൂ.

വിറ്റാമിന്‍ സി, ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍, കാൽസ്യം, ഫോസ്‌ഫറസ്‌, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിങ്ങനെയുള്ള നിരവധി പോഷകഘടകങ്ങള്‍ ഒരുമിച്ച് ലഭ്യമാകുന്ന ഒരു അത്ഭുതച്ചെടിയാണ് ചായാമൻസ. ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത് ഒരു കിലോ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ വിറ്റാമിൻ സി നൂറുഗ്രാം ചായാമൻസായിൽ അടങ്ങിയിരിക്കുന്നു എന്നാണ്. അതായത് ഓറഞ്ചിനെക്കാൾ പത്തിരട്ടി പോഷകസമൃദ്ധമാണ് ചായാമൻസാ. അതുപോലെതന്നെ ഒരു മുട്ടയിൽ നിന്നും ലഭിക്കുന്ന അത്രയും തന്നെ പ്രോട്ടീൻ നൂറുഗ്രാം ചായാമൻസാ ഇലയിൽ നിന്നും ലഭിക്കും.  


അവഗണിക്കപ്പെട്ടുകിടക്കുന്ന ഒരു ആരോഗ്യദായിനിയാണ് ഈ ചെടി. പ്രമേഹവും, രക്തസമ്മർദ്ദവും, വിളർച്ചയും മുതൽ അസ്ഥിക്ഷയം, ബലക്കുറവ് എന്നിങ്ങനെയുള്ള നിരവധി ജീവിതശൈലീരോഗങ്ങൾക്ക് ഒരു സമ്പൂർണ്ണ പരിഹാരമാണ് ചായാമൻസാ. മെഡിക്കൽ പ്ലാൻറ്സ് റിസർച്ച് ജേർണലിൽ 2011-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് വൃക്കരോഗങ്ങളെ പ്രതിരോധിക്കാനും, കൊളസ്‌ട്രോൾ കുറയ്ക്കാനും, ബുദ്ധി, ഓർമ്മ സംബന്ധമായ ബലഹീനതകൾക്കും പരിഹാരമായും, ചായാമൻസാ ഇലകൾ സ്ഥിരമായി ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ മതിയെന്നാണ്.

കേരളത്തിൽ ആപൽക്കരമായ രീതിയിൽ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഒരിക്കലെങ്കിലും കൊവിഡ് ബാധിക്കാത്തവർ കുറവാണ്. ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞവരും, ആശുപത്രിവാസം കഴിഞ്ഞവരും പിന്നീട് ഏറ്റവും ബുദ്ധിമുട്ടുന്നത് കോവിഡ് ബാധിച്ചതുമൂലം നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാനാണ്. അതിന് ഏറ്റവും യോജിച്ചതാണ് ചായാമൻസ. നമ്മൾ ഇഷ്ടപ്പെടുന്ന ഏതുരീതിയിലും ഈ ഇലക്കറി കറിവെയ്ക്കുവാൻ കഴിയും. മാംസം കറിവെയ്ക്കുമ്പോൾ കൂടെ ഉപയോഗിക്കാൻ മാത്രമല്ല, ഉഴുന്നുവടയിലും, പരിപ്പ് വടയിലും, കട്ലറ്റിലും, അതുപോലെയുള്ള പലഹാരങ്ങൾക്കിടയ്ക്കും ഇത് ചേർക്കാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഭക്ഷ്യവിഭവങ്ങളുടെ സ്വാദ് വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പ്രായഭേദമെന്യേ ഇത് എല്ലാവർക്കും സ്വീകാര്യമായ ഒരു ഇലക്കറിയാണ്. ആശുപത്രിവാസം കഴിഞ്ഞു വന്നവർക്ക് ചായാമൻസ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ 15 ദിവസം കൊണ്ടുതന്നെ പൊയ്‌പ്പോയ ആരോഗ്യം വീണ്ടെടുക്കാവുന്നതാണ്.

തണ്ടുകൾ മുറിച്ചു നട്ടാണ് ചായാമൻസ കൃഷി ചെയ്യുന്നത്. വീട്ടിലോ, ഫ്ലാറ്റിലോ എവിടെയും ചട്ടിയിലോ, ഗ്രോ ബാഗിലോ, പറമ്പിലോ ഇത് നട്ടുപിടിപ്പിക്കാവുന്നതാണ്. ഒരിക്കൽ വേരുപിടിച്ചു തളിർത്തു കഴിഞ്ഞാൽ പിന്നെ യാതൊരു കേടും കൂടാതെ ഇത് തഴച്ചു വളർന്നോളും. ഒരു ചെടിയിൽ നിന്ന് 3 പേരടങ്ങുന്ന ഒരു കുടുംബത്തിന് 15 ദിവസത്തിലൊരിക്കൽ ആവശ്യമായ ഇല ലഭിക്കും. ഏഴ് ചെടികൾ ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് സുലഭമായി ദിവസേന ചായാമൻസ ഇലകൾ ലഭിക്കും.

ഈ കാലത്ത് ഓരോ വീട്ടിലും ഏറ്റവും അത്യാവശ്യം വേണ്ട ഒരു ഭക്ഷ്യയോഗ്യമായ ചെടിയാണ് ചായാമൻസ. ചായാമൻസ സ്ഥിരമായി കഴിക്കുന്നത് രോഗരഹിതമായ, ആരോഗ്യമുള്ള ഒരു ജീവിതത്തിന് വളരെ നല്ലതാണ്. രോഗം വന്നു ആശുപത്രിയിൽ പോയി ലക്ഷങ്ങൾ ചെലവഴിക്കുന്നതിനേക്കാൾ നല്ലത് ചായാമൻസപോലുള്ള ഒരു രൂപപോലും ചെലവഴിക്കാതെ ഏറ്റവും എളുപ്പത്തിൽ ലഭ്യമായ പോഷകാഹാരങ്ങൾ സ്ഥിരമായി കഴിച്ചു ആരോഗ്യത്തോടെ ജീവിക്കുന്നതാണ്.

രതീഷ് ഗോപാലൻ (9085078742)

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.