×
login
കോവിഡ്: ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷ്വറന്‍സ് ആറു മാസത്തേക്ക് കൂടി നീട്ടി

ഇതുവരെ, കൊവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെജീവന്‍ നഷ്ടപെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ 1905 അപേക്ഷകള്‍ തീര്‍പ്പാക്കി.

ന്യൂദല്‍ഹി: 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജില്‍   ഉള്‍പ്പെടുന്ന, കൊവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന  ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി' ഏപ്രില്‍ 19 മുതല്‍ 180 ദിവസത്തേക്ക് കൂടി നീട്ടി.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്  കത്ത്, അതത് സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വിപുലമായ പ്രചാരണം നല്‍കുന്നതിനായി  സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചു.

പൊതു സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, കോവിഡ്19 രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയും പരിചരിക്കുകയും ചെയ്യുന്നവര്‍ തുടങ്ങി രോഗം പകരാന്‍ സാധ്യതയുള്ള 22.12 ലക്ഷം പേര്‍ക്ക്,  50 ലക്ഷം വ്യക്തിഗത അപകട പരിരക്ഷ ഉറപ്പാക്കും വിധം 2020 മാര്‍ച്ച് 30നാണ്  ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചത്.


ഇത് കൂടാതെ, ഇതുവരെ ഉണ്ടാകാത്ത പ്രത്യേകമായ  സാഹചര്യം കണക്കിലെടുത്ത്, സ്വകാര്യ ആശുപത്രി ജീവനക്കാര്‍ / വിരമിച്ചവര്‍ / സന്നദ്ധപ്രവര്‍ത്തകര്‍ / പ്രാദേശിക നഗര സ്ഥാപനങ്ങളിലെ ജീവനക്കാര്‍  / കരാര്‍ ജോലിക്കാര്‍ / ദിവസ വേതനക്കാര്‍ / കേന്ദ്ര / സംസ്ഥാന ആശുപത്രികള്‍  / കേന്ദ്ര / സംസ്ഥാന  സ്വയംഭരണ ആശുപത്രികള്‍, എയിംസ്,  കൊവിഡ്19 രോഗികളുടെ പരിചരണത്തിനായി പ്രത്യേകം തയ്യാറാക്കിയ കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള  ദേശീയപ്രാധാന്യമുള്ള  ആശുപത്രികള്‍ എന്നിവയെല്ലാം ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ വരുന്നു.

പദ്ധതി ആരംഭിച്ചതിന് ശേഷം ഇതുവരെ, കൊവിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെജീവന്‍ നഷ്ടപെട്ട   ആരോഗ്യ പ്രവര്‍ത്തകരുടെ  1905 അപേക്ഷകള്‍ തീര്‍പ്പാക്കി.

 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.