ശക്തമായ വെയിലുള്ളപ്പോള്‍ കഴിവതും പുറത്തിറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്.
തൃശൂര്‍: വേനല്‍ ശക്തിപ്രാപിച്ചതോടെ രോഗങ്ങളുടെ കാഠിന്യവും കൂടിവരികയാണ്. തലവേദന, ചര്‍മ്മത്തിലെ ചുവപ്പ്, ചൂടുകുരു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം എന്നിങ്ങനെ തീവ്രത കൂടിയ അസുഖങ്ങളിലേയ്ക്ക് പട്ടിക നീളുകയാണ്. ശക്തമായ വെയിലുള്ളപ്പോള്‍ കഴിവതും പുറത്തിറങ്ങാതിരിക്കുക, സണ്‍ സ്‌ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക. കുട ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും ദിവസേന രണ്ടുതവണ കുളിക്കുന്നതും നല്ലതാണ്. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.
ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കുക, വീടുകളില്‍ തന്നെ ശുദ്ധജലത്തില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. ഭക്ഷണത്തില്‍ എരിവ്, പുളി, മസാലകള്‍ എന്നിവ പരമാവധി നിയന്ത്രിക്കുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
ചൂടുകുരു, ചുവപ്പ്
വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍ പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കാരണം ചുവപ്പ്, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു. പനി, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും ചിലരില്‍ കാണാറുണ്ട്. തൊലി പൊള്ളുന്നതനുസരിച്ച് കുമിളകള്‍ വരുക, തൊലി അടര്‍ന്നു മാറുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിയര്‍ക്കുന്നവരില്‍ ചൂടുകുരുവും കാണാറുണ്ട്.
സൂര്യാഘാതം
കൂടുതല്‍ സമയം തീവ്രതയേറിയ വെയില്‍ കൊള്ളമ്പോള്‍ തലവേദന, ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദി, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അത് സൂര്യാഘാതം ആയിരിക്കാം. ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക. ഐസ് ഉപയോഗിച്ച് ശരീരത്തിന്റെ താപനില കുറയ്ക്കുക. ഒട്ടും താമസിയാതെ ആശുപത്രിയില്‍ എത്തിക്കണം. പകല്‍ 11 മുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, ധാരാളം വെള്ളം, ജ്യൂസ്, പഴങ്ങള്‍ മുതലായവ കഴിക്കുക എന്നതാണ് പ്രതിവിധി.
വയറിളക്ക രോഗങ്ങള്‍
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും ഉപയോഗിക്കുമ്പോള്‍ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ് എന്നീ രോഗങ്ങള്‍ വരാം. ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം വൃത്തിഹീനമായ പരിസരം എന്നീ കാരണങ്ങളാല്‍ ഭക്ഷണത്തില്‍ അണുബാധ ഉണ്ടാകാം. പാകം ചെയ്ത ഭക്ഷണം അന്തരീക്ഷത്തിന്റെ താപവ്യതിയാനം കൊണ്ട് പെട്ടെന്ന് ചീത്തയാകാന്‍ സാദ്ധ്യതയുണ്ട്.
ചിക്കന്‍ പോക്സ്, മീസില്‍സ്
പനി, ശരീരത്തില്‍ ചുവന്ന പാടുകളും കുമിളകളും, തലവേദന, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയുടെ അടുത്ത് പോകുമ്പോള്‍ അയാളുടെ സ്രവങ്ങളുമായി സമ്പര്‍ക്കം വരിക, ഉച്ഛ്വാസവായുവിലൂടെ അണുക്കള്‍ ശ്വസിക്കുക എന്നിവയിലൂടെ രോഗം പകരുന്നു. അസുഖം പിടിപെട്ടു കഴിഞ്ഞാല്‍ താമസിയാതെ ഡോക്ടറുടെ സഹായം തേടണം. മരുന്നുകള്‍ക്കൊപ്പം പഴങ്ങള്‍, ജ്യൂസ്, എളുപ്പം ദഹിക്കുന്ന ഭക്ഷണം എന്നിവ കഴിക്കണം. ദേഹശുദ്ധി ദിവസവും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി
ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍
ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ
നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍
ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം
'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം