×
login
സ്‌കിന്‍ ടാന്‍‍ മാറ്റുവാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍

ഓറഞ്ച് നീരില്‍ അടങ്ങിയ ഹെസ്‌പെരിഡിന്‍ എന്ന ബയോ ആക്ടിവ് സംയുക്തം തൊലിപ്പുറത്തുണ്ടാകുന്നു കറുപ്പിനെ ഇല്ലാതാക്കും,മഞ്ഞളിലും തേനിലും അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റും ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന രാസവസ്തുക്കളെ പുറത്തുകളയുകയും ത്വക്കിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചൂടുകാലത്ത് എല്ലാവരും ഏറ്റവും കൂടുതല്‍ ഭയക്കുന്നത് സ്‌കിന്‍ ടാന്‍ അഥവ വെയില്‍ കൊളളുമ്പോള്‍ തൊലിയുടെ പുറത്ത് ഉണ്ടാകുന്ന കറുപ്പ്. ഇത് മാറുന്നതിനായി പലരും പല പരീക്ഷണങ്ങളും നടത്താറുണ്ട്.എന്നാല്‍ നമ്മുടെ വീട്ടില്‍ തന്നെയുളള പല സാധനങ്ങള്‍ കൊണ്ട് സ്‌കിന്‍ ടാന്‍ മാറ്റവുന്നതാണ്.അതില്‍ ഒന്നാണ് ഓറഞ്ചും ,തേനും.ഓറഞ്ച് നീരും, തേനും, മഞ്ഞള്‍ പൊടിയും ഒന്നിച്ച് ചേര്‍ത്ത് കുഴച്ചെടുക്കുക.ഇത് സ്‌കിന്‍ ടാന്‍ ഉളള സ്ഥലങ്ങളില്‍ പുരട്ടുക, പത്ത് മിനിറ്റിന് ശേഷം തുടച്ചു നീക്കുക.ഓറഞ്ച് നീരില്‍ അടങ്ങിയ ഹെസ്‌പെരിഡിന്‍ എന്ന ബയോ ആക്ടിവ് സംയുക്തം തൊലിപ്പുറത്തുണ്ടാകുന്നു കറുപ്പിനെ ഇല്ലാതാക്കും,മഞ്ഞളിലും തേനിലും അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റും ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന രാസവസ്തുക്കളെ പുറത്തുകളയുകയും ത്വക്കിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.രണ്ടാമതായി കുക്കുമ്പറും, തേനും, കറ്റാര്‍ വാഴയുടെ ജെല്ലും. കുക്കുമ്പര്‍ നന്നായി അരച്ചെടുക്കുക, അതില്‍ തേനും, കറ്റാര്‍ വാഴയും ചേര്‍ക്കുക.ഇത് കറുപ്പ് ഉളള ഭാഗങ്ങളില്‍ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകുക.മൂന്നാമതായി ഉരുളക്കിഴങ്ങും നാരങ്ങനീരും ഉപയോഗിച്ചുളളതാണ്. ഉരുളക്കിഴങ്ങ് നന്നായി അരച്ചെടുക്കുക അതില്‍ നാരങ്ങനീര് ചേര്‍ക്കുക.ഈ മിശ്രിതം കറുപ്പ് പടര്‍ന്ന ഭാഗങ്ങളില്‍ പുരട്ടുക.നാലമതായി പാലും, കുങ്കുമപ്പൂവും ചേര്‍ത്തുളളതാണ്. പാല്‍ കുങ്കുമപ്പൂവ്  രണ്ട് മണിക്കൂര്‍ കുതിര്‍ത്തുവെക്കുക.ഇത് കറുപ്പ് ഉളള ഭാഗങ്ങളില്‍ പുരട്ടുക.15-20 മിനിറ്റിനുളളില്‍ കഴുകിക്കളയാം.ഇവ എല്ലാം ആഴ്ചയില്‍ രണ്ട് പ്രവശ്യമെങ്കിലും ചെയ്തിരിക്കണം.

 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.