×
login
ഹോണ്‍ അരുത്!; കേള്‍വിയെ തകര്‍ക്കാനും ഒരാളെ മാനസിക രോഗിയാക്കാനും അതുമതി; ഹോണുകള്‍ ഉണ്ടാക്കുന്നത് നിരവധി ദോഷങ്ങള്‍; കരുതല്‍ വേണം

ദൈനംദിന ജീവിതത്തില്‍ സദാ ശ്രവിക്കേണ്ടിവരുന്ന തീവ്രശബ്ദത്തിന് നമ്മുടെ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങളും കാരണമാണ്. വാഹനം വാങ്ങിയാലുടന്‍ അതിന്റെ ഹോണ്‍മാറ്റി ഉയര്‍ന്നശബ്ദമുള്ള ഹോണ്‍ െവച്ചുപിടിപ്പിക്കുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്. ഇത് നിരത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും ബാധിക്കും.

വാഹനങ്ങളുടെ അമിത ശബ്ദത്തിലുള്ള ഹോണുകള്‍ നമ്മുടെ കേള്‍വിയെ തന്നെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അന്തരീക്ഷമലിനീകരണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിപത്തുകളില്‍ ഒന്നാണ് ഹോണുകളുടെ ശബ്ദമലിനീകരണം.  ദൈനംദിന ജീവിതത്തില്‍ സദാ ശ്രവിക്കേണ്ടിവരുന്ന തീവ്രശബ്ദത്തിന് നമ്മുടെ നിരത്തിലൂടെ ഒഴുകുന്ന വാഹനങ്ങളും കാരണമാണ്. വാഹനം വാങ്ങിയാലുടന്‍ അതിന്റെ ഹോണ്‍മാറ്റി ഉയര്‍ന്നശബ്ദമുള്ള ഹോണ്‍ െവച്ചുപിടിപ്പിക്കുന്നത് ഒരു പ്രവണതയായി മാറിയിട്ടുണ്ട്. ഇത് നിരത്തിലൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും ബാധിക്കും. ഇന്നു പണിമുടക്കിനിടെ വാഹനം തടയാനെത്തിയ ട്രേഡ് യൂണിയന്‍കാരന്റെ ഒരു വീഡിയോ വൈറലായിരുന്നു. വഴിയാത്രക്കാരെ തടയുന്നതിനിടെയിലും അയാളുടെ ചെവിയെ 'തകര്‍ത്തത്' ഒരു വാഹനത്തിന്റെ ഹോണ്‍ ആണെന്ന് ദൃശ്യങ്ങളില്‍ കാണാവുന്നത്. ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ നിത്യസംഭവങ്ങളാണ്. പലരും ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.  

ആരോഗ്യവാനും കേഴ്‌വി ശക്തിക്ക് ഒരു തകരാറുമില്ലാത്ത ഒരാള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ ശബ്ദത്തിന്റെ ശക്തിയാണ് പൂജ്യം ഡെസിബലാണ്.. സാധാരണ നാം സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ തീവ്രത 30 മുതല്‍ 40 ഡെസിബല്‍ വരെയാണ്. ഉച്ചത്തില്‍ സംസാരിക്കുമ്പോള്‍ ഇത് 50 ഡെസിബല്‍ വരെയാകാം. റോക്ക് സംഗീതംപോലും ഏകദേശം 100 ഡെസിബലിന് മുകളിലാണ്. 100 ഡെസിബലിന് മുകളിലുള്ള ശബ്ദം സ്ഥായിയായി കേള്‍വിശക്തിയെ ബാധിക്കുമെന്ന് പറയാം. കേള്‍വിക്കുറവുണ്ടാകാന്‍ ജനിതകസാധ്യതയുള്ള ആളിന് കേള്‍വിക്ക് നാശമുണ്ടാകാന്‍ ശബ്ദം ഇത്രയും ഉയരണമെന്നില്ല.

വാഹനങ്ങളുടെ ഹോണിന്റെ അനുവദനീയമായ ശബ്ദം 65 ഡെസിബെല്‍ വരെയാണ്. ഇത് 75 വരെയൊക്കെ അനുവദിക്കും. പക്ഷേ, പല വാഹനങ്ങളും 110 മുതല്‍ 120 ഡെസിബല്‍ വരെ ശക്തിയുള്ള ഹോണ്‍ ആണ് ഇപ്പോളുപയോഗിക്കുന്നത്. ഉയര്‍ന്ന ഡെസിബെലിലുള്ള ശബ്ദം അരോചകമാണ്. ചെവിക്ക് വേദനയുണ്ടാക്കാന്‍ അതുതന്നെ ധാരാളം മതി. അമിതമായ ശബ്ദശ്രവണം ചില മാനസിക പ്രശ്‌നങ്ങളും സൃഷ്ടിക്കും. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ് അനാവശ്യമായുള്ള  ഹോണടി.


 

വാഹനങ്ങളുണ്ടാക്കുന്ന ശബ്ദം കേരളത്തില്‍ വളരെയധികം കൂടുതലാണ്. ബസില്‍ മണിക്കൂറുകളോളം യാത്രചെയ്യുമ്പോള്‍ തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ടിവരും. ഇതും ദോഷകരമാണ്. ശബ്ദദോഷം ചെവിക്ക് മാത്രമല്ലഅമിതശബ്ദം ചെവിക്ക് മാത്രം പ്രശ്‌നമുണ്ടാക്കുന്നുവെന്നാണ് പൊതുധാരണ. മാനസികപ്രശ്‌നങ്ങള്‍ക്കും അത് കാരണമാകും. ഏകാഗ്രതയില്ലായ്മയാണ് ഇതില്‍ പ്രധാനം. കുട്ടികളിലാണ് ഇത് സാധാരണ പ്രശ്‌നമാകുന്നത്. പാഠഭാഗങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് കുറയും. അത് പഠനനിലവാരത്തെ ബാധിക്കുമെന്ന് ഇ.എന്‍. ടി. സര്‍ജനും ഐ.എം.എ. നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ സെയ്ഫ് സൗണ്ട് നാഷണല്‍ കോഓര്‍ഡിനേറ്ററുമായ ഡോ. സി. ജോണ്‍പണിക്കര്‍ പറയുന്നു.  

അമിതശബ്ദം സ്ഥിരമായി കേള്‍ക്കുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന് കാരണമാകും. ശബ്ദദോഷങ്ങളില്‍ പ്രധാനവും ഇതുതന്നെയാണ്. രക്തക്കുഴലുകള്‍ ചുരുങ്ങിയാല്‍ രക്തസമ്മര്‍ദം വര്‍ധിക്കും. ലൗഡ് സ്പീക്കറിന്റെ അടുത്തുനില്‍ക്കുമ്പോള്‍ രക്തസമ്മര്‍ദം ഉയരാറുണ്ട്. പലരും ഇത് അറിയാറില്ലെന്നുമാത്രം. അലര്‍ജി, ആസ്ത്മ എന്നിവയുള്ളവര്‍ക്ക് ഇത് വേഗം ഉയരും. ചെവിക്കുള്ളില്‍ ഫ്‌ളൂയിഡ് പ്രഷറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍ക്ക് തലകറക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ശബ്ദം കേള്‍ക്കുമ്പോള്‍ ചെവി ഊതിയടഞ്ഞതുപോലെ തോന്നുന്ന അവസ്ഥയാണ് ടെമ്പററി ത്രഷോള്‍ഡ് ഷിഫ്റ്റ്. ശബ്ദത്തില്‍നിന്ന് മാറിനിന്നാല്‍ കുറച്ചുകഴിയുമ്പോള്‍ ഈ പ്രശ്‌നം മാറും. പക്ഷേ, ഇത് ആവര്‍ത്തിച്ചാല്‍ സ്ഥായിയായ നാശമുണ്ടാകും. ഇതിനെ പെര്‍മനന്റ് ത്രഷോള്‍ഡ് ഷിഫ്റ്റ് എന്ന് പറയും. ഉയര്‍ന്ന ശബ്ദം കൂടുതല്‍സമയം കേട്ടാല്‍ ഈ കേള്‍വിപ്രശ്‌നമുണ്ടാകുമെന്ന്  ഹോണ്‍ അരുത്!; കേള്‍വിയെ തകര്‍ക്കാനും മാനസിക രോഗിയാക്കാനും അതുമതി; ഹോണുകള്‍ മനുഷ്യന് ഉണ്ടാക്കുന്നത് നിരവധി ദോഷങ്ങള്‍; കരുതിയിരിക്കണം.

  comment

  LATEST NEWS


  ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


  സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


  പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


  ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


  എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


  ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.