×
login
കൊവിഡാനന്തര രോഗങ്ങള്‍ക്ക് കാരണം ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം; ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട്‍ പുറത്ത്

ബാക്ടീരിയല്‍, ഫംഗല്‍ രോഗങ്ങളാണ് മിക്കവര്‍ക്കും പിടിപെടുന്നത്. കൊവിഡ് രോഗികള്‍ക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊള്‍ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.

ന്യൂദല്‍ഹി: കൊവിഡാനന്തര രോഗങ്ങള്‍ക്ക് പ്രധാനകാരണം ആന്റിബയോട്ടിക്കുകളുടേയും മറ്റും അമിത ഉപയോഗമെന്ന് ഐസിഎംആര്‍. ഇവയുടെ അനാവശ്യ ഉപയോഗം മൂലം കൊവിഡ് രോഗിയുടെ ആരോഗ്യനില വഷളാകാം, ഐസിഎംആര്‍ പഠനത്തില്‍ വ്യക്തമായി. മുംബൈയിലെ സിയോണ്‍, ഹിന്ദുജ ഉള്‍പ്പെടെ 10 ആശുപത്രികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. കൊവിഡ് രോഗം ബാധിച്ച പകുതിയിലധം പേര്‍ക്കും കൊവിഡാനന്തര രോഗങ്ങള്‍ പിടിപെടുന്നുണ്ടെന്നാണ് കണ്ടെത്തിയത്.

ബാക്ടീരിയല്‍, ഫംഗല്‍ രോഗങ്ങളാണ് മിക്കവര്‍ക്കും പിടിപെടുന്നത്. കൊവിഡ് രോഗികള്‍ക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊള്‍ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.

കൊവിഡ് ബാധിച്ച് ഏറെക്കാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മാത്രമേ ഇത്തരം ആന്റി ബയോട്ടിക്കുകള്‍ നല്‍കാറുള്ളൂ. അന്തരീക്ഷത്തില്‍ നിന്നും, പ്രത്യേകിച്ച് ആശുപത്രിയില്‍ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് രോഗമുണ്ടാകുന്നതിലും ആന്റിബയോട്ടിക്കുകള്‍ക്ക് വലിയ പങ്ക് ഉണ്ടോയെന്ന് സംഭയമുണ്ട്. ബാക്ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ട്. എന്നാല്‍ രോഗപ്രതിരോധ ശേഷി കാരണം ഇത് ശരീരത്തെ കൂടുതല്‍ ബാധിക്കാറില്ല. പക്ഷേ സ്റ്റെറോയ്ഡുകളുടേയും, ക്യാന്‍സര്‍ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊവിഡ് രോഗികളുടെ നില വഷളാകുന്നതും കൊവിഡാനന്തര രോഗം പെട്ടെന്ന് പിടിപെടുന്നതും, വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

  comment

  LATEST NEWS


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.