×
login
വാക്‌സിന്‍‍ നിര്‍മ്മാണത്തിന്റെ ലക്ഷ്യം കയറ്റുമതിയും, നൂറ് കോടി റെക്കോര്‍ഡ് ഉടന്‍: ജെ.പി. നദ്ദ

വരുന്ന മൂന്ന്, നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ നൂറ് കോടി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തി റെക്കോര്‍ഡ് ഉണ്ടാക്കും. അഭ്യന്തര ഉപഭോഗത്തിനായുള്ള കൊവിഡ് വാക്‌സിനുകള്‍ നിര്‍മ്മിക്കുക മാത്രമല്ല ഇന്ത്യ ചെയ്യുന്നത്. ലോക രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടാണ് ഇപ്പോള്‍ വാക്‌സിനുകള്‍ ഉണ്ടാക്കുന്നത്.

ഇംഫാല്‍: ഇന്ത്യയിലെ ജനസംഖ്യയുടെ നൂറ് കോടി ആളുകള്‍ക്കും വൈകാതെ  കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കി റെക്കോര്‍ഡ് ഉണ്ടാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. അഭ്യന്തര ഉപഭോഗത്തിനായുള്ള കൊവിഡ് വാക്‌സിനുകള്‍ നിര്‍മ്മിക്കുക മാത്രമല്ല ഇന്ത്യ ചെയ്യുന്നത്. ലോക രാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇപ്പോള്‍ വാക്‌സിനുകള്‍ ഉണ്ടാക്കുന്നത്.

'ഇന്ന് നമ്മള്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നത് നമ്മുടെ രാജ്യത്തിന് വേണ്ടി മാത്രമല്ല. അത് ലോകത്തിന് നല്‍കാനും തയ്യാറാണ്. വരുന്ന മൂന്ന്, നാല് ദിവസത്തിനുള്ളില്‍ ഇന്ത്യ നൂറ് കോടി ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പു നടത്തി റെക്കോര്‍ഡ് ഉണ്ടാക്കും'- നദ്ദ പറഞ്ഞു. വലിയ നേട്ടമാണ് വാക്‌സിന്‍ കാര്യത്തില്‍ നമ്മള്‍ ഉണ്ടാക്കിയെതെന്നും ഇതിനായി പ്രവര്‍ത്തിച്ചവരെ അഭിനന്ദിക്കുന്നതായും നദ്ദ പറഞ്ഞു. 'ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ അവശേഷിക്കുന്നില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ  ആരോപണത്തെ ആദ്ദേഹം തള്ളി.  

സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഫൗജിന്റെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരത്തില്‍ ഇംഫാലിന്റെ പ്രാധാന്യം പ്രകീര്‍ത്തിക്കപ്പെട്ടതാണ്. സ്വാതന്ത്ര്യത്തിന്റെ കവാടമായിരുന്നു അന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇംഫാല്‍ ഇപ്പോള്‍ വികസനത്തിന്റെ കവാടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ ബിജെപിയുടെ പുതിയ സംസ്ഥാന പാര്‍ട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നദ്ദ.  

 

  comment

  LATEST NEWS


  ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


  അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


  നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


  ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


  കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ


  സീറോ മലബാര്‍ സഭ ഭൂമിയിടപാടിലെ നികുതി വെട്ടിപ്പ്: റവന്യൂ സംഘത്തിന് പിന്നാലെ ഇഡിയും അന്വേഷണം തുടങ്ങി, കര്‍ദ്ദിനാള്‍ അടക്കം 24 പേര്‍ പ്രതിപ്പട്ടികയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.