×
login
ജന്മഭൂമി‍ ഡോക്ടര്‍ സ്പീക്ക്സ് പ്രകാശനം ചെയ്തു; കൊവിഡ് മഹാമാരിക്കാലത്ത് കരുത്തുള്ള ആരോഗ്യമാണ് വേണ്ടതെന്ന് നടന്‍ വിവേക് ഗോപന്‍

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഈ മാഗസിന്‍ വളരെ ഗുണകരമാണ്. അറിവുകള്‍ പകരുന്ന ഇത്തരം മാഗസിനുകള്‍ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു

കൊല്ലം: കൊവിഡ് മഹാമാരിക്കാലത്ത് കരുത്തുള്ള ആരോഗ്യമാണ് വേണ്ടത്, എല്ലാവരും ഇതിനായി ശ്രദ്ധപതിപ്പിക്കണമെന്ന് സീരിയല്‍-സിനിമാ താരം വിവേക് ഗോപന്‍. ജന്മഭൂമിയുടെ 'ഡോക്ടര്‍ സ്പീക്ക്സ്' മാഗസിന്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാമാരിക്കാലത്ത് ആരോഗ്യ സംരക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ്. 

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ഈ മാഗസിന്‍ വളരെ ഗുണകരമാണ്. അറിവുകള്‍ പകരുന്ന ഇത്തരം മാഗസിനുകള്‍ ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ ഹോമിയോ കണ്‍സള്‍ട്ടന്റ് ഡോ. ജി. ഹരികൃഷണന്‍ മാഗസിന്റെ ആദ്യപ്രതി സ്വീകരിച്ചു. ജന്മഭൂമി കൊല്ലം പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. എഡിഷന്‍ ഇന്‍ചാര്‍ജ് സി.കെ. ചന്ദ്രബാബു, മാഗസിന്‍ എഡിറ്റര്‍ ശ്യാം കാങ്കാലില്‍, എ. ശ്രീകാന്ത്, എം.എസ്. ലാല്‍ എന്നിവര്‍ സംസാരിച്ചു.

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.