×
login
ഓട്ടിസമോ?പ്രതീക്ഷയുടെ രജതശോഭയുമായി ജുവല്‍

15 വര്‍ഷങ്ങള്‍ക്കിടയില്‍ 26 രാജ്യങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തോളം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജുവലിന്റെ സ്വന്തനമേറ്റുവാങ്ങിക്കഴിഞ്ഞു

ജുവല്‍ ഓട്ടിസം & ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍2 008 ലാണ് ജുവല്‍ ഓട്ടിസം സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.ഓട്ടിസം എന്ന അവസ്ഥയെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതില്‍ വിജയിച്ച ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളിലൊന്നായി ജുവല്‍ മാറിക്കഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോള്‍, പിന്നിട്ട സഞ്ചാരവഴികളില്‍ നേട്ടങ്ങളുടെ നാഴികക്കല്ലുകള്‍ കാണാം.
15 വര്‍ഷങ്ങള്‍ക്കിടയില്‍ 26 രാജ്യങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തോളം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജുവലിന്റെ സ്വന്തനമേറ്റുവാങ്ങിക്കഴിഞ്ഞു. ഇന്ന് 350- ഓളം കുട്ടികള്‍ ജുവലിന്റെ പരിചരണത്തിലുണ്ട്. പരിചയസമ്പന്നരും സേവന സന്നദ്ധരുമായ 175 ഓളം സ്റ്റാഫ് ശ്രംഖലയാണ് തങ്ങളുടെ കരുത്തെന്ന് ഡയറക്ടര്‍മാരായ ഡോ. ജെയിംസണ്‍ സാമുവലും, ഡോ. ജെന്‍സി ബ്ലെസനും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ആ വാക്കുകളിലുണ്ട് പ്രൊഫഷണലിസത്തിന്റെ  മികവ്.
കാരുണ്യത്തിന്റെ പ്രതിരൂപമായി ഹൃദയങ്ങള്‍ കീഴടക്കിയ ഡേവിസ് ചിറമ്മേല്‍ അച്ചന്റെ സ്‌നേഹസ്പര്‍ശവും മാര്‍ഗദര്‍ശനങ്ങളും ജുവലിനു വഴികാട്ടിയാവുന്നു. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ ഉള്ള കുട്ടികള്‍ക്കായി  പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്റര്‍ ഡിസിപ്ലിനറി ചൈല്‍ഡ് ഡെവലപ്മെന്റ് തെറാപ്പി ക്ലിനിക്കുകളില്‍  ജുവല്‍ ഓട്ടിസം സെന്റര്‍ ഇന്ന് അന്താരാഷ്ട്രതലത്തില്‍ തന്നെ  മുന്‍നിരയിലാണ്.
അര്‍പ്പണബോധവും പ്രായോഗികമായ അനുഭവജ്ഞാനവും അടിത്തറയാക്കി പ്രവര്‍ത്തനമാരംഭിച്ച ജുവല്‍ ഓട്ടിസം സെന്റര്‍ കോട്ടയത്തും ദുബായിലും പ്രവര്‍ത്തിച്ചുവരുന്നു.വ്യത്യസ്ത തരത്തിലുള്ള വൈകല്യങ്ങള്‍ക്കുള്ള പരിശീലനവും ട്രീറ്റ്‌മെന്റ്‌സും  ജുവല്‍ ഓട്ടിസം & ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ വാഗ്ദാനം ചെയ്യുന്നു.

പ്രത്യേക വിഭാഗങ്ങള്‍
ഒക്യുപ്പേഷണല്‍ തെറാപ്പി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, ക്ലിനിക്കല്‍ സൈക്കോളജി,  സ്പീച്ച് തെറാപ്പി,  ബിഹേവിയറല്‍ തെറാപ്പി എന്നിവ ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി ഡിസിപ്ലിനറി സംവിധാനമാണ് ജുവല്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്.
മനഃശാസ്ത്ര വിഭാഗം, ബിഹേവിയര്‍ തെറാപ്പി, ബിഹേവിയര്‍ മാനേജ്മെന്റ്, പേരന്റ് മാനേജ്മെന്റ് ട്രെയിനിംഗ്, കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, അറ്റന്‍ഷന്‍ എന്‍ഹാന്‍സ്മെന്റ് ട്രെയി
നിംഗ്, സോഷ്യല്‍ സ്‌കില്‍ ട്രെയിനിംഗ്, കൗണ്‍സിലിംഗ് സര്‍വീസസ്, റെമഡിയല്‍ ട്രെയിനിംഗ്, തുടങ്ങിയ ഏറ്റവും മികച്ച പഠന - പരിശീലന പദ്ധതികള്‍ ജുവലിന്റെ  സവിശേഷതകളാണ്.

ഒക്യുപ്പേഷണല്‍ തെറാപ്പി
ഓട്ടിസം ബാധിച്ച കുട്ടികളെ സ്വയം പര്യാപ്തത നേടാന്‍ സജ്ജരാക്കുക എന്നതാണ്  ഈ തെറാപ്പിയുടെ ലക്ഷ്യം. ഇതില്‍ കഴിയുന്നത്ര സ്വതന്ത്രമായി ജീവിക്കാന്‍ സഹായിക്കുന്ന കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്ന പരിശീലന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..സ്വയം വസ്ത്രം മാറുക, ഭക്ഷണം കഴിക്കുക, കുളിക്കുക, കൂട്ടുകൂടുക തുടങ്ങിയ അത്യന്താപേക്ഷിതമായ കഴിവുകള്‍. ഒക്യുപ്പേഷണല്‍ തെറാപ്പിയിലൂടെ വികസിപ്പിച്ചെടുക്കുന്നു.

സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി
സ്പര്‍ശനം, മണം, രുചി, കാഴ്ച, കേള്‍വി തുടങ്ങിയ എല്ലാ ഇന്ദ്രിയങ്ങളും ഒരുമിച്ച് ഉപയോഗിക്കാന്‍ കുട്ടികളെ സജ്ജരാക്കുക എന്നതാണ് സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പിയുടെ ലക്ഷ്യം.

ഫിസിക്കല്‍ തെറാപ്പി  
ഫിസിയോതെറാപ്പി എന്നും അറിയപ്പെടുന്ന ഫിസിക്കല്‍ തെറാപ്പിയിലൂടെ ശാരീരിക കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.  

ബിഹേവിയറല്‍ മാനേജ്‌മെന്റ് തെറാപ്പി
കുട്ടിയുടെ പെരുമാറ്റത്തെ സൂക്ഷ്മമായി മനസിലാക്കുകയും സ്വഭാവത്തില്‍ വേണ്ട മാറ്റം വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വൈവിധ്യമാര്‍ന്ന കഴിവുകള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം, മികച്ച പെരുമാറ്റങ്ങളെ  പ്രോത്സാഹിപ്പിക്കുകയും ഗുണകരമല്ലാത്ത പെരുമാറ്റങ്ങളെ ശാസ്ത്രീയ സമീപനങ്ങളിലൂടെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു.

സ്പീച്ച് തെറാപ്പി
സ്പീച്ച് തെറാപ്പിയിലൂടെ ഭാഷാ വൈദഗ്ധ്യം, ആശയവിനിമയശേഷി,  തുടങ്ങി പരസ്പരബന്ധിതമായ വികസന വൈദഗ്ധ്യത്തിന്റെ  കഴിവുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കുട്ടിയുടെ സംസാരം, ഭാഷ മനസ്സിലാക്കുന്നതി
നും പ്രകടിപ്പിക്കുന്നതിനുമുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുന്നു.
സ്പീച്ച് തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടുന്ന പ്രൊഫഷണലുകള്‍ ഈ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഏറ്റവും മികച്ച സ്പീച്ച് തെറാപ്പി ട്രെയ്‌നിംഗ് ജുവലിന്റെ  സവിശേഷതയാണ്.

എഡ്യുക്കേഷണല്‍ തെറാപ്പി
എഡ്യുക്കേഷണല്‍ തെറാപ്പി സുസ്സജ്ജമായ ക്ലാസ് മുറിയില്‍ നടത്തുന്നു. വിഷ്വല്‍ ലേണിംഗ് പരിശീലനം ഉള്‍പ്പടെയുള്ള നൂതനമായ പഠന - പരിശീലന മാര്‍ഗങ്ങള്‍ ഈ വിഭാഗത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.  
ശാസ്ത്രീയവും നൂതനവുമായ മാര്‍ഗങ്ങളിലൂടെയാണ് പഠന പരിശീലനപരിപാടികള്‍ സജ്ജീകരിച്ചിരിക്കുന്നത്

പ്ലേ തെറാപ്പി
കുട്ടികള്‍ പലപ്പോഴും സ്വയം പ്രകടിപ്പിക്കാന്‍ കളി ഉപയോഗിക്കുന്നു. പ്ലേ തെറാപ്പി ഇത് പ്രയോജനപ്പെടുത്തുന്നു. പ്ലേ തെറാപ്പിയുടെ പ്രധാന ലക്ഷ്യം സ്വയം പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെ അല്ലെങ്കില്‍ അവരുടെ വികാരങ്ങള്‍ കളിയിലൂടെ പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ്.

കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി
ചിന്തകള്‍, വികാരങ്ങള്‍, പെരുമാറ്റങ്ങള്‍ എന്നിവ തമ്മിലുള്ള ബന്ധം പഠിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മനഃശാസ്ത്രപരമായ സമീപനമാണ് കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി.
കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയിലൂടെ ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിനും സാഹചര്യത്തെക്കുറിച്ചുള്ള ആളുകളുടെ ധാരണകള്‍ മാറ്റുന്നതിനും സാഹചര്യത്തോടുള്ള പ്രതികരണങ്ങള്‍ മാറ്റുന്നതിനും തെറാപ്പിസ്റ്റുകള്‍ പരിശീലനം നല്‍കുന്നു.

സാമൂഹിക - ബന്ധ സമീപനങ്ങള്‍
സാമൂഹികമായ കഴിവുകള്‍, വൈകാരിക ബന്ധങ്ങള്‍  എന്നിവ മെച്ചപ്പെടുത്തുന്നതില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു..


മനഃശാസ്ത്രപരമായ സമീപനങ്ങള്‍
ഓട്ടിസം സ്‌പെക്ട്രം തകരാറുകള്‍ ഉള്ള കുട്ടികളെ മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ അഭിമുഖീകരിക്കാന്‍ പരിശീലനം നല്‍കുന്നു.

മോട്ടോര്‍ സ്‌കില്‍ ആക്ടിവിറ്റീസ്
കൈയിലെ ചെറിയ പേശികളുടെ വികസനം മികച്ച മോട്ടോര്‍ കഴിവുകളില്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് അവരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും എഴുത്ത്, ഷൂ കെട്ടല്‍ തുടങ്ങിയ ജോലികള്‍ക്കായി കൈകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും പരിശീലനം നല്‍കുന്നു.

മടങ്ങാം, മുഖ്യധാരാ സ്‌കൂളുകളിലേക്ക്
ഓട്ടിസം ബാധിച്ച കുട്ടികളെ, ജുവലിന്റെ  സ്‌പെഷ്യല്‍ ടീച്ചിംഗ്  കരിക്കുലം പഠന-പരിശീലനത്തിലൂടെ മുഖ്യധാരാ സ്‌കൂളുകളിലേക്ക് പുനരധിവസിപ്പിക്കുന്നതില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിഞ്ഞു.

പീഡിയാട്രിക് സ്പീച്ച്& ലാംഗ്വേജ് തെറാപ്പി ദുബായ്
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക നൈപുണ്യ വികസന ആവശ്യങ്ങള്‍ക്കായുള്ള ഏറ്റവും മികച്ച കേന്ദ്രങ്ങളിലൊന്നാണ് ദുബായിലെ ജുവല്‍ ചില്‍ഡ്രന്‍ വിത്ത് ഓട്ടിസം ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍. പീഡിയാട്രിക് സ്പീച്ച്, ലാംഗ്വേജ് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി എന്നിവ ഇവിടെ ഫലപ്രദമായി നല്‍കുന്നു,

കൊച്ചുകുട്ടികള്‍ക്കുള്ള സ്പീച്ച് തെറാപ്പി
ദുബായിലെ ജുവല്‍ ഓട്ടിസം & റീഹാബിലിറ്റേഷന്‍ സെന്റര്‍. കൊച്ചുകുട്ടികള്‍ക്കുള്ള സ്പീച്ച് തെറാപ്പിക്കുള്ള മികച്ച കേന്ദ്രമാണ്.  വിദഗ്ദ്ധരും പരിചയസമ്പന്നരുമായ തെറാപ്പിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാണ്. സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ തുടങ്ങിയ നൂതന പഠന - പരിശീലന പദ്ധതികളിലൂടെ ഈ ശ്രേണിയില്‍ ഒന്നാം നിരയിലാണ് ജുവല്‍.
കുട്ടികള്‍ അവരുടെ പ്രായത്തിനനുസരിച്ച് സംസാരിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള മാതാപിതാക്കളുടെ സംശയങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരങ്ങള്‍ ജുവല്‍ നിര്‍ദ്ദേശിക്കുന്നു.
കുട്ടികള്‍ക്കായി മികച്ച യോഗ്യതയുള്ള, പരിചയസമ്പന്നരായ സ്പീച്ച് തെറാപ്പിസ്റ്റുകള്‍ ജുവല്‍ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു. പരിശീലനവും ട്രീറ്റ്‌മെന്റ്‌സും കൂടുതല്‍ ഫലപ്രദമാക്കുന്നതിന് മികച്ച മള്‍ട്ടി ഡിസിപ്ലിനറി ടീമിന്റെ  സേവനവുമുണ്ട്..

ആഗോളതലത്തിലേക്ക് ജുവല്‍
പെരുമാറ്റ വൈകല്യങ്ങളും മറ്റ് വ്യത്യസ്ത വൈകല്യങ്ങളും ഉള്ള ഓട്ടിസം കുട്ടികള്‍ക്കായി നടത്തുന്ന എല്ലാ പ്രോഗ്രാമുകളിലും അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്താന്‍ ജുവല്‍ ഓട്ടിസം സെന്റര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ഡോ. ജെയിംസണ്‍ സാമുവല്‍ അടിവരയിടുന്നു.
എല്ലാ വര്‍ഷവും, 26 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കായി ഉയര്‍ന്ന നിലവാരമുള്ള വ്യത്യസ്തമായ തെറാപ്പികള്‍ ജുവല്‍ നല്‍കുന്നു. ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളുടെ ട്രീറ്റ്‌മെന്റിനും പരിശീലനത്തിനുമായി കോട്ടയത്തേക്ക് താമസം മാറ്റിയതായും ഡയറക്ടര്‍ ഡോ. ജെയിംസണ്‍ പറയുന്നു. ലോകമെമ്പാടും ഇന്റര്‍-ഡിസിപ്ലിനറി ചൈല്‍ഡ് ഡെവലപ്മെന്റ് തെറാപ്പി സെന്ററുകള്‍ സ്ഥാ
പിക്കുന്നതില്‍ ജുവല്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അംഗീകാരനിറവില്‍ ജുവല്‍
സിലിക്കണ്‍ ഇന്ത്യ മാഗസിന്‍ അവാര്‍ഡ്: 2022-ല്‍ ഏറ്റവും മികച്ച 10 ഓട്ടിസം തെറാപ്പി സെന്ററുകളിലൊന്നായി സിലിക്കണ്‍ഇന്ത്യ മാഗസിന്‍ ‘ജുവല്‍ ഓട്ടിസം സെന്ററിനെ തിരഞ്ഞെടുത്തു.

സൂപ്പര്‍ ഹീറോ
ഡയറക്ടര്‍ ഡോ. ജെയിംസണ്‍ സാമുവലിന് ഓട്ടിസം മേഖലയോടുള്ള അദ്ദേഹത്തിന്റെ  സമര്‍പ്പണത്തിനും വിശ്വസ്തതയ്ക്കും അംഗീകാരമായി സൂപ്പര്‍ ഹീറോ ഓട്ടിസം അവാര്‍ഡ് ലഭിച്ചു.

മികച്ച സ്ഥാപനങ്ങള്‍ 2022
സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന 2022 വര്‍ഷത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ ശ്രേണിയിലേക്ക് ജുവല്‍ ഓട്ടിസം സെന്ററിനെ വനിതാ സംരംഭക മാഗസിന്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു.

വൊക്കേഷണള്‍ എക്‌സലന്‍സ് അവാര്‍ഡ്
കോട്ടയം റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ്.

പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്
ഡയറക്ടര്‍ ഡോ. ജെയിംസണ്‍ സാമുവലിന് 2022-ല്‍ പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.

വുമണ്‍ ഇന്‍ ബിസിനസ്കോണ്‍ക്ലേവ് 2023
2023 ലെ വനിതാ ബിസിനസ് കോണ്‍ക്ലേവില്‍ ജുവല്‍ ഡയറക്ടര്‍ ഡോ. ജെന്‍സി പ്രത്യേക  ആദരവ് നേടി. ഇന്ത്യയിലെയും ദുബായിലെയും ജുവല്‍ ടീമിലെ 145 അംഗങ്ങളുടെ ഒരു ഗ്രൂപ്പിനെ ഡോ. ജെന്‍സി ബ്ലെസണ്‍ പ്രതിനിധീകരിക്കുന്നു.

റോട്ടറി ഹീറോയുടെ എക് സലന്‍സ്അവാര്‍ഡ് 2023

ഭാവിയിലേക്ക് ജുവല്‍
ഓട്ടിസം എന്ന അവസ്ഥയെ അഭിമുഖീകരിക്കാന്‍ വിശാലമായ ഭൂമികയില്‍, സ്‌നേഹവും കാരുണ്യവും സമന്വയിപ്പിച്ചുകൊണ്ട്  ഒരു വലിയ കമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഡയറക്ടര്‍ ഡോ. ജെയിംസണ്‍ സാമുവല്‍ ജുവലിന്റെ ഭാവിലക്ഷ്യത്തിന്റെ ജാലകങ്ങള്‍ തുറക്കുകയാണ്.
 


 

തയാറാക്കിയത് -
കെ. ആര്‍. മോഹന്‍ദാസ്‌


 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.