×
login
അര്‍ബുദത്തിന് കാരണമാവുന്ന ബെന്‍സീന്‍ സാന്നിധ്യം; ജോണ്‍സണ്‍ & ജോണ്‍സണ്‍ സണ്‍സ്‌ക്രീന്‍ ഉത്പന്നങ്ങള്‍ തിരികെവിളിച്ചു, ക്രീമുകൾ കൈവശമുള്ളവർ നശിപ്പിക്കണം

ഈ ഉത്പന്നങ്ങളില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ലണ്ടന്‍: അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയുടെ സണ്‍സ്‌ക്രീന്‍ ഉത്ന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. ജോണ്‍സണ്‍ & ജോണ്‍സണ്‍ന്റെ ന്യൂട്രോജെന, അവീനോ എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള സണ്‍സ്‌ക്രീന്‍ ലോഷനുകളാണ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചത്. 

ഈ ഉത്പന്നങ്ങളില്‍ അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന  രാസവസ്തു ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.  

അര്‍ബുദത്തിന് കാരണമായേക്കാവുന്ന ഒരുതരം രാസവസ്തുവാണ് ബെന്‍സീന്‍. മുന്‍കരുതലിന്റെ ഭാഗമായി ന്യൂട്രോജെന ബീച്ച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്പോര്‍ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്ലി ഡിഫന്‍സ്, ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊട്ടക്ട് + റീഫ്രഷ്  തുടങ്ങിയ ഉത്പന്നങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചത്.  ബെന്‍സീന്‍ തങ്ങളുടെ ഉത്പ്പന്നങ്ങളില്‍ ഉള്‍പ്പെടുത്തുന്ന ഒരു ഘടകമല്ല. പക്ഷെ ചില സാമ്പിളുകളില്‍ ഇതിന്റെ അംശം കണ്ടത് കൊണ്ടാണ് ഉല്‍പ്പന്നങ്ങളെ തിരിച്ചു വിളിച്ചതെന്ന് ജോണ്‍സണ്‍ & ജോണ്‍സണ്‍ കമ്പനിയെ ഉദ്ധരിച്ച് കൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ക്രീമുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അത് നിര്‍ത്തണമെന്നും ഉത്പന്നം നശിപ്പിക്കണമെന്നുമാണ് കമ്പനി നിര്‍ദേശിക്കുന്നത്. ക്രീം ഉപയോഗിച്ചത് മൂലം എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നുമാണ് നിര്‍ദേശം.

  comment

  LATEST NEWS


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.