14 എക്സാമിനേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ രാജ്യത്തുടനീളമുള്ള 30 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്
തിരുവനന്തപുരം: ബ്രിട്ടനിലെ പ്രശസ്തമായ മെംബര്‍ഷിപ്പ് ഓഫ് റോയല്‍ കോളേജസ് ഓഫ് ഫിസിഷ്യന്‍സ് (എംആര്‍സിപി) ലഭിക്കുന്നതിനുള്ള അന്തിമ പരീക്ഷയായ പ്രാക്ടിക്കല്‍ അസസ്മെന്‍റ് ഓഫ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ സ്കില്‍സ് (പേസസ്) നടത്തുന്നതിന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തു. തെക്കന്‍ കേരളത്തിലെ പ്രഥമ കേന്ദ്രമാണിത്.
ഡോക്ടര്‍മാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണക്കൂടുതല്‍ കാരണം പുതിയ പരീക്ഷാ കേന്ദ്രമാകാന്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. സൗകര്യങ്ങളെക്കുറിച്ചുള്ള ബ്രിട്ടനിലെ ഉന്നതതല സംഘത്തിന്‍റെ വിശദവിലയിരുത്തലിന് ശേഷമാണ് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് ഈ നേട്ടം കൈവരിക്കാനായത്.
ജൂണ്‍ മൂന്നിന് തുടങ്ങിയ ത്രിദിന പരീക്ഷ അഞ്ചിന് അവസാനിക്കും. 14 എക്സാമിനേഴ്സിന്‍റെ മേല്‍നോട്ടത്തില്‍ രാജ്യത്തുടനീളമുള്ള 30 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 2007 മുതല്‍ പേസസിന്‍റെ തയ്യാറെടുക്കല്‍ പരീക്ഷയായ 'എക്സെല്‍ പേസസി'ന് വേദിയൊരുക്കുന്ന കിംസ്ഹെല്‍ത്തിന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സുമായി പതിനഞ്ചുവര്‍ഷത്തെ ബന്ധമുണ്ട്. റോയല്‍ കോളേജിന്‍റെ അംഗീകാരത്തോടെ ബ്രിട്ടന് പുറത്തുനടക്കുന്ന ഏക പ്രോഗ്രാമാണിത്.
മൂന്നു വര്‍ഷത്തെ പരിശീലന പരിപാടിയായ ഇന്‍റേണല്‍ മെഡിക്കല്‍ ട്രെയിനിംഗ് (ഐഎംടി) 2018 മുതല്‍ നടത്തിവരുന്നുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംആര്‍സിപി ലഭിക്കും. ഇന്‍റേണല്‍ മെഡിസിനിലെ എംഡി/ഡിഎന്‍ബി എന്നിവയ്ക്ക് തത്തുല്യമായി ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എംആര്‍സിപിയെ പരിഗണിക്കുന്നുണ്ട്. കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ളയാണ് പരീക്ഷാ നടത്തിപ്പിന്‍റെ നേതൃത്വം വഹിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഡൊണാള്‍ഡ് ഫര്‍ഖുറാണ് ചെയര്‍ എക്സാമിനര്‍.
പരീക്ഷാകേന്ദ്രമായി കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. രാജ്യാന്തരതലത്തിലെ മികച്ച മാതൃകകളെ മുന്‍നിര്‍ത്തി ഗുണമേന്‍മയേറിയ ആരോഗ്യപരിചരണം ഉറപ്പാക്കുന്ന കിംസ്ഹെല്‍ത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണിത്. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രഗല്‍ഭരായ ഡോക്ടര്‍മാരെ സംഭാവന ചെയ്യുന്നതില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍
അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും
ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം