×
login
അയവദാന ബോധവത്കരണവുമായി കിംസ്‌ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി

ലുലുമാളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഷീറൈഡ് റാലി പ്രശസ്ത പിന്നണിഗായിക അഖില ആനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന പ്രമേയത്തോടെയുള്ള ഈ പരിപാടിയില്‍ പങ്കെടുക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഖില ആനന്ദ് പറഞ്ഞു.

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കിംസ്‌ഹെല്‍ത്തും ലുലുമാളും സംയുക്തമായി നടത്തിയ ഇരുചക്രറാലിയില്‍ ജീവിതത്തിന്റെ വിവിധ തുറകളില്‍പ്പെട്ട 200 ല്‍പരം സ്ത്രീകള്‍ പങ്കെടുത്തു. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുകയെന്നതായിരുന്നു ഇക്കുറി വനിതാദിന റാലിയുടെ പ്രമേയം.

ലുലുമാളിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഷീറൈഡ് റാലി പ്രശസ്ത പിന്നണിഗായിക അഖില ആനന്ദ് ഫ്‌ളാഗ് ഓഫ് ചെയ്തു. അവയവദാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്ന പ്രമേയത്തോടെയുള്ള ഈ പരിപാടിയില്‍ പങ്കെടുക്കാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് അഖില ആനന്ദ് പറഞ്ഞു. ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ വിജയഗാഥയാണ് കേള്‍ക്കാനുള്ളത്. ഈ ബോധവത്കരണത്തില്‍ സ്ത്രീകള്‍ക്ക് മികച്ച പങ്ക് വഹിക്കാനാകുമെന്നും അവര്‍ പറഞ്ഞു.


മരണപ്പെട്ട ഉറ്റവരുടെ അവയവാദത്തിന് സ്ത്രീകളാണ് എപ്പോഴും മുമ്പോട്ടു വരുന്നതെന്ന് കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. ലിംഗനീതപൂര്‍വമായ അന്തരീക്ഷം സ്വന്തം വീട്ടില്‍ നിന്നു തന്നെയാണ് തുടങ്ങേണ്ടതെന്ന് കിംസ്‌ഹെല്‍ത്ത് മെഡിക്കല്‍ സൂപ്രണ്ടും അടിയന്തര ശിശുരോഗവിഭാഗം കണ്‍സല്‍ട്ടന്റുമായ ഡോ. പ്രമീള ജോജി പറഞ്ഞു. എല്ലാം സ്ത്രീകള്‍ക്ക് എന്നതല്ല സ്ത്രീസ്വാന്ത്ര്യം കൊണ്ട് അര്‍ഥമാക്കുന്നത്. സ്വന്തം അകവാശങ്ങള്‍ മറ്റുള്ളവരുമായി അലോസരപ്പെടാനുള്ള കാരണങ്ങള്‍ ആകരുതെന്നും അവര്‍ പറഞ്ഞു.

കിംസ്‌ഹെല്‍ത്ത് സിഒഒ ജെറി ഫിലിപ്, കിംസ്‌ഹെല്‍ത്ത് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനില്‍ പോള്‍ ജേക്കബ്, ലുലു മാള്‍ തിരുവനന്തപുരം ജനറല്‍ മാനേജര്‍ ഷെരീഫ് കെ കെ, ലുലു മാള്‍ തിരുവനന്തപുരം മാനേജര്‍ ശ്രീലേഷ് ശശിധരന്‍, ടിവിതാരവും ബുള്ളറ്റ് സവാരിക്കാരിയുമായ വിനീത അമല്‍, റേഡിയോ മിര്‍ച്ചി ആര്‍ജെ ശില്‍പ എന്നിവരും സംബന്ധിച്ചു ലുലുമാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നീതു രാജന്‍ നന്ദി പ്രകാശിപ്പിച്ചു.

    comment
    • Tags:

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.