×
login
രണ്ടുലക്ഷം ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യങ്ങള്‍ കൃഷിചെയ്യും; ലോകമെമ്പാടും ഔഷധ സസ്യങ്ങള്‍ക്കുള്ള ആവശ്യം വലിയ തോതില്‍ വര്‍ദ്ധിച്ചു

ഷധ സസ്യങ്ങളുടെ കൃഷി നടത്തുന്നതിലൂടെ ഈ മേഖലയില്‍ സ്വാശ്രയമാകാന്‍ ഇത് രാജ്യത്തെ സഹായിക്കും

ന്യൂദല്‍ഹി:  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ആയുഷ് മന്ത്രാലയത്തിനു കീഴിലുള്ള  നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്  രാജ്യത്ത് ഔഷധ സസ്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ കാമ്പയിന്‍ ആരംഭിച്ചു.  കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രീന്‍ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനും  ഇത് സഹായിക്കും

ഈ പ്രചാരണത്തിന് കീഴില്‍, അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തൊട്ടാകെ രണ്ടുലക്ഷം ഏക്കര്‍ സ്ഥലത്ത്

ഔഷധ സസ്യങ്ങളുടെ കൃഷി നടത്താനാണ് ലക്ഷ്യമിടുന്നത്  .യുപിയിലെ സഹരന്‍പൂര്‍, മഹാരാഷ്ട്രയിലെ പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് പരിപാടിക്കു  തുടക്കം കുറിച്ചത്

ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ ആയുഷ് മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയില്‍  രണ്ടാമത്തേതാണ് ഈ പരിപാടി   .ഔഷധ സസ്യ മേഖലയില്‍ രാജ്യത്തിന് വലിയ സാധ്യതകളുണ്ടെന്ന് കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

 ഔഷധ സസ്യങ്ങളുടെ കൃഷി നടത്തുന്നതിലൂടെ ഈ  മേഖലയില്‍ സ്വാശ്രയമാകാന്‍ ഇത് രാജ്യത്തെ സഹായിക്കും ., കഴിഞ്ഞ 1.5 വര്‍ഷത്തിനിടയില്‍, ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുംഔഷധ സസ്യങ്ങള്‍ക്കുള്ള ആവശ്യം വലിയ തോതില്‍ വര്‍ദ്ധിച്ചു.ഇക്കാരണങ്ങള്‍ കൊണ്ട്  തന്നെയാണ്  അശ്വഗന്ധ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഉല്‍പ്പന്നമായി മാറിയത്

 

  comment

  LATEST NEWS


  എപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രചോദിപ്പിച്ചിരുന്നെന്ന് ബിജെപിയില്‍ ചേര്‍ന്ന മുലായംസിങ്ങ് യാദവിന്റെ മരുമകള്‍ അപര്‍ണ്ണ യാദവ്


  സഹപാഠിക്കൊപ്പം സഞ്ചരിക്കവേ വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂരമര്‍ദ്ദനം, കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഒല്ലൂര്‍ പോലീസ് കേസെടുത്തു


  പതിനാലുകാരി കൊല്ലപ്പെട്ട സംഭവം: രക്ഷിതാക്കള്‍ പ്രതികളല്ല, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി, മാപ്പ് ചോദിച്ച് പോലീസ്; നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബം


  നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു; നേരിയ പനി മാത്രമെന്നും പൂര്‍ണ ആരോഗ്യവാനെന്നും താരം


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.