×
login
ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് മെഡിക്ക്‌സ് ഗ്ലോബല്‍ - എംപവര്‍ സഹകരണം

ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി മെഡിക്സ് ഇന്ത്യ എംപവറിന്റെ മാനസികാരോഗ്യ സേവനങ്ങളെ അതിന്റെ വിവിധ പരിചരണ പരിപാടികളിലേക്ക് സംയോജിപ്പിക്കും



തിരുവനന്തപുരം:   : ഡോ. നീരജ ബിര്‍ള സ്ഥാപിച്ച ആദിത്യ ബിര്‍ള ഫൗണ്ടേഷന്റെ സംരംഭമായ എംപവറും മെഡിക്‌സും തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സഹകരണത്തിന്റെ ഭാഗമായി ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് എംപവറും മെഡിക്‌സും സംയോജിതവും നൂതനവുമായ സാങ്കേതിക പരിഹാരങ്ങള്‍ ലഭ്യമാക്കു ചെയ്യും. ആദിത്യ ബിര്‍ള ഫൌണ്ടേഷന്റെ സംരംഭമായ എംപവര്‍ ഇന്ത്യയില്‍ സമഗ്രമായ മാനസികാരോഗ്യ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന വിപ്ലവകരമായ സാമൂഹിക സംരംഭമാണ്.

സഹായവും പിന്തുണയും നേടുന്നതിനുള്ള പുതിയ വഴികള്‍ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ എംപവറും മെഡിക്‌സും ചേര്‍ന്ന് ഇന്ത്യയിലെ മാനസികാരോഗ്യ സംഭാഷണത്തെ മാറ്റും. ഈ പങ്കാളിത്തം മാനസികവും വൈകാരികവുമായ കൗണ്‍സിലിംഗിനും മെന്റര്‍ഷിപ്പിനും ഒരു പുതിയ, സമഗ്രമായ സമീപനം കൊണ്ടുവരും. ഇത് രാജ്യത്തെ യുവാക്കളില്‍ എത്തിച്ചേരാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്.

ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി മെഡിക്സ് ഇന്ത്യ എംപവറിന്റെ മാനസികാരോഗ്യ സേവനങ്ങളെ അതിന്റെ വിവിധ പരിചരണ പരിപാടികളിലേക്ക് സംയോജിപ്പിക്കും, മുന്‍നിര ഇന്‍ഷുറന്‍സ്, കോര്‍പ്പറേറ്റ് തൊഴിലുടമകള്‍, മറ്റ് പങ്കാളികള്‍, എംപവര്‍ ക്ലിനിക്കുകളിലേക്കുള്ള പ്രവേശനം, വെര്‍ച്വല്‍ മാനസികാരോഗ്യ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും ലഭ്യമാക്കുകയും ചെയ്യും.

എംപവര്‍ എക്കാലവും ഇന്ത്യയിലെ മാനസികാരോഗ്യ മേഖലയില്‍ മുന്‍നിരക്കാരാണ്. മാനസികവും ശാരീരികവും സാമൂഹികവുമായ ഘടകങ്ങള്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ഇടപെടല്‍ കാരണം ആരോഗ്യപ്രശ്‌നങ്ങളുള്ള ആളുകളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സാധാരണമാണ്, അതിനാല്‍ മാനസികവും ശാരീരികവുമായ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരുപോലെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന് എംപവര്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഡോ. നീര്‍ജ ബിര്‍ള പറഞ്ഞു.

ജനങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന രണ്ട് ബ്രാന്‍ഡുകള്‍ തമ്മിലുള്ള ശക്തമായ ഒത്തുചേരുന്നത് കാണുമ്പോള്‍ എംപവറുമായി പങ്കാളിയാകുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് മെഡിക്സിന്റെ പ്രസിഡന്റും സിഇഒയുമായ മിസ് സിഗല്‍ അറ്റ്സ്മോന്‍ പറഞ്ഞു.

300ലധികം ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരുടെ ഒരു ടീമും 4,500-ലധികം ലോകത്തെ പ്രമുഖ സ്‌പെഷ്യലിസ്റ്റുകളുടെ ആഗോള നിലവാരമുള്ള അംഗീകൃത ശൃംഖലയുമായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ആഗോള ആരോഗ്യ മാനേജ്മെന്റ് കമ്പനിയായ മെഡിക്സ് ആരോഗ്യ ആവശ്യങ്ങള്‍ക്ക് ഫലപ്രദമായ സേവനങ്ങള്‍ നല്‍കുന്നു. ആദിത്യ ബിര്‍ള എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ ഒരു സംരംഭവമായ എംപവര്‍ ഇന്ത്യയിലെ മാനസികാരോഗ്യ രംഗത്തെ പ്രമുഖരുമാണ്. ഇത് 600-ലധികം പരിചയസമ്പന്നരായ മാനസികാരോഗ്യ പ്രൊഫഷണലുകളുടെ ശക്തമായ ഒരു സേനയെ ഒരുമിച്ച് കൊണ്ടുവരുന്നു, 121 ദശലക്ഷത്തിലധികം ജീവിതങ്ങളെ ക്രിയാത്മകമായി സ്വാധീനിക്കുന്ന ലോകോത്തരവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ഇടപെടല്‍ സാങ്കേതികതകള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.