×
login
അതിഥി തൊഴിലാളികളില്‍ മന്ത് രോഗം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി, രോഗബാധ കൂടുതല്‍ ബീഹാറിൽ നിന്നും യുപിയിൽ നിന്നും വന്നവരിൽ

ബീഹാറില്‍ നിന്നുള്ള 36 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 പേര്‍ക്കും രോഗബാധ കണ്ടെത്തി.

കാസര്‍കോട്: ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ മന്ത് രോഗം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ (ഡിവിസിയു) നടക്കുന്ന പരിശോധനകളിലാണ് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അതിഥി തൊഴിലാളികളില്‍ മന്ത് രോഗത്തിന് കാരണമായ മൈക്രോ ഫൈലേറിയയുടെ സാന്നിധ്യം കണ്ടെത്തിയത്.  

ഈ വര്‍ഷം ഇതുവരെ 15619 പേരെ പരിശോധിച്ചതില്‍ 95 പേരിലാണ് രോഗകാരിയെ കണ്ടെത്തിയത്. ബീഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരിലാണ് രോഗബാധ കൂടുതല്‍. ബീഹാറില്‍ നിന്നുള്ള 36 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 പേര്‍ക്കും രോഗബാധ കണ്ടെത്തി. ജില്ലയില്‍ ഡിസ്ട്രിക്ട് മൈഗ്രന്റ് സ്‌ക്രീനിംഗ് ടീം, ഡിസ്ട്രിക്ട് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, പ്രാദേശിക അടിസ്ഥാനത്തില്‍ പിഎച്ച്‌സി, സിഎച്ച്‌സി താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെട്ടുള്ള ഫീല്‍ഡ് വര്‍ക്കര്‍മാര്‍ എന്നിവരാണ് മന്ത് രോഗ നിര്‍ണയ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.  

അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം  6122 പേരെ പരിശോധിച്ചതില്‍  88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ള സംഘം പരിശോധിച്ചതില്‍ ഏഴ് പേരിലും രോഗബാധ കണ്ടെത്തി. അതിഥി തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലുമാണ് രോഗബാധ. ജില്ലയില്‍ ക്യൂലക്സ് കൊതുകകള്‍ ധാരാളമുള്ളതിനാല്‍ അതിഥി തൊഴിലാളികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്.  

പോസിറ്റീവ് കണ്ടെത്തിയ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കി വരികയാണ്. 12 ദിവസത്തെ ചികിത്സയിലൂടെ രോഗം പടരുന്നത് ഒഴിവാക്കി മൈക്രോ ഫൈലേറിയ വിരയെ ശരീരത്തില്‍ നിന്നും നശിപ്പിച്ച് രോഗം ഭേദമാക്കാനാവും. കൂടുതല്‍ രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഈ മേഖലകളില്‍ കൊതുകിന്റെ ശരീരത്തില്‍ മൈക്രോ ഫൈലേറിയ സാന്നിധ്യം കണ്ടെത്താനായി കൊതുകകളിലും പരിശോധന നടത്തും. രോഗ നിവാരണത്തിനായി ഡി.ഇ.സി അല്‍ബന്‍ഡസോള്‍ ഗുളികകളും നല്‍കി വരുന്നുണ്ട്.


ജില്ലയില്‍ ആര്‍ക്കും രോഗബാധയില്ല

സ്വദേശികളില്‍ ഇത് വരെ രോഗ ബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ അതിഥി തൊഴിലാളികളുടെ സംസ്ഥാനങ്ങളില്‍ നിന്നാണ് രോഗബാധയുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ജില്ലയില്‍ തെരഞ്ഞെടുത്ത സ്‌കൂളുകളിലും പഞ്ചായത്തുകളിലും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതില്‍ ആര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടില്ല. ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വേയുടെ ഭാഗമായി തെരഞ്ഞെടുത്ത 30 സ്‌കൂളുകളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളില്‍ നടത്തിയ പരിശോധനയിലും ആര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടില്ല.

എന്താണ് മന്ത് രോഗം

മനുഷ്യശരീരത്തിലെ ലസിക ഗ്രന്ഥികളിലും കുഴലുകളിലും  ജീവിക്കുന്ന മന്ത് വിരയാണ് രോഗത്തിന് പ്രധാന കാരണം. ഇവയുടെ കുഞ്ഞുങ്ങളായ മൈക്രോഫൈലേറിയ രക്തത്തില്‍ കാണപ്പെടുന്നു. രോഗാണു വാഹകരുടെ രക്തം കുടിക്കുന്ന ക്യുലക്സ്, മന്‍സോണിയ വിഭാഗം കൊതുകുകള്‍ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പരത്തുന്നു. രോഗാണുക്കള്‍ ഉള്ളില്‍ കടന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.