login
വാക്‌സിന്‍‍ ക്ഷാമം പച്ചക്കള്ളമെന്ന് കണക്കുകള്‍: കേരളത്തിന് കിട്ടിയത് 1,04,63,620 ഡോസ്; 2,60,211 ഡോസ് മിച്ചമിരിക്കുന്നു

ആകെ 8,84,290 ഡോസ് വാക്സിന്‍ സംസ്ഥാനം വാങ്ങി.

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്നലെ വരെ ലഭ്യമായത് 1,04,63,620 ഡോസ് കോവിഡ് വാക്‌സിന്‍. ഇതുവരെ വാക്സിന്‍ നല്‍കിയത് 1,02,03,409 ഡോസും. ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് 2,60,211 ഡോസ് മരുന്ന് മിച്ചം ഇരിക്കുന്നു. സംസ്ഥാനത്ത് നല്‍കിയതില്‍ 80,46,801 ആദ്യ ഡോസും 21,56,608 രണ്ടാം സോഡുമാണ്.

കേരളത്തില്‍ ആകെ കോവിഡ് വാക്‌സിന്‍ നല്‍കേണ്ടത് 2,54,08,711 പേര്‍ക്കാണെന്നാണ് കണക്ക്. സംസ്ഥാനത്ത് 18 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളത് ഇത്രയും പേരാണ്. ഇതില്‍ 45 വയസ്സിനു മുകളിലുള്ള 1.14 കോടി (1,13,75,715) ആളുകള്‍ക്ക് പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം

സംസ്ഥാനത്ത് ജനുവരി 16 നാണ് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കോവിഡ് മുന്നണി പോരാളികളുടെ വാക്സിനേഷന്‍ ഫെബ്രുവരി ഒന്നിന് ആരംഭിച്ചു. 60 വയസിന് മുകളിലുള്ളവരുടേയും 45 നും 60 നും ഇടയ്ക്കുള്ള അനുബന്ധ രോഗമുള്ളവരുടേയും വാക്സിനേഷന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചു. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിച്ചു..18 നും 45 നും ഇടയ്ക്ക് പ്രായമായവരുടെ വാക്സിനേഷന്‍ മേയ് 17 ന്  ആരംഭിച്ചു.  

സംസ്ഥാനത്ത് ആകെ ലഭ്യമായ  1,04,63,620 ഡോസ് വാക്സിനില്‍  86,84,680 ഡോസ് കോവിഷീല്‍ഡ് വാക്സിനും 8,94,650 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 95,79,330 ഡോസ് വാക്സിന്‍ കേന്ദ്രം സൗജന്യമായി നല്‍കിയതാണ്. 7,46,710 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉള്‍പ്പെടെ ആകെ 8,84,290 ഡോസ് വാക്സിന്‍ സംസ്ഥാനം വാങ്ങി.

ഇതുവരെ കേന്ദ്ര സര്‍ക്കാര്‍  സൗജന്യമായും സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയുന്ന  തരത്തിലായും 24 കോടിയിലധികം (24,60,80,900) വാക്‌സിന്‍ ഡോസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറി അംഗീകാരം നല്‍കുന്ന ഏതു നിര്‍മാതാവ് ഉല്പാദിപ്പിക്കുന്ന വാക്‌സിന്റെയും 50 ശതമാനം കേന്ദ്രം സംഭരിക്കുകയും  സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുന്നു. ഇതുകൂടാതെ സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള സൗകര്യവും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

 

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.