×
login
കുഞ്ഞിനു പനി വന്നാല്‍...

പാരമ്പര്യ ചികിത്സാരീതികള്‍

(ശിശു രോഗങ്ങള്‍ തുടര്‍ച്ച)

ശിശുക്കള്‍ക്ക് വയറിന് അസുഖം വന്നാല്‍ ഞെളിപിരി കൊണ്ട് തലയും ശരീരവും ഇളക്കി മറിക്കുകയും വായടയ്ക്കാതെ കരയുകയും മുലപ്പാല്‍ കുടിക്കാതിരിക്കുകയും ചെയ്യും. ഇതിനിടയില്‍ വയറിളക്കവുമുണ്ടാകും.  

ഇതു ശമിക്കാന്‍ പെരികിന്റെ വേരിലെ തൊലി പത്തുഗ്രാമെടുത്ത് അരമണിക്കൂര്‍ ഉപ്പു വെള്ളത്തില്‍ വേവിച്ച് നെയ്യില്‍ വറുത്ത്, പൊടിയുന്ന  

പാകം വരുമ്പോള്‍ വാങ്ങി കുറേശ്ശെ മോരില്‍ കലക്കി കുടിപ്പിക്കുക. ശിശുവിന്റെ അമ്മയും 50 മില്ലി വീതം മോരില്‍ കലക്കി കുടിക്കണം.  

ശിശുവിന്റെ നെറ്റിയിലും ദേഹത്തും ചൂടുണ്ടാവുന്നതിനാപ്പം മുലപ്പാല്‍ കുടിക്കാതിരിക്കുകയും കൈകൊണ്ട് മുഖത്തും മൂക്കിലും കണ്ണിലും തലയിലും തട്ടുകയും നിര്‍ത്താതെ കരയുകയും ചെയ്താല്‍ കുഞ്ഞിന് ജലദോഷവും പനിയും തലവേദനയും ഉണ്ടെന്ന് ഉറപ്പിക്കാം. ഈ ലക്ഷണം കണ്ടാല്‍ വയമ്പ്, അമൃതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ അരച്ച് ചെറുചൂടോടെ ശിശുവിന്റെ ദേഹത്തും തലയിലും തേയ്ക്കുക. 24 മണിക്കൂറിനുള്ളില്‍ പനി മാറും. അല്ലെങ്കില്‍ വയമ്പ്, പാടക്കിഴങ്ങ് ഇവ 20 ഗ്രാം വീതം കരിക്കിന്‍ വെള്ളത്തില്‍ വേവിച്ച് ചെറു ചൂടോടുകൂടി കരിക്കിന്‍ വെള്ളത്തില്‍ അരച്ച് ദേഹത്ത് തേച്ചാല്‍ നിമിഷങ്ങള്‍ക്കകം പനി മാറും.  

ശിശുവിന്റെ നെറുക കുഴിയുകയും ശരീരത്തിന് മെലിച്ചിലുണ്ടാവുകയും മുലപ്പാല്‍ കുടിക്കുന്നതിന് മടികാണിക്കുകയും ഞെട്ടി ഉണര്‍ന്ന് കരയുകയും ചെയ്താല്‍ താഴെ പറയുന്ന തൈലമുണ്ടാക്കി തേയ്ക്കുക.  

ചെത്തിപ്പൂ, കാട്ടുതുളസിയില, പിച്ചകത്തില, വെറ്റില, പാല്‍മുതക്കിന്‍ കിഴങ്ങ്, കൃഷ്ണതുളസിയില, പുത്തരിച്ചുണ്ട സമൂലം, നായ്ക്കുരണത്തിന്റെ തണ്ടും ഇലയും, പൂവരശിന്റെ തൊലി, ഇവ ഓരോന്നും ഓരോ കിലോ വീതം വെള്ളം തളിച്ച് ഇടിച്ചു പിഴിഞ്ഞ് ആറു ലിറ്റര്‍ നീരെടുക്കുക. ഇതില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണ ചേര്‍ത്ത്, കല്‍ക്കത്തിന് ഇരട്ടി മധുരം, കൊട്ടം, വിഴാലരി, കാര്‍കോകിലരി, കൊത്തമ്പാലരി, ഏലത്തരി, ചെറുപുന്നയരി, അമുക്കുരം, വയമ്പ്, ജീരകം, പെരുഞ്ചീരകം, കരിഞ്ചീരകം, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, ദേവതാരം, ജാതിക്ക, ഗ്രാമ്പൂ, ചീനപ്പാവ്, ചുക്ക്, കുരുമുളക്, തിപ്പലി, ജാതിപത്രി, വാല്‍മുളക് ഇവ ഓരോന്നും പത്തു ഗ്രാം കൂട്ടി അരച്ച്, മെഴുകു പാകത്തില്‍ കാച്ചി അരിച്ച് ശിശുവിനെ സര്‍വാംഗം തേച്ചു പുരട്ടുക. ഒന്നോ രണ്ടോ തുള്ളി ഉള്ളില്‍ കൊടുക്കുകയുമാവാം. ഈ തൈലം തേയ്ക്കുകയും സേവിക്കുകയും ചെയ്താല്‍ ശരീരം തടിച്ച് നല്ല ആരോഗ്യവുമുണ്ടാകും. എല്ലാവിധ ത്വഗ്‌രോഗങ്ങളില്‍ നിന്നും പനിയില്‍ നിന്നും മറ്റ് നാനാവിധ ശിശുരോഗങ്ങളില്‍ നിന്നും മോചനമുണ്ടാവും.

വി.കെ. ഫ്രാന്‍സിസ്‌

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.