×
login
കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനം; കേരളത്തിനായി ഏഴ് പുതിയ ഇ എസ് ഐ ഡിസ്‌പെന്‍സറികള്‍

ഇ എസ് ഐ സി കോവിഡ് ദുരിതാശ്വാസ പദ്ധതിക്കായി, ദീര്‍ഘകാല ധനസഹായം നല്‍കുന്നതിന് പ്രത്യേക ഫണ്ട് അനുവദിച്ചു.

ന്യൂദല്‍ഹി:ഉത്തരാഖണ്ഡിലെ ഋഷികേശില്‍  ഇന്ന്  നടന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ 185-ാമത് യോഗത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.

കേരളത്തിനായി ഏഴ് പുതിയ ഇഎസ്‌ഐസി ഡിസ്‌പെന്‍സറികള്‍ പ്രഖ്യാപനത്തിലുണ്ട്

'അടല്‍ ബീമിത് വ്യക്തി കല്യാണ്‍ യോജന' 2022 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും കാരണത്താല്‍ ജോലി നഷ്ടപ്പെട്ട, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തികള്‍ക്ക്, അവരുടെ വേതനത്തിന്റെ 50 ശതമാനം, 3 മാസത്തേക്ക് തൊഴിലില്ലായ്മ അലവന്‍സായി നല്‍കുന്ന പദ്ധതിയാണിത്.

ഇഎസ്‌ഐസി ആശുപത്രികളില്‍ എവിടെയെങ്കിലും ഇന്‍-ഹൗസ് സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍, രോഗികളെ എംപാനല്‍ ചെയ്ത സ്വകാര്യ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാമെന്നും യോഗത്തില്‍ തീരുമാനിച്ചു. കൂടാതെ, ഐപി-യില്‍ നിന്ന് ഇ എസ് ഐ ആശുപത്രി 10 കിലോമീറ്ററിലധികം അകലെയാണെങ്കില്‍, എംപാനല്‍ ചെയ്ത ആശുപത്രികളെ രോഗികള്‍ക്ക് ചികിത്സയ്ക്കായി നേരിട്ട് സമീപിക്കാം.

ഇ എസ് ഐ സി കോവിഡ് ദുരിതാശ്വാസ പദ്ധതിക്കായി, ദീര്‍ഘകാല ധനസഹായം നല്‍കുന്നതിന് ഒരു പ്രത്യേക ഫണ്ട് അനുവദിച്ചു.

യോഗത്തില്‍ തൊഴില്‍ സഹമന്ത്രിരാമേശ്വര്‍ തെലിയും പങ്കെടുത്തു.

 

  comment

  LATEST NEWS


  ഒരാഴ്ചയ്ക്കിടെ 393 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്: തിരുവനന്തുരം എഞ്ചിനീയറിങ് കോളേജ് കോവിഡ് ക്ലസ്റ്റര്‍, അടച്ചിട്ടു; പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യം


  കര്‍സേവകരെ വേട്ടയാടിയ അമ്മാവന്റെ നടപടിയെ വിമര്‍ശിച്ചു; രാമക്ഷേത്രത്തിന് 11 ലക്ഷം സംഭാവന നല്‍കി; അപര്‍ണ അന്നും ഇന്നും ദേശീയതയ്‌ക്കൊപ്പം


  മോദിയെ തല്ലുമെന്ന വെല്ലുവിളി; അറസ്റ്റ് ചെയ്യണമെന്ന് ബിജെപി; പ്രധാനമന്ത്രിയെയല്ല, മോദി എന്ന ലോക്കല്‍ ഗുണ്ടയെയാണ് ചീത്തവിളിച്ചതെന്ന് നാനാ പടോളെ


  ഏതു നിമിഷവും ആക്രമം നടക്കാം; ഉക്രൈന് ആയുധം നല്‍കി സഹായിക്കരുത്; അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കി റഷ്യ


  ചെണ്ടവാദ്യവുമായി രാജ്യത്തിന്റെ നെറുകയില്‍ പള്ളിക്കലിന്റെ സ്വന്തം സൂരജ്‌, വിജയിയെ പ്രഖ്യാപിച്ചത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍


  പെണ്‍കുട്ടിയുമായി ബൈക്ക് റേസിംഗ്: തൃശൂരിൽ യുവാവിന് നാട്ടുകാരുടെ ക്രൂരമർദ്ദനം, കല്ലിനു തലയ്ക്കടിച്ചു, മര്‍ദനമേറ്റത് ബിരുദ വിദ്യാര്‍ഥിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.