×
login
നിങ്ങള്‍ക്ക് ആരും കാണാതെ ഉറക്കെ കരയാന്‍ തോന്നുന്നുണ്ടോ; വിഷാദ രോഗത്തിലേക്ക് നയിച്ചേക്കാം; തിരിച്ചറിഞ്ഞാല്‍ പൂര്‍ണമായും മാറ്റാനാകും

എന്നാല്‍ ചെറിയതോതിലുള്ള രോഗത്തെ മരുന്നിലൂടെ അല്ലാതെ സൈകേകോതെറാപ്പിയിലൂടെ ചികിത്സിച്ച് സുഖപ്പെടുത്താം

തിരുവനന്തപുരം: കോവിഡിനു ശേഷം പലരിലും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ അധികം കൂടുന്നതായി ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മസ്തിഷ്‌കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവര്‍ത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്.  

കടുത്ത നിരാശ, ആരും കാണാതെ കരയാന്‍ തോന്നുക, ഉന്മേഷക്കുറവ് എന്നിവയെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്.  വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍, ഇഷ്ടപ്പെട്ടവരുടെ സ്‌നേഹം നഷ്ട്ടമാകുമ്പോള്‍, സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍, കൗമാരക്കാര്‍ക്ക് എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വരുമ്പോള്‍ ഇങ്ങനെ പല കാരണങ്ങള്‍ വിഷാദ രോഗത്തിലേക്ക് നയിക്കാം. ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിഞ്ഞ് ചികില്‍സിക്കുകയാണെങ്കില്‍ പൂര്‍ണമായും രോഗം ചികില്‍സിച്ച് ഭേദമാക്കാനാകും. രോഗനിര്‍ണയത്തിന് ശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലൂടെയും പൂര്‍ണമായും മാറ്റാനാകും.

വിഷാദരോഗം പാരമ്പര്യമോ, മന:ശാസ്ത്രപരമോ, ചുറ്റുപാടുകള്‍കൊണ്ടോ സംഭവിക്കുന്നതാണ്. തലച്ചോറില്‍ സംഭവിക്കുന്ന കഠിനമായ മാറ്റങ്ങളാണ് രോഗകാരണങ്ങള്‍. മനുഷ്യന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും വികാരവിചാരങ്ങളേയും തലച്ചോറാണ് നിയന്ത്രിക്കുന്നത്. ന്യൂറോണ്‍ എന്ന തലച്ചോറിലെ കോശം സ്‌പെഷ്യല്‍ കെമിക്കല്‍സ് ന്യൂറോ ട്രാന്‍സ്മിഷന്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ കൈമാറുന്നു. വിഷാദരോഗമുള്ളവരില്‍ ഈ 'സന്ദേശ കൈമാറല്‍' താളം തെറ്റി സംഭവിക്കുന്നു. ഇതുകൊണ്ട് തന്നെ രോഗിക്ക് കടുത്ത ഉത്കണ്ഠയും തലവേദനയുമെല്ലാം അനുഭവപ്പെട്ടേക്കാം. തികച്ചും വ്യക്തിപരവും, വൈകാരികവും, സാമൂഹികവുമായ പ്രശ്‌നങ്ങളായിരിക്കാം സാധാരണ നിലയില്‍ രോഗം തുടങ്ങിവെക്കുന്നത്.


രോഗിയുടെ സാമൂഹിക പശ്ചാത്തലം, കുടുംബചരിത്രം, നിലവിലെ ജീവിത രീതി തുടങ്ങിയവ ചികിത്സാ സമയത്ത് പഠന വിധേയമാക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെകാലത്ത് വൈദ്യശാസ്ത്രത്തിലൂടെയും, മനോരോഗ പഠനത്തിലൂടെയും വിഷാദ രോഗം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കുവാന്‍ കഴിയും. അപൂര്‍വ്വം കേസുകളില്‍ രോഗനില നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കുന്നുണ്ട്.

എന്നാല്‍ ചെറിയതോതിലുള്ള രോഗത്തെ മരുന്നിലൂടെ അല്ലാതെ സൈകേകോതെറാപ്പിയിലൂടെ ചികിത്സിച്ച് സുഖപ്പെടുത്താം. എന്നാല്‍ കഠിനമായ രോഗാവസ്ഥയുള്ള രോഗിക്ക് ആത്മഹത്യ ചിന്ത അനുഭവപ്പെടുമെന്ന് തോന്നിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കുകയാണ് നല്ലത്. ഇതിന്പുറമെ കൗണ്‍സിലിങ്ങും സൈക്കോ തെറാപ്പിയും വളരെ പ്രധാനമാണ്.

 

 

    comment

    LATEST NEWS


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി


    വൈറലാവാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഷാപ്പില്‍ കള്ളുകുടിക്കുന്നതിന്റെ റീല്‍സ് ചെയ്തു; വീഡിയോ ട്രെന്‍ഡിങ്ങായി, ഒപ്പം എക്‌സൈസിന്റെ കേസും


    ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.