×
login
ഇന്ത്യ, ലോകത്തിന്റെ 'ഔഷധ നിര്‍മ്മാണ ശാല': 120 ലധികം രാജ്യങ്ങള്‍ക്ക് മരുന്ന് ‍നല്‍കി: ഇനി ശ്രദ്ധ വിപണി സാധ്യത ഏറെയുള്ള യൂറോപ്പ്, റഷ്യ

ഔഷധ വ്യവസായരംഗത്തിന്റെ വികസനത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും ശാക്തീകരണത്തിനും ഗവണ്‍മെന്റ് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

ന്യൂദല്‍ഹി: ഔഷധ വ്യവസായരംഗത്തെ മേധാവിമാരുമായും സംഘടനാ ഭാരവാഹികളുമായും കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍  ആശയവിനിമയം നടത്തി.  

ഇന്ത്യ, ലോകത്തിന്റെ 'ഔഷധ നിര്‍മ്മാണ ശാല' ആയി തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 120 ലധികം രാജ്യങ്ങള്‍ക്ക് കഴിഞ്ഞ രണ്ട് മാസകാലയളവില്‍ അത്യാവശ്യ മരുന്നുകള്‍ ഇന്ത്യ നല്‍കിക്കഴിഞ്ഞു. അതില്‍ത്തന്നെ 40 ഓളം രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കിയത്.

ഔഷധ വ്യവസായരംഗത്തിന്റെ വികസനത്തിനും വൈവിദ്ധ്യവല്‍ക്കരണത്തിനും ശാക്തീകരണത്തിനും ഗവണ്‍മെന്റ് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഈ മേഖലയ്ക്ക്പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഡ്രഗ് പാര്‍ക്കുകളുടെ പ്രോത്സാഹനം പോലെ നിരവധി നടപടികള്‍ ഗവണ്‍മെന്റ് എടുത്തിട്ടുണ്ട്. മരുന്നു ഉല്‍പ്പാദനത്തിന്റെ പ്രാരംഭ വസ്തു , സജീവ ഔഷധ ഘടകങ്ങള്‍  എന്നിവയുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് കിഴിവ് നല്‍കുന്ന നടപടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.


ആന്റി ഡംപിങ് അന്വേഷണ നടപടികള്‍ക്ക് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കിഴക്കന്‍ യൂറോപ്പ്, റഷ്യ തുടങ്ങിയ വിപണി സാധ്യതകള്‍ ഏറെയുള്ള ഇടങ്ങളിലേയ്ക്ക് വ്യവസായികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍, അക്കാദമിക വിദഗ്ധര്‍, സര്‍വകലാശാലകള്‍, സ്വകാര്യ മേഖല എന്നിവ സംയോജിച്ച് പ്രവര്‍ത്തിക്കണമെന്നും പിയുഷ് ഗോയല്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളുമായി ആലോചിച്ച് എത്രയും വേഗം നടപടികള്‍ കൈക്കൊള്ളുമെന്നും  പീയുഷ് ഗോയല്‍ വ്യക്തമാക്കി.

കേന്ദ്ര സഹമന്ത്രിമാരായ എച്ച്. എസ്. പുരി,സോം പ്രകാശ്, വ്യവസായം, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.