×
login
പ്രധാനമന്ത്രി ദേശീയ ഡയാലിസിസ്‍ പദ്ധതി;സാന്ത്വന സ്പര്‍ശത്തിന്റ്റെ അഞ്ചു വര്‍ഷങ്ങള്‍

ആദ്യഘട്ടത്തില്‍ വിമുഖത കാട്ടിയ കേരളം 2019 ലാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചു

ആരോഗ്യമേഖല അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നം ആവശ്യവും വിതരണവും തമ്മിലുള്ള വലിയ അന്തരമാണ്. പൊതുജനങ്ങള്‍ക്ക് കൈയെത്തിപ്പിടിക്കാന്‍ കഴിയുന്ന ദൂരത്തില്‍ ആരോഗ്യമേഖലയിലെ സകല സേവനങ്ങളും എത്തിക്കുവാനുള്ള സ്തുത്യര്‍ഹമായ പ്രവര്‍ത്തങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ട്  ഏഴുവര്‍ഷം പിന്നിടുന്നു. ആയുഷ്മാന്‍ഭാരതില്‍ തുടങ്ങി ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ് വരെയെത്തി നില്‍ക്കുന്ന ആരോഗ്യസംരക്ഷണ സപര്യയുടെ ഏഴാണ്ട്, അതായിരുന്നു മോദി യുഗത്തില്‍ ഭാരതം കണ്ടത്. അത്തരത്തില്‍ ആരോഗ്യാവശ്യവും വിതരണവും നേരിട്ടനുഭവവേദ്യമാക്കിയ ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് യോജന. പത്തു ശതമാനത്തോളം ലോകജനസംഖ്യയെ കാര്‍ന്നു തിന്നുന്ന ആഗോളആരോഗ്യ പ്രതിസന്ധിയാണ് ക്രോണിക് കിഡ്‌നി ഡിസീസസ് അഥവാ വൃക്കകളുടെ പ്രവര്‍ത്തനം കാലക്രമേണ നഷ്ടപ്പെടുന്ന അവസ്ഥ. ഓരോ വര്‍ഷവും ഡയാലിസിസ് സൗകര്യങ്ങളുടെ അപരാപ്തത മൂലം ദശലക്ഷക്കണക്കിന് രോഗികളാണ് ലോകത്ത് മരണപ്പെടുന്നത്. നിലവിലെ ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യതയനുസരിച്ച് ഏകദേശം 2 ദശലക്ഷത്തിലധികം രോഗികള്‍ക്ക് മാത്രമാണ് ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ കഴിയുന്നത്, ഇത് യഥാര്‍ത്ഥ രോഗ സമൂഹത്തിന്റ്റെ  പകുതിയില്‍ താഴെ ആളുകളെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ . 2016ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് റിപ്പോര്‍ട്ടനുസരിച്ച് ഈ അവസ്ഥ മൂലം മരണമടഞ്ഞവരുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഇത് പ്രത്യേകമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഇന്ത്യയില്‍ ക്രോണിക് കിഡ്‌നി ഡിസീസ് രോഗികളുടെ അനുപാതം ജനസംഖ്യയുടെ 817% ആണ് (Kumar and Jha, Clin Nephrol 2016, Jha et al, Lancet 2015) ഇതില്‍ ഏകദേശം 1020% രോഗികളില്‍ വൃക്കകളുടെ പ്രവര്‍ത്തനം എന്നന്നേയ്ക്കുമായി നഷ്ട്ടപ്പെടുന്ന അവസ്ഥ (End Stage Kidney Failure) ഉണ്ടാകുന്നതായി വിലയിരുത്തപ്പെടുന്നു. ഇത് മൊത്തം ജനസംഖ്യയുടെ ഒരു ദശലക്ഷത്തില്‍ 226 എന്നാണ് കണക്ക്,(GK Modi, V Jha - Kidney international, 2006) കൂടുതലും 30 നും 60 നും ഇടയില്‍ പ്രായമുള്ളവരാണ്, അതിനാല്‍ തന്നെ അവരുടെ നഷ്ടം  കുടുംബങ്ങള്‍ക്കും സമൂഹത്തിനും ദേശീയ ഉല്‍പാദനക്ഷമതയ്ക്കും ഉള്‍ക്കൊള്ളാവുന്നതല്ല. 200103 നും 201013 നും ഇടയിലുള്ള 10 വര്‍ഷ കാലയളവില്‍ ഇന്ത്യയില്‍ വൃക്ക തകരാറുമൂലമുള്ളവരുടെ മരണനിരക്ക് ഒരു ലക്ഷത്തില്‍ 40 എന്ന കണക്കില്‍ 50% വര്‍ദ്ധിച്ചു, കൂടുതലും 4569 വയസ് പ്രായമുള്ളവര്‍Dare et al, Lancet Global Health 2017). 2016ലെ ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ ഏറ്റവും സാധാരണമായ ഒന്‍പതാമത്തെ മരണകാരണമാണ് വൃക്കരോഗം. അതായത് ഓരോ വര്‍ഷവും പുതുതായി ഏകദേശം 2.25 ലക്ഷം വൃക്കസംബന്ധമായ രോഗബാധിതര്‍ (End-Stage Renal Diseaseരാജ്യത്ത് കൂട്ടി േച്ചര്‍ക്കപ്പെടുന്നുണ്ട്, അതിന്റ്റെ ഫലമായി ഓരോ വര്‍ഷവും 3.4 കോടി ഡയാലിസിസ് വേണ്ടിവരുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, ജില്ലാ ആശുപത്രികളില്‍ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ദേശീയ ഡയാലിസിസ് പദ്ധതി ആരംഭിക്കുമെന്ന് 20162017 ലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ജില്ലാ ആരോഗ്യകേന്ദ്രങ്ങളില്‍ ദേശീയ ആരോഗ്യ മിഷന് കീഴില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പദ്ധതി നടപ്പാക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വികസിപ്പിക്കുകയും 2016ഏപ്രില്‍ മാസം പുറത്തിറക്കുകയും ചെയ്തു. വൃക്ക രോഗങ്ങളെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും ഡയാലിസിസ് അധിഷ്ഠിത ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്.

നേട്ടങ്ങള്‍:

1  ബിപിഎല്‍ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും അംഗീകാരം നല്‍കി.

2  സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ലഭിച്ച പിഐപി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2016–17 സാമ്പത്തിക വര്‍ഷത്തില്‍ 153 കോടിയിലധികം രൂപ അനുവദിച്ചു; 2017–18ല്‍ 178 കോടിയും; 2018-19 ല്‍ 194 കോടിയും; 2019-20 ല്‍ 251 കോടിയും 2020-21 ല്‍ 319 കോടിയും ഡയാലിസിസ് സേവനങ്ങള്‍ക്കായി വിനിയോഗിച്ചു.

3    പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പ്രോഗ്രാമിന് (പിഎംഎന്‍ഡിപി) കീഴില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 505 ജില്ലകളില്‍ 910 ഡയാലിസിസ് കേന്ദ്രങ്ങളിലായി 5781 യന്ത്രങ്ങള്‍ വിന്യസിച്ചുകൊണ്ട് ഹീമോ ഡയാലിസിസ് നടപ്പാക്കിയിട്ടുണ്ട്.

4   2020 നവംബര്‍ 30 വരെ ഏകദേശം 9.10 ലക്ഷം രോഗികള്‍ ഡയാലിസിസ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുകയും 86.37 ലക്ഷം ഹീമോ ഡയാലിസിസ് സെഷനുകള്‍ നടത്തുകയും ചെയ്തു.

5  പെരിട്ടോണിയല്‍ ഡയാലിസിസിനാണ് കേരളത്തില്‍ ഫണ്ട് വിനിയോഗിയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചു.


6    2019 ഓടെ പി.എം.എന്‍.ഡി.പിയ്ക്ക് കീഴില്‍ പെരിറ്റോണിയല്‍ ഡയാലിസിസ്  ആരംഭിച്ചു എന്നതാണ് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. പെരിറ്റോണിയല്‍ ഡയാലിസിസ് ദേശീയ ആരോഗ്യ മിഷന്റ്റെ ഭാഗമായതോടെ വീടുകളില്‍ തന്നെ ലാഭകരമായി ഡയാലിസിസ് സൗകര്യങ്ങള്‍ ഒരുക്കാന്‍ പര്യാപ്തമായി.

7  പിഎംഎന്‍ഡിപിക്ക് കീഴില്‍ 202021ല്‍ 20 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമായി, ഏകദേശം 4000 രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസിന് (ജഉ) ദേശീയ ആരോഗ്യ മിഷന്‍ അംഗീകാരം നല്‍കി.

8   കോവിഡ് സമയത്ത് സ്തുത്യര്‍ഹമായ സേവനമാണ് പദ്ധതിയ്ക്ക് കീഴില്‍ നടന്നത്. എയിംസില്‍ മാത്രം 1591 കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസ് നടത്തി

9   പ്രധാനമന്ത്രിയുടെ ദേശീയ ഡയാലിസിസ് പദ്ധതി പ്രകാരം 12 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഡയാലിസിസ് ചെയ്തു. ഇതുവഴി രോഗികള്‍ക്ക് 520 കോടി രൂപയുടെ ലാഭമുണ്ടായി

ഡയാലിസിസിന്റ്റെ ആവശ്യകതയില്‍ ക്രമാതീതമായ  വര്‍ദ്ധനവുണ്ടാകുന്നെവെന്നാണ്  ലോകാരോഗ്യ ക്രമത്തിലെ അനുഭവം സൂചിപ്പിയ്ക്കുന്നത്. സാര്‍വത്രികമായ ഡയാലിസിസ് സേവനം നല്‍കുന്ന രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ട് ദശകങ്ങളിലായി രോഗികളുടെ വ്യാപനത്തില്‍ 170% വര്‍ദ്ധനവും മറ്റു രാജ്യങ്ങളില്‍ 154% വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. ഗ്ലോബല്‍ കിഡ്‌നി ഹെല്‍ത്ത് അറ്റ്‌ലസ് പ്രകാരം, സര്‍വേയില്‍ പങ്കെടുത്ത 124 രാജ്യങ്ങളില്‍, പൊതുസഹായം ലഭ്യമാക്കുന്നതില്‍ പെരിട്ടോണിയല്‍ ഡയാലിസിസിനാണ്(51%) മുന്‍തൂക്കം (എച്ച്ഡി42%). 2012 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഡയാലിസിസിന് വിധേയരായ രോഗികളുടെ എണ്ണം 75,000 മുതല്‍ 1 ലക്ഷം വരെ ആയിരുന്നു. 2013ലെ മാര്‍ക്കറ്റ് സര്‍വേ പ്രകാരം, ഇന്ത്യന്‍ ഡയാലിസിസ് വിപണിയുടെ മൂല്യം 2007ല്‍ 100 മില്യണ്‍ ഡോളറില്‍ നിന്ന് 2012ല്‍ 150 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഡയാലിസിസിനുള്ള ഇന്ത്യയുടെ ആവശ്യം 31 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത കാലം വരെ വലിയ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ഹീമോഡയാലിസിസ് ആണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലുള്ളത്, എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്ക് പോലും ഡയാലിസിസ് കടന്നുവന്നു. എന്നിരുന്നാലും, വിദൂര ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന ധാരാളം രോഗികള്‍ക്ക് ഡയാലിസിസ് സേവനം ലഭ്യമാക്കാന്‍ സാധിച്ചിരുന്നില്ല. പെരിറ്റോണിയല്‍ ഡയാലിസിസ് പോലെ വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന സംവിധാനങ്ങള്‍ പ്രധാനമന്ത്രി ദേശീയ ഡയാലിസിസ് പദ്ധതിയിലൂടെ പൊതു ആരോഗ്യമേഖലയുടെ ഭാഗമായപ്പോള്‍ അടിസ്ഥാനജനവിഭാഗങ്ങള്‍ക്കുണ്ടായ നേട്ടം ചെറുതല്ല. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏകദേശം 6,500 രോഗികള്‍ പിഡി സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്.

പദ്ധതി കേരളത്തില്‍:

ഇന്ത്യയില്‍ ഹീമോഡയാലിസിസിന്റ്റെ ശരാശരി ചെലവ് 2,230 രൂപ മുതല്‍ 4,148 വരെയായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഓരോ ഡയാലിസിസിനും ഏകദേശം 2000 രൂപയുടെ അധിക ചെലവ് ഉള്ളതിനാല്‍, രോഗികള്‍ക്ക് പ്രതിമാസം 34 ലക്ഷം രൂപ വരെ പ്രതിമാസം കണ്ടെത്തേണ്ടി വരുന്നു. കൂടാതെ ഡയാലിസിസിന് വേണ്ടി ഇടയ്ക്കിടെയുള്ള യാത്രകള്‍, രോഗിക്കും രോഗിയെ അനുഗമിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ഉണ്ടാകാവുന്ന ഭാരിച്ച യാത്രാച്ചെലവും വേതന നഷ്ടവും കാരണം അത്തരം രോഗികളുള്ള എല്ലാ കുടുംബങ്ങളെയും ഇത് സാമ്പത്തിക പരാധീനതയിലേയ്ക്ക് നയിക്കുന്നു. എന്നാല്‍ പെരിട്ടോണിയല്‍ ഡയാലിസിസിലൂടെ ഈ സുപ്രധാനമായ ജീവന്‍ രക്ഷാ നടപടിക്രമം വീട്ടില്‍ തന്നെ സാധ്യമാക്കാന്‍ കഴിഞ്ഞത് ബിപിഎല്‍  എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗത്തിനും അങ്ങേയറ്റം പ്രയോജനകരമായ സംവിധാനമാണെന്ന് സംസ്ഥാന നോഡല്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ 14 ജില്ലകളിലായി 14 പിഡി കേന്ദ്രങ്ങളും, 88 എച്ച്ഡി  കേന്ദ്രങ്ങളുമാണ് നിലവിലുള്ളത്. പെരിട്ടോണിയല്‍ ഡയാലിസിസിനാണ് കേരളത്തില്‍ പിഎം ഫണ്ട് വിനിയോഗിയ്ക്കുന്നത്(ആംബുലേറ്ററി പെരിറ്റോണിയല്‍ ഡയാലിസിസ്). ആദ്യഘട്ടത്തില്‍ വിമുഖത കാട്ടിയ കേരളം 2019 ലാണ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 9.5 കോടി രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചു. പദ്ധതിയുടെ ഭാഗമാകാന്‍ നിങ്ങളുടെ സമീപത്തുള്ള ജില്ലാ ആശുപത്രിയിലോ ഇല്ലാത്തപക്ഷം, മെഡിക്കല്‍ കോളേജിലോ പ്രവര്‍ത്തിക്കുന്ന നെഫ്രോളജി യൂണിറ്റില്‍ നിന്ന് രോഗികള്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഡോക്ടറിന്റ്റെ നിര്‍ദ്ദേശാനുസരണം വേണം ചികിത്സാ ക്രമങ്ങള്‍ക്ക് വിധേയമാകേണ്ടത്. ബിപിഎല്‍  എപിഎല്‍ വ്യത്യാസമില്ലാതെ സൗജന്യമായാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കി വരുന്നത്.

 

 

 

    comment

    LATEST NEWS


    ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യയ്ക്ക് 444 റണ്‍സ് വിജയലക്ഷ്യം


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.