×
login
ആശുപത്രി എംപ്ലോയ് സംഘിന്റെ ഇടപെടല്‍; ശ്രീചിത്രയില്‍ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ചികിത്സാ പദ്ധതി

പദ്ധതി നടപ്പിലാക്കിയാല്‍ പ്രതിവര്‍ഷം 20 കോടിയുടെ നഷ്ടമുണ്ടാമെന്ന വിലയിരുത്തലിലാണ് ശ്രീ ചിത്ര പദ്ധതിയില്‍ നിന്നും പിന്നോട്ട് പോയത്.

തിരുവനന്തപുരം :  പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സ് ചികിത്സാ പദ്ധതി ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ സാധ്യമാകുന്നു. ഇതു സംബന്ധിച്ച് ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സിലെ ഡയറക്ടര്‍ ഡോക്ടര്‍ വി.കെ.അജിത്കുമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ശ്രീ ചിത്രയില്‍ വരുന്നതോടുകൂടി സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ സഹായകമാകും. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് ഒരു കുടുംബത്തിന് സൗജന്യമായി ലഭിക്കുക. 

 എന്നാല്‍ പദ്ധതി നടപ്പിലാക്കാന്‍ ആശുപത്രി എംപ്ലോയ് സംഘ് കേന്ദ്ര മന്ത്രിമാരായ വി.മുരളീധരന്‍, മണ്‍സൂക് മാണ്ഡവ്യ എന്നിവരെ കണ്ട് വിവരം അറിയിച്ചതോടെ  നടപടി സ്വീകരിക്കുകയായിരുന്നു.  

കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ചികിത്സാ ആനുകൂല്യം ലഭ്യമാകും


സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്ന പേരിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി ശ്രീ ചിത്രയില്‍ നടപ്പിലാക്കുന്നത്. ധാരണാപത്രം ശ്രീ ചിത്ര മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ ബിജോയ്ക്ക് കൈമാറി. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് രൂപാ ശ്രീധര്‍, അസോസിയേറ്റ് സൂപ്രണ്ട് ഡോക്ടര്‍ കെ. കൃഷ്ണകുമാര്‍, അസാസിയേറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മഞ്ജു ആര്‍ നായര്‍, ഹെല്‍ത്ത് ഏജന്‍സി കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ വിമല്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രധാനമന്ത്രി ചികിത്സാ സഹായധനം , മുഖ്യമന്ത്രി ചികിത്സാ സഹായധനം  , ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ  സഹായധനം എന്നിവയും ,സംസ്ഥാാന സര്‍ക്കാരിന് കീഴിലുള്ള  സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ , നോര്‍ക്ക എന്നിവിടങ്ങളില്‍ നിന്നും സഹായധനവും ലഭിച്ചു വരുന്നു.  

വിവിധ സന്നദ്ധ സംഘടനകള്‍ , ശ്രീ ചിത്രയിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവരും ശ്രീ ചിത്രയിലെ പാവപെട്ട രോഗികളെ സഹായിച്ചു വരുന്നുണ്ട് . ഇന്‍കംടാക്‌സ് ഇളവ് ലഭിക്കുന്ന സംഭാവനകള്‍ വഴി സ്വരൂപിച്ച വെല്‍ഫെയര്‍  ഫണ്ടില്‍ നിന്നും  ശ്രീ ചിത്രയില്‍ രജിസ്റ്റര്‍ ചെയ്ത  പാവപെട്ട രോഗികള്‍ക്ക് മാസം തോറും സൗജന്യമായി മരുന്നുകളും നല്‍കി വരുന്നു .

രാജേഷ് ദേവ്

  comment

  LATEST NEWS


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.