×
login
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.

ഇപ്പോൾ ശരിയായ മലവിസർജ്ജനത്തിനായി പ്രത്യേകം ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്

തിരുവനന്തപുരം :  ജന്മനാ ആന്തരികാവയവ കുറവിൽ കുറവൻകോണം ഗോകുൽ ലെയ്‌നിൽ ജിഎൻആർഎ എ 62 (എ) യിൽ ഭാവന സ്വരൂപ് ദമ്പതികളുടെ മകൻ രോഹിത് കൃഷ്ണ ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. ഇനി ജീവിതം മുന്നോട്ട് പോകണമെങ്കിലും നിരന്തരം ചികിത്സ ആവശ്യമാണ്. എന്നാൽ  രോഹിത് കൃഷ്ണയ്ക്ക് തുടർ ചികിത്സ നൽകാൻ പണമില്ല. സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.

 


അന്നനാളവും മലദ്വാരവും ഇല്ലാതെ ഇടതുവശത്തെ വൃക്കയുടെ വലുപ്പം കുറവിലായിരുന്നു രോഹിത് കൃഷ്ണയുടെ ജനനം. ഒരു കുമിളയുടെ ആകൃതി മാത്രമേ വൃക്കയ്ക്കുണ്ടായിരുന്നുള്ളൂവെന്നാണ് പറയുന്നത്. ജനിച്ച് പിറ്റേ ദിവസം തന്നെ വലുപ്പം കുറഞ്ഞ വൃക്ക ശസ്ത്രക്രിയയിലൂടെ  നീക്കം ചെയ്തു. തുടർന്ന് അന്നനാളമില്ലായ്മയിലും മലദ്വാരം സൃഷ്ടിക്കുന്നതിനും ഉമിനീർ ശ്വാസകോശത്തിലേയ്ക്ക് കടക്കാതിരിക്കാനായി നടത്തിയത് അനവധി ശസ്ത്രക്രിയകൾ. മൂന്നര വയസ്സായപ്പോൾ രോഹിതിൻ്റെ കുടൽ മുറിച്ചെടുത്തത് അന്നനാളം കൃതൃമമായി നിർമ്മിക്കുന്നതുൾപ്പെടെയുള്ള ശസ്ത്രക്രിയകൾ നടന്നു.  

ഇപ്പോൾ ശരിയായ മലവിസർജ്ജനത്തിനായി പ്രത്യേകം ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.നിലവിലുള്ള ദ്വാരത്തിൽ കൂടി എപ്പോഴും വിസർജ്ജനം പുറത്തേയ്ക്ക് പോകുന്നതുകൊണ്ട് രോഹിതിന് ഇതുവരെ സ്ക്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. എല്ലാ ദിവസം വയറ് കഴുകിയാണ് രോഹിതിനെ സംരക്ഷിക്കുന്നത്. ഇപ്പോൾ കുറവൻകോണത്തെ ഒരു സ്ക്കൂളിൽ അഡ്മിഷൻ എടുത്തെങ്കിലും ശസ്ത്രക്രിയ നടന്നാൽ മാത്രമേ സ്ക്കൂളിൽ പോകാനും കഴിയുകയുള്ളൂ.

 ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ട സാമ്പത്തികം കുടുംബത്തിനില്ല. രോഹിതിൻ്റെ അമ്മയ്ക്ക് സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നു. ഇവിടെ നിന്നുള്ള തുശ്ചമായ വരുമാനത്തിലും നാട്ടുകാരുടെ സഹായത്തിലുമാണ് ഇതുവരെയുള്ള ശസ്ത്രക്രിയ ചികിത്സാ ചെലവുകൾ നടന്നിരുന്നത്. ഇപ്പോൾ ജോലി നഷ്ടപ്പെട്ടു. അച്ചൻ സ്വരൂപിൻ്റെ ജോലിയിൽ നിന്നുള്ള തുഛമായ വരുമാനത്തിലാണ് നിത്യവൃത്തി കഴിയുന്നത്. ഇതേ സാഹചര്യത്തിൽ രോഹിതിൻ്റെ ചികിത്സയ്ക്ക് വേണ്ടി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. എസ് ബി ഐ കവടിയാർ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഭാവന. സി പി, അക്കൗണ്ട് നമ്പർ 67007588973, ഐ എഫ് എസ് സി കോഡ് SBIN0070020. ഗൂഗിൾ പേ നമ്പർ : 9497010948

    comment
    • Tags:

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.