കോട്ടയം : രോഗിയുടെ കൂട്ടിരിപ്പുകാരിയെ വ്യാജമായി പേ വാര്‍ഡില്‍ താമസിപ്പിച്ച ആര്‍പ്പൂക്കര സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തു.
ഒരു രാഷ്ടീയനേതാവിന്റെ ബന്ധുവാണെന്നും യുവതിയുടെ ബന്ധു കാര്‍ഡിയോളജി വിഭാഗത്തില്‍ കഴിയുകയാണെന്നും പറഞ്ഞ് കാര്‍ഡിയോളജി വിഭാഗത്തിലെ പേ വാര്‍ഡ് സംഘടിപ്പിക്കുകയും ഇരുവരും ചേര്‍ന്ന് താമസിക്കുകയുമായിരുന്നു. പേ വാര്‍ഡില്‍ താമസിക്കുന്ന യുവതിയുടെ സ്റ്റേ പാസ് മറ്റൊരു സുരക്ഷാ ജീവനക്കാരന് പരിശോധിച്ചപ്പോഴാണ് ഇവര്‍ മറ്റൊരു വാര്‍ഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയാണെന്ന് മനസ്സിലായത്. മറ്റൊരു വാര്‍ഡിലെ രോഗി കാര്‍ഡിയോളജി പേ വാര്‍ഡില്‍ താമസിക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ ജില്ലയിലെ ഒരു രാഷ്ടീയ നേതാവിന്റെ ബന്ധുവാണ് രോഗിയെന്ന് സസ്പെന്റ് ചെയ്യപ്പെട്ട സുരക്ഷാ ജീവനക്കാരന് പറഞ്ഞു. ആരോപണ വിധേയനായ സുരക്ഷാ ജീവനക്കാരന് പേ വാര്‍ഡില്‍ നിന്നും പലപ്പോഴായി ഇറങ്ങി വരുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരന് വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധപ്പെടുത്തുകയായിരുന്നു. അന്വേഷണത്തില്‍ രോഗിയോ കൂട്ടിരിപ്പുകാരിയോ രാഷ്ടീയ നേതാവിന്റെ ബന്ധുവല്ലെന്ന് ബോദ്ധ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് പേവാര്‍ഡ് സംഘടിപ്പിച്ചതിനും രോഗിയുടെ കൂട്ടിരിപ്പുകാരിയുമായി പേ വാര്‍ഡില്‍ കഴിഞ്ഞതിന്റേയും പേരില്‍ ഇയാളെ സസ്പെന്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉള്ളതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം
തൊടുപുഴയിലെ ആദ്യ താരനിശ കാണാനെത്തിയത് ജനസാഗരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: 668 അധ്യാപക, നഴ്സിംഗ് വിഭാഗം ജീവനക്കാരെ സ്ഥിരപ്പെടുത്തി
കാരുണ്യ ഫാര്‍മസികളില്‍ മരുന്നുകള്‍ കാലി; പരിശോധന നടത്തി അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി മന്ത്രി വീണാ ജോര്‍ജ്
ഉറക്കത്തിന്റെ നിലവാരമറിയാം; ആസ്റ്റര്‍ മെഡ്സിറ്റിയില്‍ മള്‍ട്ടി ഡിസിപ്ലിനറി സ്ലീപ്പ് ക്ലിനിക്കിന് തുടക്കമായി
ഇന്ത്യയിലെ ആദ്യത്തെ ഏജ് ഫ്രണ്ട്ലി ആശുപത്രി എന്ന നേട്ടം ആസ്റ്ററിന് സ്വന്തം; ആസ്റ്റര്‍ സീനിയേഴ്സ് വയോജനപരിപാലന പദ്ധതി ഫാസില്‍ ഉദ്ഘാടനം ചെയ്തു
പാവപ്പെട്ടവര്‍ക്കുളള സൗജന്യ ചികിത്സ തുടരും; ശ്രീ ചിത്ര ആശുപത്രിയില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പുനഃസ്ഥാപിക്കും