×
login
അമേരിക്കയിലെ സേവാ‍ ഇന്റര്‍നാഷണല്‍‍ ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കയറ്റി അയച്ചു

2184 ഓക്‌സിന്‍ കോണ്‍സഡ്രോ ഇന്ത്യയിലേക്ക് ഷിപ്പു ചെയ്തു കഴിഞ്ഞു.

അറ്റ്‌ലാന്റാ :  അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യന്‍ അമേരിക്കന്‍ ചാരിറ്റി ഓര്‍ഗനൈസേഷനായ സേവാ ഇന്റര്‍നാഷണല്‍ യുഎസ് ഇന്ത്യയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ജീവന്‍ രക്ഷാമരുന്നുകള്‍ കയറ്റി അയയ്ക്കുന്നു.  

നാലു ദിവസം കൊണ്ടു സോഷ്യല്‍ മീഡിയാ വഴി 4.7 മില്യണ്‍ യുഎസ് ഡോളറാണ് ( 35 കോടി രൂപ)സേവ് ഇന്റര്‍നാഷണല്‍ സമാഹരിച്ചത്. 66700 ലധികം ഇന്ത്യന്‍ വംശജര്‍  ഇതില്‍ സാമ്പത്തിക സഹായം നല്‍കി.

ഇന്ത്യയില്‍  കോവിഡ് 19 ന്റെ  രണ്ടാംഘട്ടം വ്യാപകമായതോടെ സാധാരണ ജനജീവിതം ഏകദേശം സ്തംഭനാവസ്ഥയില്‍ എത്തിയിരിക്കുന്നതായും, ജനങ്ങളുടെ വിശപ്പകറ്റുന്നതിനും മാനസിക തകര്‍ച്ചയില്‍ കഴിയുന്നവരെ ഉദ്ധരിക്കുന്നതിനും ആവശ്യമായ സഹായമാണ് സേവ് ഇന്റര്‍ നാഷണല്‍ സജ്ജമാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച 2184 ഓക്‌സിന്‍ കോണ്‍സഡ്രോ ഇന്ത്യയിലേക്ക് ഷിപ്പു ചെയ്തു കഴിഞ്ഞു.

ഇപ്പോള്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നതെങ്കിലും സേവാ ഇന്റര്‍ നാഷണലിന്റെ സഹകരണത്തോടെ ഇന്ത്യന്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളും  നടപ്പാക്കുന്നുണ്ടെന്നും സേവാ ഇന്റര്‍നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇതോടൊപ്പം അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന 10,000 കിറ്റ്, പാന്‍ഡമിക്കിനെ തുടര്‍ന്ന് ദുരിതം  അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും, അയിരത്തില്‍പരം ഓര്‍ഫനേജുകള്‍, സീനിയര്‍ കെയര്‍ സെന്റേഴ്‌സിനും  വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 30 വെന്റിലേറ്ററുകളും കയറ്റി അയക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.