കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ഇത് മൂലം ചികിത്സാ ആനുകൂല്യം ലഭ്യമാകും
തിരുവനന്തപുരം: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് വഴിയുള്ള ചികിത്സ പുനഃസ്ഥാപിക്കുവാനുള്ള ചര്‍ച്ചകള്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് മിഷനുമായി ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിപൂര്‍ത്തിയാക്കി. ഉടന്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സ ശ്രീ ചിത്രയില്‍ നിലവില്‍ വരും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പാവപ്പെട്ട രോഗികള്‍ക്കുള്ള സൗജന്യ ചികിത്സ തുടര്‍ന്നുവരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കേരളീയര്‍ക്ക് മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ചികിത്സാ കാര്‍ഡ് ഉള്ളവര്‍ക്കും ചികിത്സാ ആനുകൂല്യം ലഭ്യമാകും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായ ഹസ്തമായ രാഷ്ട്രീയ 'ആരോഗ്യ നിധി സ്‌കീം , ഹെല്‍ത്ത് മിനിസ്‌റ്റേഴ്‌സ് ഡിസ്‌ക്രീഷനറി ഗ്രാന്റ എന്നിവ നിലവില്‍ ഉണ്ടെങ്കിലും അപേക്ഷകള്‍ ഓണ്‍ലൈന്‍ സബ്മിഷന്‍ ആയതിനു ശേഷം ആയുഷ്മാന്‍ ഭാരത് സ്‌കീം ഉള്‍പെടുന്നതുമായി ബന്ധപെട്ടു സാങ്കേതിക തടസങ്ങള്‍ നേരിട്ടു, ഈ വിഷയം ഉടന്‍ പരിഹരിക്കും
സെന്‍ട്രല്‍ ഗവണ്മെന്റ് കോണ്‍ട്രിബ്യുറ്റോറി ഹെല്‍ത്ത് കീം എക്‌സ് സര്‍വീസ് കോണ്‍ട്രിബ്യുറ്റോറി ഹെല്‍ത്ത് സ്‌കീം , എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം, കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഒപി/ ഐപി ചികിത്സ എന്നിവയ്ക്ക് റീ ഈംപേര്‍ഴ്‌സ്‌മെന്റ് അനുവദനീയമാണ്.
കുട്ടികള്‍ക്കായുള്ള 'താലോലം', 'ഹൃദ്യം' സ്‌കീമുകള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചു നിലവില്‍ തുടര്‍ന്ന് പോരുന്നുണ്ട്.
എന്‍ഡോസള്‍ഫന്‍ വിക്ടിംസ് ആയവര്‍ക്കുള്ള 'സ്‌നേഹസാന്ത്വനം' ചികിത്സാ പദ്ധതി, എസ് ടി വിഭാഗക്കാര്‍ക്കുള്ള ചിത്സാ ആനുകൂല്യം എന്നിവ ഇപ്പോഴും തുടരുന്നുണ്ട്.
പ്രധാനമന്ത്രി ചികിത്സാ സഹായധനം , മുഖ്യമന്ത്രി ചികിത്സാ സഹായധനം , ആരോഗ്യ വകുപ്പിന് കീഴിലുള്ള ചികിത്സാ സഹായധനം എന്നിവയും ,സംസ്ഥാാന സര്‍ക്കാരിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ , നോര്‍ക്ക എന്നിവിടങ്ങളില്‍ നിന്നും സഹായധനവും ലഭിച്ചു വരുന്നു.
വിവിധ സന്നദ്ധ സംഘടനകള്‍ , ശ്രീ ചിത്രയിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‌സിബിലിറ്റി പ്രകാരമുള്ള സ്ഥാപനങ്ങള്‍ എന്നിവരും ശ്രീ ചിത്രയിലെ പാവപെട്ട രോഗികളെ സഹായിച്ചു വരുന്നുണ്ട് . ഇന്‍കംടാക്‌സ് ഇളവ് ലഭിക്കുന്ന സംഭാവനകള്‍ വഴി സ്വരൂപിച്ച വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ശ്രീ ചിത്രയില്‍ രജിസ്റ്റര്‍ ചെയ്ത പാവപെട്ട രോഗികള്‍ക്ക് മാസം തോറും സൗജന്യമായി മരുന്നുകളും നല്‍കി വരുന്നു .
ഫെബ്രുവരി 22ലെ ഓര്‍ഡര്‍ പ്രകാരം ശ്രീ ചിത്രയില്‍ നിന്നും പാവപെട്ട രോഗികള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി മാനദണ്ഡങ്ങള്‍ പുതുക്കി, കൂടുതല്‍ സുതാര്യമാക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്തു . ഇത് പ്രകാരം സാധാരണ വരുമാന സ്‌ളാബ് ആയ ഉ കൂടാതെ മൂന്ന് സബ്‌സിഡി സ്ലാബുകള്‍ നിലവില്‍ വന്നു . റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി BPL കാര്‍ഡ് ഉള്ളവര്‍ക്ക് 'B' സ്ലാബും (30 % സബ്‌സിഡി), BPL -AAY കാര്‍ഡ് ഉള്ളവര്‍ക്ക് 'A 1' (50 % സബ്‌സിഡി ), കൂടുതല്‍ സാമ്പത്തിക സാമൂഹിക ബുദ്ധിമുട്ടുള്ള BPL -AAY കാര്‍ഡ് ഉള്ളവര്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ചാല്‍ 'അ' (100 % സബ്‌സിഡി ) സ്ലാബും അനുവദിച്ചു വരുന്നു. .
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് കീഴില്‍ നിര്‍മിച്ചു വരുന്ന 'സ്വാസ്ത്യ സുരക്ഷാ ബ്ലോക്ക്' എന്നറിയപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 75% പൂര്‍ത്തിയായി, 2022 ഡിസംബറോടെ പ്രവര്‍ത്തനത്തിന് തയ്യാറാകും. ചികിത്സാ ചിലവുകള്‍ കൃത്യമായ ഇടവേളകളില്‍ വിശകലനം ചെയ്യുകയും വിവിധ സ്‌കീമുകള്‍ അനുസരിച്ചു പുനഃ ക്രമീകരിക്കുകയും ചെയ്തു വരുന്നു.
സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല
കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)
പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം
ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്
മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം