×
login
ആരോഗ്യ സൗജന്യ സേവന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം

ഹര്‍ഷ ക്ലിനിക്ക് (ഇടുക്കി), ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍, ശ്രീനേത്ര ഐ കെയര്‍ എന്നിവയുടെ സഹകരണത്തോടെ യായിരുന്നു സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പ്.

ബാലരാമപുരം: വിജ്ഞാനഭാരതി  സൊസൈറ്റിയും ആര്‍ഷവിദ്യാസമാജം ട്രസ്റ്റും സംയുക്തമായി നടത്തുന്ന വിദ്യാഭ്യാസ  ആരോഗ്യ സൗജന്യ സേവന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ  യോഗവ്രതാനന്ദ സ്വാമി നിര്‍വ്വഹിച്ചു. ആര്‍ഷവിദ്യാസമാജം ഡയറക്ടര്‍ ആചാര്യ കെ.ആര്‍. മനോജ് അധ്യക്ഷനായിരുന്നു. സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ബാലരാമപുരം പഞ്ചായത്ത് പ്രസിഡണ്ട് വി. മോഹനന്‍ നിര്‍വ്വഹിച്ചു. രഞ്ജിത്ത് കാര്‍ത്തികേയന്‍ (ചെയര്‍മാന്‍, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി്), രാജേഷ് പിള്ള (എഡിറ്റര്‍ഇന്‍ചീഫ്, തത്വമയി ടിവി) എന്നിവരും പ്രസംഗിച്ചു.

ഞായറാഴ്ച തോറുമുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  അഡ്വ.ടി സുരേഷ്‌കുമാര്‍ നിര്‍വ്വഹിച്ചു.


ഹര്‍ഷ ക്ലിനിക്ക് (ഇടുക്കി), ആറ്റുകാല്‍ ദേവി ഹോസ്പിറ്റല്‍, ശ്രീനേത്ര ഐ കെയര്‍ എന്നിവയുടെ സഹകരണത്തോടെ  യായിരുന്നു സൗജന്യ രോഗനിര്‍ണ്ണയ ക്യാമ്പ്.  

സൗജന്യ മരുന്ന് വിതരണം ബാലരാമപുരം പഞ്ചായത്ത്  പ്രതിപക്ഷ നേതാവ്  എല്‍.വി പ്രസാദും നിര്‍ദ്ധനരായ  ക്യാന്‍സര്‍  കിഡ്‌നി രോഗികള്‍ക്കുള്ള ചികിത്സാസഹായം ബാലരാമപുരം പഞ്ചായത്ത്  ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രജിത്ത്കുമാറും വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട്ബുക്ക് വിതരണം  പാറക്കുഴി വാര്‍ഡ് മെംബര്‍   എസ്. സുനിതയും   റെഡ് ക്രോസ് സൊസൈറ്റി നല്‍കിയ ഹൈജീന്‍ കിറ്റിന്റെ വിതരണം എരുത്താവൂര്‍ വാര്‍ഡ് മെംബര്‍ എ. രവീന്ദ്രനാഥും നിര്‍വ്വഹിച്ചു.  

വാര്‍ഡ് മെംബര്‍മാരായ കെ.പി ഷീല, എ. ഗോപിനാഥ് എന്നിവരും കുഴിവിള ബിജു, കിഴക്കേവീട് സുരേഷ്, ഒ. ശ്രുതി, ശാന്തികൃഷ്ണ , ബി.എസ്. മുരളി, ചിത്ര ജി കൃഷ്ണന്‍ , വി.ആര്‍ മധുസൂദനന്‍ തുടങ്ങിയവരും പ്രസംഗിച്ചു. 

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.