നാലു ടീമുകളായി തിരിഞ്ഞ് കോട്ടയ്‌ക്കേറം, കടമ്പാട്ടുകോണം, ചാവര്‍കോട്, എഴിപ്പുറം എന്നീ വാര്‍ഡുകളിലെ മുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ചു.
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ വീടുകളില്‍ ബോധവല്‍ക്കരണത്തില്‍
പാരിപ്പള്ളി: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണവുമായി വീടുവീടാന്തരം കയറിയിറങ്ങി അമൃതയിലെ സ്റ്റുഡന്റ് പോലീസ്. പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
നാലു ടീമുകളായി തിരിഞ്ഞ് കോട്ടയ്‌ക്കേറം, കടമ്പാട്ടുകോണം, ചാവര്‍കോട്, എഴിപ്പുറം എന്നീ വാര്‍ഡുകളിലെ മുന്നൂറോളം വീടുകള്‍ സന്ദര്‍ശിച്ചു. ഓരോ വീട്ടിലും കൊതുകിന്റെ ഉറവിട നശീകരണം, ബോധവല്‍ക്കരണം, ലഘുലേഖാവിതരണം എന്നിവ നടത്തി. കൂടാതെ വീട്ടുകാരില്‍ നിന്നും വിവരശേഖരണവും നടത്തി. രാവിലെ പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോ. പ്രശാന്ത് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജൂനിയര്‍ എച്ച്‌ഐ ചിത്ര, സിപിഒമാരായ എ. സുഭാഷ്ബാബു, ബിന്ദു എന്‍.ആര്‍, എഎസ്എന്‍ഒ രാജേഷ് ബി, ഡബ്‌ള്യൂഡിഐ ബിന്ദു, ആശ വര്‍ക്കര്‍മാരായ ഇര്‍ഷിത, ഉഷ, അജി, അനിത എന്നിവര്‍ നേതൃത്വം നല്‍കി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേരളത്തിലെ ചികിത്സയില്‍ മകളുടെ കാഴ്ച തിരികെ കിട്ടി; ആയുര്‍വേദത്തെ ആഫ്രിക്കയിലേയ്ക്ക് എത്തിക്കാന്‍ മോദിയുടെ സഹായംതേടി കെനിയന്‍ മുന്‍ പ്രധാനമന്ത്രി
ഒൻപത് വയസ്സിനുള്ളിൽ ഏറ്റുവാങ്ങിയത് പന്ത്രണ്ട് ശസ്ത്രക്രിയകൾ. രോഹിത് കൃഷ്ണ ചികിത്സാ സഹായം തേടുന്നു.
അയവദാന ബോധവത്കരണവുമായി കിംസ്ഹെല്‍ത്ത്; വനിതാദിന ഷീറൈഡ് ഇരുചക്രവാഹന റാലിയും നടത്തി
ജാഗ്രത വേണം; എലിപ്പനി ബാധിതര്‍ വര്‍ദ്ധിക്കുന്നു, വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവര്‍ക്ക് സാധ്യത കൂടുതൽ, ശാരീരിക അസ്വസ്തതകള്‍ അവഗണിക്കരുത്
കാസർകോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ആന്‍ജിയോപ്ലാസ്റ്റി; സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ ദൗത്യം: ആരോഗ്യമേഖലയിലെ ഇന്ത്യന്‍ സ്പര്‍ശം