×
login
ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം; നാട്ടുകാരുടെ കണ്‍കണ്ട ദൈവമായി വി.കെ. പ്രശാന്ത്

വൈദ്യനായിരുന്ന അമ്മയുടെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് പ്രശാന്ത് ആതുര ശുശ്രൂഷ രംഗത്തേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പക്തികളും എഴുതാറുണ്ട്.

നെടുങ്കണ്ടം പഞ്ചായത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ദുര്‍ഘടപാതയിലൂടെ സഞ്ചരിക്കുന്നു

ഇടുക്കി: ജീവന്റെ വിലയറിഞ്ഞ് അത് കാത്തുരക്ഷിക്കാനായി സ്വയം ജീവിതം ഉഴിഞ്ഞുവച്ചയാളാണ് നെടുങ്കണ്ടം കെ.പി. കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ. പ്രശാന്ത്.
നീണ്ട 11 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യം മുതല്‍ തുടരുന്ന നിഷ്ടയാണിത്. എല്ലാവരേയും ഒരുപോലെ കാണുന്ന പ്രവര്‍ത്തന ശൈലി പിന്തുടരുന്ന ഡോക്ടര്‍ തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ആതുരശുശ്രൂഷ രംഗത്ത് നാട്ടുകാര്‍ക്ക് വേണ്ട സഹായം മുടക്കം കൂടാതെ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. ജോലിയില്‍ പ്രവേശിച്ചപ്പോള്‍ മുതല്‍ ഇതിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നടപ്പിലാക്കിയത്. കൊവിഡിനു ശേഷം ജോലി ഭാരം പതിന്മടങ്ങായി വര്‍ധിച്ചപ്പോഴും തന്നെ തേടിയെത്തുന്ന രോഗികളെയും ഫോണില്‍ സംശയവുമായി വിളിക്കുന്നവരേയും പ്രശാന്ത് ഒഴിവാക്കിയിട്ടില്ല.

സാധാരണ ഇടുക്കി പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തുമ്പോള്‍ മടിച്ചുനില്‍ക്കുന്ന ഡോക്ടര്‍മാരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമം തേടിയെത്തിയതാണ് ഇദ്ദേഹം. ഇത് പിന്നീട് രോഗത്താല്‍ വലയുന്ന ആയിരക്കണക്കിന് പേര്‍ക്ക് ആശ്വാസമായി. 2010ല്‍ ആണ് പാമ്പാടുപാറ പിഎച്ച്സിയില്‍ മെഡിക്കല്‍ ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. അക്കാലത്ത് നെടുങ്കണ്ടം മേഖലയില്‍ കാര്യമായ ആശുപത്രി സൗകര്യങ്ങളുണ്ടായിരുന്നില്ല. ഡോക്ടറുടെ നേതൃത്വത്തില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതോടെ 2013ലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ ആരോഗ്യ കേരള പുരസ്‌കാരം ഈ പിഎച്ച്സിയെ തേടിയെത്തി. കിടപ്പ് രോഗികളെ വീട്ടിലെത്തി പരിശോധിക്കുകയും രോഗികള്‍ക്കായി രാത്രി വൈകിയും പിഎച്ച്സിയില്‍ ചികിത്സ നടത്തിയും ഡോക്ടര്‍ വ്യത്യസ്തനായി. 

ഇടയ്ക്ക് ഇടവേള എടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോറന്‍സിക് മെഡിസിനില്‍ 2018ല്‍ ബിരുദാനന്തര ബിരുദം നേടി. പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തസമയത്ത് രണ്ടാഴ്ചയോളം സഹപ്രവര്‍ത്തകനും ഫോറന്‍സിക് സര്‍ജനുമായ ഡോ. ജിനുവുമൊത്ത് അവസാന മൃതദേഹം കണ്ടെത്തുന്നത് വരെ അവിടെ തങ്ങി പോസ്റ്റുമോര്‍ട്ടം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷമായി നെടുങ്കണ്ടം പഞ്ചായത്ത് കല്ലാര്‍ പട്ടം കോളനി പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ (അസി. സര്‍ജന്‍) ആണ്. ഇതിനൊപ്പം പാമ്പാടുപാറയുടെ അധികചുമതല കൂടിയുണ്ട്. രണ്ട് പിഎച്ച്സികളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവിടങ്ങളിലെ കിടപ്പ് രോഗികള്‍, വനവാസി മേഖലകള്‍, എന്നിവിടങ്ങളിലെ ആദ്യ ഡോസ് വാക്സിന്‍ വിതരണം ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിനായി ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസവും വാഹനങ്ങള്‍ പോലും പോകാത്ത ദുര്‍ഘട പാതയിലൂടെ കിലോമീറ്ററുകളാണ് കാല്‍നടയായി സഞ്ചരിക്കുന്നത്.

ഏതു സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നതിനാല്‍ രാഷ്ട്രീയ ഭേദമന്യേ നേതാക്കളടക്കം എല്ലാവരും ഇദ്ദേഹത്തെ തേടിയെത്തുന്നു. ഇതിനൊപ്പം പണമില്ലാത്ത രോഗികള്‍ക്ക് നാട്ടുകാരുടെ സഹായത്തോടെയും സ്വന്തം കൈയില്‍ നിന്നെടുത്തും മരുന്നുകളടക്കം വാങ്ങി മികച്ച ചികിത്സ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധകൊടുക്കുന്നുണ്ട്. അടുത്തിടെ ഇത്തരത്തില്‍ തന്റെ അടുത്തെത്തി അടച്ചുറപ്പുള്ള വീടില്ലെന്ന് പറഞ്ഞ് വിഷമം പറഞ്ഞ രോഗിക്ക് ഡോക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ വീടു നിര്‍മിച്ച് നല്‍കി. 

വൈദ്യനായിരുന്ന അമ്മയുടെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് പ്രശാന്ത് ആതുര ശുശ്രൂഷ രംഗത്തേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രം വിവരിക്കുന്ന അനേകം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പക്തികളും എഴുതാറുണ്ട്. 2005 മുതല്‍ ഫോട്ടോഗ്രാഫി രംഗത്തും സജീവമാണ്. ഭാര്യ: ഹിമ. മക്കള്‍: ദിക്ഷ, ദര്‍ഷ(സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).

  comment

  LATEST NEWS


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.