×
login
'ഭൂമിയിലെ മാലാഖ'മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചു; നഴ്‌സിംഗ് ബില്ലുമായി മോദി സര്‍ക്കാര്‍; കേന്ദ്രത്തിന് പൂര്‍ണ പിന്തുണയെന്ന് യുഎന്‍എ

തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച ദുരിതങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി. ബില്ല് നിയമമായാല്‍ പണം പിടുങ്ങാന്‍ മാത്രം ഇരിക്കുന്ന സ്‌റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലുകളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നും നഴ്‌സുമാര്‍ മോചിതരാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: നഴ്‌സുമാരുടെ വര്‍ഷങ്ങളാതുള്ള ആവശ്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്‌സിംഗ് ബില്ലിനെ പൂര്‍ണ്ണമായും പിന്തുണക്കുമെന്ന് യുണൈറ്റെഡ് നഴ്‌സ് അസോസിയേഷന്‍(യുഎന്‍എ). തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രജിസ്‌ട്രേഷനും അംഗീകാരവും സംബന്ധിച്ച ദുരിതങ്ങള്‍ക്ക് പുതിയ ബില്ലിലൂടെ പരിഹാരം കാണുമെന്ന് യുഎന്‍എ അഖിലേന്ത്യാ പ്രസിഡന്റ് ജാസ്മിന്‍ഷ വ്യക്തമാക്കി. ബില്ല് നിയമമായാല്‍ പണം പിടുങ്ങാന്‍ മാത്രം ഇരിക്കുന്ന സ്‌റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സിലുകളുടെ ധാര്‍ഷ്ട്യത്തില്‍ നിന്നും നഴ്‌സുമാര്‍ മോചിതരാകുമെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍  ഉതകുന്നതാണിതെന്നും അദേഹം വ്യക്തമാക്കി...

ജാസ്മിന്‍ഷായുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന നഴ്‌സിംഗ് ബില്ലിനെ  പിന്തുണക്കാനാണ് യുഎന്‍എ തീരുമാനം. സ്വജനപക്ഷ പാതത്തിന്റെയും, അഴിമതിയുടെയും കൂത്തരങ്ങുകളാണ് ഇന്ത്യയിലെ മിക്ക നേഴ്‌സിംഗ് കൗണ്‍സിലുകളും. നഴ്‌സുമാരെ അടിമകളെപ്പോലെയാണ് മിക്ക കൗണ്‍സിലുകളും കാണുന്നത്.  20 വര്‍ഷത്തോളമായി യാതൊരു മാറ്റവുമില്ലാതെ  ഐഎന്‍സി, ഒരു നേഴ്‌സ് വേരിഫിക്കേഷനോ, റിന്യൂവലോ, അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യത്തിനോ വിളിച്ചാല്‍ കാണാം സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലുകളുടെ ദാര്‍ഷ്ട്യം. പണം പിടുങ്ങാനുള്ള ഏജന്റ്മാരെപ്പോലെയാണ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം.ഇതിനെല്ലാം അന്ത്യം കുറിക്കാന്‍ സംവിധാനം ആവശ്യമാണ്.  

ഒറ്റ ഇന്ത്യ, ഒറ്റ രജിസ്‌ട്രേഷന്‍ എന്ന യുഎന്‍എയുടെ പ്രഖ്യാപിത മുദ്രാവാക്യം നടപ്പിലാക്കാന്‍  ഉതകുന്നതാണിത്. ചില ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ യുഎന്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാധിപത്യ രീതിയില്‍ ഇലക്ഷന്‍ പ്രോസസ് നടത്തിയാകണം കമ്മറ്റിയംഗങ്ങളെ തിരഞ്ഞെടുക്കേണ്ടത് എന്നതതില്‍ പ്രധാനം.ജനാധിപത്യപരമായി കേരളാ നേഴ്‌സിംഗ് കൗണ്‍സിലിലേക്ക് ജയിച്ച യുഎന്‍എയുടെ വിജയം അട്ടിമറിച്ചത് നോമിനേറ്റഡ് അംഗബലത്തിലൂടെയായിരുന്നുവെന്നത് കേരളത്തിലെ ചിലരെ ഞങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

ജാസ്മിന്‍ഷ.എം

അഖിലേന്ത്യാ പ്രസിഡണ്ട്

യുഎന്‍എ

  comment

  LATEST NEWS


  മി ടൂവില്‍ പ്രതിയായ ചരണ്‍ജിത് സിങ്ങ് ഛന്നിയെ രക്ഷിച്ചതില്‍ ഇപ്പോള്‍ കുറ്റബോധമെന്ന് അമരീന്ദര്‍ സിങ്ങ്; 'കാലില്‍ വീണ് കരഞ്ഞപ്പോള്‍ അലിവ് തോന്നി'


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.