login
വാക്സിന്‍ സ്വീകരിച്ച് ഇന്ത്യയില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും വാക്സിനേഷന്‍ വേണമെന്ന് അമേരിക്കന്‍ കോളജുകള്‍

രണ്ടു ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കോവിഡ് വാക്സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം

വാഷിംഗ്ടണ്‍ : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കോവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്സീന്‍ സ്വീകരിക്കണമെന്ന് അമേരിക്കയിലെ 400 യുഎസ് കോളജുകളും യൂണിവേഴ്സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി.

കൊളംബിയ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ്  ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക്ക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്കായി  ഇന്ത്യയില്‍ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാര്‍ഥി കോ വാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയില്‍ നിന്നും  സ്വീകരിച്ചിരുന്നുവെങ്കിലും, യൂണിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോള്‍ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കോവിഡ് വാക്സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണു വിദഗ്ദരുടെ അഭിപ്രായം.  

അമേരിക്കയില്‍ വിതരണം ചെയ്യുന്ന ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സീനുകള്‍ക്ക് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.  

ഇന്ത്യയില്‍ നിന്നും  കോളജുകളില്‍ പ്രവേശനം ലഭിച്ചു വരുന്ന വിദ്യാര്‍ഥികളെ സംബന്ധിച്ച് വാക്സീന്‍ സ്വീകരിക്കുന്നതു വലിയൊരു തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

  comment

  LATEST NEWS


  ചിന്തകള്‍ക്ക് യോഗ കരുത്തേകുമ്പോള്‍ വിഷാദചിന്തകള്‍ക്ക് നമ്മെ തകര്‍ക്കാനാവില്ലെന്ന് മോദി; യുഎന്നുമായി ചേര്‍ന്ന് ഇന്ത്യ യോഗ ആപ് പുറത്തിറക്കുന്നു


  കൊവിഡ് വ്യാപനം കുറയുന്നു: ഇന്ത്യക്കാര്‍ക്ക് വിസ അനുവദിച്ച്‌ വിവിധ രാജ്യങ്ങൾ, ടൂറിസ്റ്റ് വിസയിൽ റഷ്യയിലും ഈജിപ്തിലും ഇന്ത്യാക്കാർക്ക് പ്രവേശിക്കാം


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.