×
login
മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അമേരിക്കയില്‍ 1000 ഡോളര്‍ പിഴ

മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട് .

ഓസ്റ്റിന്‍ : ബിസിനസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട്  എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മുന്നറിയിപ്പ് നല്‍കി .

സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും , മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട് . പൊതു , സ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്മെന്റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ നിയമം  ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കോവിഡ്-19 വ്യാപനം തടയുന്നതിന് ടെക്സസ് ജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്നും ഗവര്‍ണര്‍  പറഞ്ഞു , അവര്‍ അത് സ്വയം പ്രാവര്‍ത്തികമാക്കുന്നുണ്ട് .

ലോക്കല്‍ ഗവണ്‍മെന്റുകള്‍ക്ക് ഇത് സംബന്ധിച്ച് നേരത്തെ നല്‍കിയിരുന്ന ഉത്തരവില്‍ മാറ്റമൊന്നും ഇല്ലെന്നും പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് അതിനെ കൂടുതല്‍ പ്രബലപ്പെടുത്തുന്നതാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു .

മാസ്‌ക് ധരിക്കുന്നതിനെതിരെയുള്ള തന്റെ എതിര്‍പ്പ് ഗവര്‍ണര്‍ തുറന്നു പറഞ്ഞു.

ടെക്സസില്‍ കഴിഞ്ഞ  മാസം കുറഞ്ഞ രോഗവ്യാപനം ഈയാഴ്ചകളില്‍ അല്പാല്പം വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന

 

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.