×
login
കേരളത്തില്‍ ദിവസേന മുറിച്ചു നീക്കുന്നതു 30 കാലുകള്‍; ഇനിയും കൂടുമെന്ന് മെഡിക്കല്‍ പഠനം

കൃത്യ സമയത്തു മികച്ച വാസ്‌കുലര്‍ സര്‍ജറി ചികിത്സ ഉറപ്പാക്കിയാല്‍ ഭൂരിഭാഗം വാസ്‌കുലര്‍ രോഗികളെയും അംഗപരിമിതിയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കും.

തിരുവനന്തപുരം:കേരളത്തില്‍ വാസ്‌കുലര്‍ രോഗങ്ങള്‍ മൂലം പ്രതിദിനം മുറിച്ചു നീക്കപ്പെടുന്നുണ്ട് മുപ്പതോളം കാലുകള്‍ ്. കൈകാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതു മൂലമാണ് അവയവങ്ങള്‍ മുറിച്ചു നീക്കേണ്ടി വരുന്നത്. വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള (വാസ്‌ക്)യാണ് കണക്ക് പുറത്തു വിട്ടത്.രോഗത്തെക്കുറിച്ചു ധാരണയില്ലാത്തതും ശരിയായ ചികിത്സ ലഭിക്കാത്തതുമാണ് അംഗപരിമിതിയിലേക്കു നയിക്കുന്നത്.  പ്രതിവര്‍ഷം പതിനായിരത്തിലധികം പേരാണ് സംസ്ഥാനത്ത് രോഗത്തെ തുടര്‍ന്ന വികലാംഗരാകുന്നത്‌

കൃത്യ സമയത്തു മികച്ച വാസ്‌കുലര്‍ സര്‍ജറി ചികിത്സ ഉറപ്പാക്കിയാല്‍ ഭൂരിഭാഗം വാസ്‌കുലര്‍ രോഗികളെയും അംഗപരിമിതിയില്‍ നിന്നു രക്ഷിക്കാന്‍ സാധിക്കും. 2030ഓടെ പ്രമേഹ രോഗികളുടെ എണ്ണം ഗണ്യമായി ഉയരുമെന്ന് ആധികാരിക മെഡിക്കല്‍ പഠനങ്ങള്‍ അടിവരയിടുന്നു. ഇത് വാസ്‌കുലര്‍ രോഗങ്ങള്‍ വര്‍ധിക്കുന്നതിനും ഇടയാക്കും. വാസ്‌കുലര്‍ രോഗങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ശരിയായ അവബോധമില്ല.  

'അവയവ വിച്ഛേദന രഹിത കേരളം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി  ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടിക്കു തുടക്കമിിരിക്കുകയാണ് വാസ്‌കുലര്‍ സൊസൈറ്റി.  വാസ്‌കുലര്‍ സര്‍ജറി ചികിത്സയിലൂടെ പരമാവധി ഒഴിവാക്കുകയാണ് ബോധവല്‍ക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

'അവയവ വിച്ഛേദന രഹിത കേരളം' പ്രചാരണത്തിന്റെ ഭാഗമായി വാസ്‌കിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്‍പ്പടെ സംസ്ഥാനത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തിരുവനന്തപുരം ഘടകവുമായി ചേര്‍ന്നു നടത്തിയ പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടിയില്‍ സൊസൈറ്റി പ്രസിഡന്റ്  ഡോ.ആര്‍.സി.ശ്രീകുമാര്‍, ഡോ.ബിന്നി ജോണ്‍, ് ഡോ.വിമല്‍ ഐപ്,  ഡോ.സുനില്‍ രാജേന്ദ്രന്‍ എന്നിവര്‍  പ്രഭാഷണം നടത്തി.

ജില്ലാ അടിസ്ഥാനത്തില്‍ മികച്ച ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്നു വാസ്‌കുലര്‍ സൊസൈറ്റിഭാരവാഹികള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.vask.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.