×
login
40 ശതമാനവും ജനിതകമാറ്റം വന്ന വൈറസ്;അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ സൗത്ത് ആഫ്രിക്കൻ വകഭേദവും

വ്യാപനത്തിന് പിന്നിൽ വിമാനത്താവളങ്ങളിലെ വീഴ്ച?

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ആദ്യവാരം മുതൽ പടരുന്നത് ജനിതക മാറ്റം വന്ന അതിതീവ്രവ്യാപന കൊവിഡ് വൈറസുകളെന്ന് പഠനം. ഏഴ്ശതമാനം പടരുന്നതും രോഗപ്രതിരോധ ശേഷിയെ മറികടക്കുന്ന ഡബിൾ മ്യൂട്ടന്റ് വൈറസ്. ജനിതകമാറ്റം വന്ന സമൂഹത്തിലേക്ക് അതിവേഗം വ്യാപിച്ചുവെന്നും പഠനം.

അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും  കൂടുതൽ മാരകമായ സൗത്ത് ആഫ്രിക്കൻ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യു.കെ വകഭേദം കൂടുതൽ കണ്ടിട്ടുള്ളത് വടക്കൻ ജില്ലകളിലാണ്.അതി തീവ്ര വ്യാപന വൈറസുകൾ ഏപ്രിൽ ആദ്യവാരം വ്യാപിച്ചുവെന്നാണ് വിദഗ്ധ പഠനം. 40 ശതമാനത്തോളം വ്യാപിച്ചതുംജനിതകമാറ്റം വന്ന അതി തീവ്ര വ്യാപന വൈറസുകൾ ആണ്. അതിൽ  30 ശതമാനം പേരിൽ കണ്ടെത്തിയത് യുകെ സ്‌ട്രെയിൻ എന്ന് തീവ്ര വ്യാപന വൈറസാണ്.  

7 ശതമാനത്തോളം ഡബിൾ മ്യൂട്ടന്റ് എന്ന് പറയുന്ന വൈറസും കണ്ടത്തി. ഇത്  രോഗ പ്രതിരോധ ശക്തിയെ അതിജീവിക്കുപന്ന വൈറസാണ്്. രണ്ട് ശതമാനം പേരിൽ ദക്ഷിണാഫ്രിക്കൻ വേരിയന്റും കണ്ടെത്തിയിട്ടുണ്ട്. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ സാന്നിദ്ധ്യം ഡെൽഹിയിലും മറ്റും ആഴ്ചകൾക്ക് മുൻപ് ഉണ്ടായിരുന്ന നിലയിലാണ് നമ്മുടെ സംസ്ഥാനത്തും നിലവിലുള്ളതെന്നും പഠന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

വ്യാപനത്തിന് പിന്നിൽ വിമാനത്താവളങ്ങളിലെ വീഴ്ച?

ജനിതക മാറ്റം വന്ന വൈറസുകൾ സംസ്ഥാനത്ത് എത്തിയതിൽ അധികവും വിമാനത്താവളങ്ങളിലെ വീഴ്ചയിലൂടെയ എന്ന് സംശയം. കോവിഡ് വ്യാപനം കുറഞ്ഞിരുന്ന സമയങ്ങളിൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനകൾ ഇല്ലായിരുന്നു. അവിടെ നിന്നും ആർടിപിസിആർ ടെസ്റ്റ് റിസൾട്ടുമായി വരുന്നവരെ കൃത്യമായി നിരീക്ഷിക്കുക പോലും ഉണ്ടായിരുന്നില്ല. അവരെ നേരെ വീടുകളിലേക്ക് വിട്ടു. പലരും റൂമിലിരിക്കാതെ  വീടിനുള്ളിൽ യധേഷ്ടം കഴിഞ്ഞു. പുറത്ത് ഇറങ്ങിയിരുന്നില്ല. ആശാ പ്രവർത്തകരും ഇത് കൃത്യമായി നിരീക്ഷിച്ചില്ല. മാത്രവുമല്ല കോറന്റൈൻ കാലാവധിയും വെട്ടിച്ചുരുക്കി ഏഴ് ദിവസം ആക്കിയിരുന്നു. കൂടാതെ കോറന്റൈൻ കഴിഞ്ഞാൻ ആർടിപിസിആർ വേണ്ട ആന്റിജൻ ടെസ്റ്റ് മതിയെന്നും നിർദ്ദേശിച്ചു.   ഇതര സംസ്ഥാനങ്ങളിൽ ജനിതകമാറ്റ വൈറസ് സ്ഥിരീകരിച്ചെന്ന് ഉറപ്പായിട്ടും അവിടെ നിന്നും വന്നവർക്കും ഏപ്രിൽ ആദ്യം വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. കോറന്റൈൻ പോലും ഇല്ലായിരുന്നു. മാത്രമല്ല കേരളത്തിൽ ഇത്തരം വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടും ആരോഗ്യവകുപ്പ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും വിദഗ്ദധർ ചൂണ്ടിക്കാട്ടുന്നു. വിമാനത്താവളങ്ങളിലെ വീഴ്ചയും ഒരു പരിധിവരെ സംസ്ഥാനത്തെ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

 

 

 

  comment

  LATEST NEWS


  കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


  പരമാത്മാവിനെ സാക്ഷാത്കരിക്കുക


  നിസര്‍ഗ ദശ


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.