×
login
വിറ്റാമിന്‍ ഡി‍ നമുക്ക് ആവശ്യമോ

വിറ്റാനിന്‍ ഡിയുടെ അഭാവം വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങി പല അവസ്ഥയിലേക്കും നമ്മേ എത്തിക്കും.ഒരു മില്ലിയില്‍ 30 നാനോഗ്രാമില്‍ താഴെ സെറം 25-ഹൈഡ്രോക്‌സിവൈറ്റമില്‍ ഡി തോത് വരുന്നതിനെയാണ് വൈറ്റമിന്‍ ഡി അഭാവം എന്ന് പറയുന്നത്.

നമ്മളില്‍ പലരും പലതരം ടെസ്റ്റുകള്‍ ചെയ്യാറുണ്ട്. ഷുഗര്‍, കൊളസട്രോള്‍, പ്രഷര്‍  തുടങ്ങി പലതും ടെസ്റ്റ് ചെയ്യാറുണ്ട് എന്നാല്‍ വിറ്റാമിന്‍ ഡി ടെസ്റ്റ് ചെയ്യുന്നതിനെ ക്കുറിച്ച് പലരും ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല. നമ്മളില്‍ പലരുടെയും വിചാരം വെയില്‍ കൊളളുന്നവരായതിനാല്‍ നമുക്ക് വിറ്റാമിന്‍ ഡി ആവശ്യത്തിന് ഉണ്ടെന്നാണ് എന്നാല്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ആയിരിക്കും പലരുടെയും അവസ്ഥ ദയനീയമായിരിക്കും. 

സ്ത്രീകള്‍ പ്രത്യേകിച്ച് ജോലിയില്ലാത്തവര്‍ വീട്ടുജോലികള്‍ കഴിഞ്ഞ് വീട്ടില്‍ അടച്ചിരിക്കും. ഇവരില്‍ പലര്‍ക്കും എല്ലുകള്‍ക്ക് ബലക്ഷയം, ക്ഷീണം സന്ധികളില്‍ വേദന ഒക്കെ ഉണ്ടാവും അവര്‍ ഒന്നികില്‍ അത് വകവെക്കില്ല, തന്റെ ജോലികള്‍ തുടരും, അല്ലെങ്കില്‍ ഏതെങ്കിലും തൈലം അല്ലെങ്കില്‍ ബാം പുരട്ടി തല്‍ക്കാല ആശ്വാസം കണ്ടത്തും.വിറ്റാമിന്‍ ഡിയുടെ അഭാവം പ്രതിരോധ ശക്തികുറക്കും. ഇത് പല രോഗങ്ങളിലേക്കും വഴിവെക്കും എപ്പോഴും, ക്ഷിണം ജലദോഷം, കോവിഡ് പെട്ടെന്ന് പിടിക്കാന്‍ സാധ്യത എന്നിവ ഉണ്ടാകും.

വിറ്റാമിന്‍ ഡിയുടെ അഭാവം വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങി പല അവസ്ഥയിലേക്കും നമ്മേ എത്തിക്കും.ഒരു മില്ലിയില്‍ 30 നാനോഗ്രാമില്‍ താഴെ സെറം 25-ഹൈഡ്രോക്‌സിവൈറ്റമില്‍ ഡി തോത് വരുന്നതിനെയാണ് വൈറ്റമിന്‍ ഡി അഭാവം എന്ന് പറയുന്നത്. സെറം 40-ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി മുതല്‍ 60- ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി വരെയാണ് നോര്‍മല്‍ ലെവല്‍ ആയി കരുതുന്നത്.18-30 ഇടയില്‍ പ്രായം ഉളളവരിലാണ് കൂടുതലായും വിറ്റാമിന്‍ ഡി അഭാവം കാണുന്നത്. 


ഇന്ത്യന്‍ ജനസംഖ്യയുടെ 76% പേര്‍ക്കും വിറ്റാമിന്‍ ഡി അഭാവമുണ്ട്.ഇത് ഓസ്റ്റിയോമലേസിയ, ന്യൂട്രീഷണല്‍ റിക്കറ്റ് തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കാം. മാനസികാരോഗ്യത്തിന് വളരെ ആവശ്യമുളള വിറ്റാമിനാണ് വിറ്റാമിന്‍ ഡി. നമ്മുടെ മാനസികാരോഗ്യത്തിനും, മൂഡിനും ഉറക്കത്തിനുമെല്ലാം ആവശ്യമായ മെലാട്ടോണിനന്‍, സെറടോണിന്‍ എന്നിവയുടെ ഉത്പാദനത്തിന് പ്രധാന പങ്ക് വഹിക്കുന്നത് വിറ്റാമിന്‍ ഡി ആണ്. അത് പോലെ കാല്‍സ്യ ശരീരം ആഗീരണം ചെയ്യണമെങ്കിലും ആവശ്യത്തിന് വിറ്റാമിന്‍ ഡി ഉണ്ടായിരിക്കണം.

 വയറിലെ ഉപകാരപ്രദമായ ബക്ടീരിയകളുടെ വളര്‍ച്ചക്കും വിറ്റാമിന്‍ ഡി ആവശ്യമാണ്. മീനുകള്‍, മുട്ട പാല്‍ ഓറഞ്ച്, ധാന്യങ്ങള്‍, ബീഫ്, കോഡ് ലിവര്‍ ഓയില്‍ എന്നിവ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്. കൂടാതെ വെയില്‍ നിന്നാണ് കൂടുതലായി വിറ്റാമിന്‍ ഡി ലഭിക്കുക. കാലത്തും, വൈകിട്ടുമുളള ശക്തി കുറഞ്ഞ വെയില്‍ കൊളളാവുന്നതാണ്. എന്നാല്‍ വിറ്റാമിന്‍ ഡി അഭാവം വളരെ കൂടുതലാണെങ്കില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകൾ കഴിക്കണം.

 

  comment

  LATEST NEWS


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


  'കള്ളോളം നല്ലൊരു വസ്തു...'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.