×
login
പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ ആഗോള കേന്ദ്രം ഗുജറാത്തില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു

ലോകാരോഗ്യ സംഘടനയുടെ അംഗത്വമുള്ള 107 രാജ്യങ്ങള്‍ക്കായി അതാതു ഗവണ്മെന്റിന്റെ പ്രത്യേക ഓഫീസുകള്‍ ഇവിടെയുണ്ടാകും

അഹമ്മദാബാദ്: പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആഗോള കേന്ദ്രത്തിനു (ജിസിടിഎം) മൗറീഷ്യസ് പ്രധാനമന്ത്രി  പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ്, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവരുടെ സാന്നിധ്യത്തില്‍ ജാംനഗറില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 

പരമ്പരാഗത വൈദ്യശാസ്ത്രത്തിനായി ലോകത്ത് ആദ്യത്തെ, ഏക ആഗോള കേന്ദ്രമായിരിക്കും ജിസിടിഎം. ആഗോള ആരോഗ്യത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായി ഇത് ഉയര്‍ന്നുവരും.  ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാലിദ്വീപ് പ്രസിഡന്റ് എന്നിവരുടെ വീഡിയോ സന്ദേശങ്ങള്‍ ചടങ്ങില്‍ സംപ്രേഷണം ചെയ്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവിയ, സബാനന്ദ സോനോവാള്‍, മുഞ്ജപര മഹേന്ദ്രഭായി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കേന്ദ്രം സ്ഥാപിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി മോദിക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് നന്ദി പറഞ്ഞു.  ലോകാരോഗ്യ സംഘടനയുടെ അംഗത്വമുള്ള 107 രാജ്യങ്ങള്‍ക്കായി അതാതു ഗവണ്മെന്റിന്റെ പ്രത്യേക ഓഫീസുകള്‍ ഇവിടെയുണ്ടാകും. അതായത് പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ ഇന്ത്യയുടെ നേതൃത്വത്തിനായി ലോകം ഇന്ത്യയിലെത്തും. പരമ്പരാഗത ഔഷധ ഉല്‍പന്നങ്ങള്‍ ആഗോളതലത്തില്‍ സമൃദ്ധമാണെന്നും പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രം ഏറെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തിലെ പല പ്രദേശങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രം ചികിത്സയുടെ ആദ്യ ഘട്ടമാണ്. പുതിയ കേന്ദ്രം ഡാറ്റ, നവീകരണം, സുസ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഗവേഷണവും നേതൃത്വവും, തെളിവും പഠനവും, ഡാറ്റയും അനലിറ്റിക്‌സും, സുസ്ഥിരതയും തുല്യനീതിയും, നവീനാശയങ്ങളും സാ്‌ങ്കേതികവിദ്യയും ആയിരിക്കും അഞ്ച് പ്രധാന മേഖലകള്‍, ഡോ. ടെഡ്രോസ് ഗെബ്രിയേസസ് പറഞ്ഞു.

ഈ അവസരത്തില്‍ മൗറീഷ്യസിനെ സഹകരിപ്പിച്ചതിന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്‌നൗത്തും പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.  വിവിധ സംസ്‌കാരങ്ങളില്‍ തദ്ദേശീയ ചികിത്സാ സമ്പ്രദായത്തിന്റെയും ഔഷധ ഉല്‍പന്നങ്ങളുടെയും പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് ഇപ്പോഴത്തേക്കാള്‍ മികച്ച സമയം ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ സംഭാവനകള്‍ അദ്ദേഹം അടിവരയിട്ടു. ''ഈ ഉദാരമായ സംഭാവനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും ഇന്ത്യന്‍ ജനതയോടും ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്,'' പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് പറഞ്ഞു. 1989 മുതല്‍ മൗറീഷ്യസില്‍ ആയുര്‍വേദത്തിന് നിയമനിര്‍മ്മാണ അംഗീകാരം നല്‍കിയതിന്റെ വിശദാംശങ്ങളും അദ്ദേഹം നല്‍കി. മൗറീഷ്യസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാംനഗറില്‍ ആയുര്‍വേദ ചികില്‍സ പഠിക്കുന്നതിന് സ്‌കോളര്‍ഷിപ്പ് നല്‍കിയതിന് ഗുജറാത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

 


'ഡബ്ല്യുഎച്ച്ഒ കേന്ദ്രം ഈ രംഗത്തെ ഇന്ത്യയുടെ സംഭാവനകള്‍ക്കും സാധ്യതകള്‍ക്കുമുള്ള അംഗീകാരമാണ്' എന്ന് പ്രധാനമന്ത്രി പറഞ്ഞു. 'മുഴുവന്‍ മനുഷ്യരാശിയെയും സേവിക്കുന്നതിനുള്ള ഒരു വലിയ ഉത്തരവാദിത്തമായി ഇന്ത്യ ഈ പങ്കാളിത്തം ഏറ്റെടുക്കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ലോകത്തിലെ ആദ്യത്തെ ആയുര്‍വേദ സര്‍വ്വകലാശാല ജാംനഗറിലാണു സ്ഥാപിതമായതെന്നും  മോദി പറഞ്ഞു. ആയുര്‍വേദയിലെ പഠന ഗവവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നഗരത്തില്‍ ഗുണനിലവാരമുള്ള ആയുര്‍വേദ സ്ഥാപനമുണ്ട്.

പുതിയ കേന്ദ്രത്തിന് അഞ്ച് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.  ആദ്യം, സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത വിജ്ഞാന സംവിധാനത്തിന്റെ ഒരു ഡാറ്റാബേസ് സൃഷ്ടിക്കുക; രണ്ടാമതായി, പരമ്പരാഗത മരുന്നുകളുടെ പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനുമായി അന്താരാഷ്ട്ര നിലവാരം സൃഷ്ടിക്കാന്‍ ജിസിടിഎമ്മിനു കഴിയും, അതുവഴി ഈ മരുന്നുകളിലുള്ള വിശ്വാസം മെച്ചപ്പെടുന്നു. മൂന്നാമതായി, പരമ്പരാഗത ഔഷധങ്ങളുടെ ആഗോള വിദഗ്ധര്‍ ഒത്തുചേരുകയും അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമായി ജിസിടിഎം വികസിക്കണം.  വാര്‍ഷിക പരമ്പരാഗത വൈദ്യോത്സവത്തിന്റെ സാധ്യതകള്‍ ആരായണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നാലാമതായി, പരമ്പരാഗത ഔഷധമേഖലയിലെ ഗവേഷണത്തിനായി ജിസിടിഎം ധനസഹായം സമാഹരിക്കണം. അവസാനമായി, ജിസിടിഎം പ്രത്യേക രോഗങ്ങളുടെ സമഗ്രമായ ചികിത്സയ്ക്കായി പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കണം, അതുവഴി രോഗികള്‍ക്ക് പരമ്പരാഗതവും ആധുനികവുമായ വൈദ്യശാസ്ത്രത്തില്‍ നിന്ന് പ്രയോജനം ലഭിക്കും.

'വസുധൈവ കുടുംബകം' എന്ന ഭാരതീയ സങ്കല്‍പ്പം വിളിച്ചോതുന്നത് ലോകം മുഴുവന്‍ എപ്പോഴും ആരോഗ്യത്തോടെയിരിക്കാനാണെന്നു മോദി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രം സ്ഥാപിതമായതോടെ ഈ പാരമ്പര്യം കൂടുതല്‍ സമ്പന്നമാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

  comment

  LATEST NEWS


  പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


  ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


  മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


  നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല


  മോദി ഭരണത്തിലെ സാമ്പത്തിക വിപ്ലവം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.