×
login
രണ്ടരപതിറ്റാണ്ടായി യോഗ‍ അധ്യാപകന്‍; യോഗ പ്രചരിപ്പിക്കാന്‍ ഭാര്യയേയും പരിശീലിപ്പിച്ച് അധ്യാപികയാക്കി; മകളേയും മകനേയും തന്റെ വഴിയേ നടത്തി

യോഗാചാര്യ ആല്‍ബിയുടെ കീഴിലാണ് അനില്‍ പരിശീലനം നേടിയത്. പിന്നീട് പതഞ്ജലി യോഗാ സെന്ററിലെ ടി.മനോജിന്റെ കീഴില്‍ പരിശീലിച്ചു. അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് പ്രാധാന്യം നേടിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് ഈ കുടുംബം.

പള്ളുരുത്തി: പ്രകൃതിയോടിണങ്ങിയ ജീവിതം. നേരം പുലരുമ്പോള്‍ മുതല്‍ യോഗാ പരിശീലനം. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ യോഗ തന്റെ ജീവിതം തന്നെയായി മാറിയ കഥയാണ് യോഗാചാര്യ അനില്‍ കുമാറിന് പറയാനുള്ളത്. പള്ളുരുത്തി കോണം സ്വദേശിയായ അനില്‍ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി യോഗ ട്രെയിനിങ് നടത്തി വരികയാണ്. വിവാഹശേഷം ഭാര്യ നവീനയും യോഗ പരിശീലനം ആരംഭിച്ചു പിന്നീട് യോഗ ടീച്ചറായി. മക്കളായ അമൃത ലക്ഷ്മിയും, അനന്ത കൃഷ്ണനും യോഗ പരിശീലിക്കുന്നുണ്ട്. ലോക്ഡൗണ്‍ കാലം ഓണ്‍ലൈനിലൂടെ യോഗാ പരിശീലനം നല്‍കിയിരുന്നു ഈ കുടുംബം.

യോഗാചാര്യ ആല്‍ബിയുടെ കീഴിലാണ് അനില്‍ പരിശീലനം നേടിയത്. പിന്നീട് പതഞ്ജലി യോഗാ സെന്ററിലെ ടി.മനോജിന്റെ കീഴില്‍ പരിശീലിച്ചു. അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് പ്രാധാന്യം നേടിക്കൊടുത്ത  പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുകയാണ് ഈ കുടുംബം. കൊവിഡ് കാലത്ത് നിരവധി പേര്‍ യോഗ പരിശീലനത്തിനായി എത്തുന്നതായി ഇദ്ദേഹം പറഞ്ഞു.

  

യോഗയുടെ പ്രാധാന്യം തിരിച്ചറിയുകയാണ് നാട്. യോഗയ്ക്കായി അനില്‍ നല്‍കിയ സംഭാവനകള്‍ മാനിച്ച് ആയുഷ് മന്ത്രാലയം സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. യഥാര്‍ത്ഥ യോഗ പരിശീലകന് ജീവിതത്തില്‍ ദു:ഖങ്ങളില്ല. അന്യര്‍ക്കായി പങ്കുവക്കേണ്ടതും ഈ സന്തോഷങ്ങളാണ് ഇതാണ് അനില്‍ കുമാറിന്റെ പക്ഷം. വീട്ടില്‍ അമൃത യോഗ ട്രെയിനിങ് സെന്റര്‍ നടത്തി വരികയാണ് അനില്‍ കുമാറും കുടുംബവും.

 

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.