×
login
ജോലി ഉപേക്ഷിച്ച് യോഗ‍ പരിശീലകരായി; യോഗാ പാഠങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ അയൂര്‍തീരം യോഗാ പഠനകേന്ദ്രം സ്ഥാപിച്ചു; യോഗസാധന ഇവര്‍ക്ക് കുടുംബകാര്യം

ചിന്മയാമിഷനില്‍ നിന്നുള്ള യോഗാ പഠനം അനിതയ്ക്ക് പിന്നീട് ജീവിതമായി മാറുകയായിരുന്നു. ഇരുവരും ജോലി ഉപേക്ഷിച്ച് യോഗാ ക്ലാസ്സുകള്‍ തുടങ്ങി.

മട്ടാഞ്ചേരി: സ്വയം സാധനയ്‌ക്കൊപ്പം രമേശിനും കുടുംബത്തിനും യോഗാസനം ജീവിതവും കുടുംബകാര്യം കൂടിയാണ്. ഭാര്യ അനിതയും മകള്‍ അനുഷ്‌കയും ഒത്തു ചേരുന്നതോടെ ഫോര്‍ട്ടുകൊച്ചിയിലെ അമരാവതി 'അയൂര്‍ തീരം' യോഗയുടെ ആവേശമായി മാറും. കൊവിഡ് കാലത്തും ഓണ്‍ലൈന്‍ പഠനങ്ങള്‍ നടത്തി ഇവര്‍ യോഗ പരിശീലന പഠനത്തില്‍ ആഗോള ശ്രദ്ധേയരാകുകയാണ്. ജോലിക്കൊപ്പം കാല്‍ നുറ്റാണ്ടായി യോഗാ പഠന-പരിശീലനത്തിലായിരുന്ന അനിതയുമൊത്തുള്ള വിവാഹമാണ് സാമൂഹ്യ പ്രവര്‍ത്തകനായ രമേശ് അമരാവതിയെ യോഗയിലെത്തിച്ചത്.  

അനുഷ്‌ക യോഗാ പരിശീലനത്തില്‍

ഒപ്പം സ്‌കൂള്‍ക്കും സാമുഹ്യ കേന്ദ്രങ്ങളിലും സൗജന്യ നിരക്കില്‍ പഠനങ്ങളും നടത്തുന്നു. ഹഠയോഗ ശൈലിയാണ് ഇവരുടേത്. വ്യായാമ മുറയില്‍ തുടങ്ങി പ്രാണായാമവും സാധനയുമുണ്ട്. യോഗാ ക്ലാസുകളില്‍ സ്ത്രീകളാണ് ഏറെയുമെത്തുന്നതെന്ന് അനിത രമേശ് പറഞ്ഞു. യോഗാ ദിനാചരണ പ്രചരണത്തോടെ യോഗ സാധനയ്ക്ക് പ്രിയവും പ്രാധാന്യവുമേറി. പോലീസ് 

ചിന്മയാമിഷനില്‍ നിന്നുള്ള യോഗാ പഠനം അനിതയ്ക്ക് പിന്നീട് ജീവിതമായി മാറുകയായിരുന്നു. ഇരുവരും ജോലി ഉപേക്ഷിച്ച് യോഗാ ക്ലാസ്സുകള്‍ തുടങ്ങി. കൊച്ചിയിലെത്തുന്ന വിദേശികള്‍ക്ക് യോഗാ പാഠങ്ങള്‍ പകര്‍ന്ന് നല്കി അയൂര്‍തീരം യോഗാ പഠനകേന്ദ്രവും ആരംഭിച്ചു.  പ്രഭാതത്തില്‍ രക്ഷിതാക്കളുടെ യോഗാ പരിശീലനം കണ്ടതോടെ മകള്‍ അനുഷ്‌കയും അവര്‍ക്കൊപ്പമെത്തി. ഒന്നര പതിറ്റാണ്ടിനകം ആയിരത്തിലേറെ വിദേശികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും യോഗാസനം പഠിപ്പിച്ച അയൂര്‍തീരം ഇന്ന് ജര്‍മ്മനി, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കായി  ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്.  

 

ഉദ്യോഗസ്ഥര്‍ അടക്കം യോഗപരിശീലനത്തില്‍ ഇപ്പോള്‍ സജീവമാണ്. മാറുന്ന ജീവിത ശൈലിയില്‍ ആരോഗ്യ പരിപാലനത്തിനൊപ്പം മാനസികശാക്തീകരണത്തിലും നല്കുന്ന മാറ്റങ്ങള്‍ യോഗയെ  ലോകപ്രശസ്തവുമാക്കുകയാണെന്ന് ഇരുവരും പറഞ്ഞു.

 

  comment

  LATEST NEWS


  സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.