×
login
പുരുഷ ഹോക്കിയില്‍ സെമിഫൈനല്‍ ബര്‍ത്ത് തേടി ഇന്ത്യ ഇറങ്ങുന്നു; ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ബ്രിട്ടനെ നേരിടും

പൂള്‍ ബിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ബ്രിട്ടന്‍ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയും നേടിയ അവര്‍ക്ക് ഏഴു പോയിന്റ് ലഭിച്ചു.

ടോക്കിയോ: നാല്‍പ്പത്തിയൊന്ന് വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ സെമിഫൈനല്‍ ബര്‍ത്ത് തേടി ഇന്ത്യ ഇറങ്ങുന്നു. പഴയകാല പടക്കുതിരകളായ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന്് ബ്രിട്ടനെ നേരിടും. വൈകിട്ട് 5.30 ന് കളി തുടങ്ങും.  

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ എട്ട് സ്വര്‍ണ്ണമെഡലുകള്‍ സ്വന്തമാക്കിയ ടീമാണ് ഇന്ത്യ. 1980 മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണമെഡല്‍ നേടിയത്. അതിനുശേഷം ഇന്ത്യ തകര്‍ച്ചയിലേക്ക് നീങ്ങി. 1984 ലെ ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2008 ലെ ബീജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് യോഗ്യത നേടാനായില്ല. 2016 ലെ റിയോ ഗെയിംസില്‍ ഏറ്റവും പിന്നിലായി.  

എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. യോഗ്യതാ റൗണ്ടിലെ പൂള്‍ എ യില്‍ നാലു വിജയവും ഒരു തോല്‍വിയും നേടിയ ഇന്ത്യ പന്ത്രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ലോക ഒന്നാം നമ്പറായ ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോറ്റത്.  

പൂള്‍ ബിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ബ്രിട്ടന്‍ ക്വാര്‍ട്ടറിലെത്തിയത്. രണ്ട് വിജയവും രണ്ട് തോല്‍വിയും ഒരു സമനിലയും നേടിയ അവര്‍ക്ക് ഏഴു പോയിന്റ് ലഭിച്ചു.  

ഓസ്‌ട്രേലിയയോട് 1-7 ന് നാണംകെട്ട ശേഷം ശക്തമായ പോരാട്ടത്തിലൂടെ കുതിക്കുന്ന ഇന്ത്യക്കാണ് ക്വാര്‍ട്ടറില്‍ മേല്‍ക്കൈ. അവസരങ്ങള്‍ സൃഷ്്ടിക്കുന്നതിലും ഗോള്‍ അടിക്കുന്നതിലും ഇന്ത്യന്‍ താരങ്ങള്‍ മിടുക്കരാണ്.

 

  comment
  • Tags:

  LATEST NEWS


  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സുഹാസിനി ജൂറി അധ്യക്ഷ; പുരസ്‌കാരത്തിന് മത്സരിക്കുന്നത് 80 സിനിമകള്‍; ഒക്ടോബറില്‍ പ്രഖ്യാപനം


  അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.