ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് കളി. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ വെയ്ല്സിനെതിരെ ഏകപക്ഷീയമായ എട്ടു ഗോള്‍ ജയം നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ കടക്കാനാവുമായിരുന്നു.
ഭുവനേശ്വര്‍: ലോകകപ്പ്ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക ക്രോസ് ഓവര്‍ പോരാട്ടം. ഡി ഗ്രൂപ്പില്‍ ഇന്ത്യ ഏഴു പോയിന്റ് നേടിയെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ഇംഗ്ലണ്ട് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ഇതോടെ ഇന്ത്യക്ക് ഗ്രൂപ്പ് സിയിലെ മൂന്നാം സ്ഥാനക്കാരായ ന്യൂസിലന്‍ഡുമായുള്ള ക്രോസ്ഓവര്‍ മത്സരം ഇന്ന് ജയിച്ചാലേ ക്വാര്‍ട്ടറില്‍ കടക്കാനാവൂ.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴു മണിക്കാണ് കളി. ഗ്രൂപ്പിലെ താരതമ്യേന ദുര്‍ബലരായ വെയ്ല്സിനെതിരെ ഏകപക്ഷീയമായ എട്ടു ഗോള്‍ ജയം നേടിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ കടക്കാനാവുമായിരുന്നു. എന്നാല്‍ വെയ്ല്സിനെതിരെ ഇന്ത്യ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ജയിച്ചത്. അതേസമയം ഇംഗ്ലണ്ട് മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് സ്പെയിനിനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇന്നു ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ ബല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍.
ക്രോസ്ഓവര്‍ കളിക്കുമുമ്പ് മധ്യനിര താരം ഹാര്‍ദിക് സിങ് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്കു തിരിച്ചടിയായി. ഇംഗ്ലണ്ടിനെതിരായ കളിയില്‍ കൈക്കുഴയില്‍ പരിക്കേറ്റ ഹാര്‍ദിക്കിന് ന്യൂസിലന്‍ഡിനെതിരെ കളിക്കാന്‍ കഴിയില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. ഹാര്‍ദിക്കിനു പരകം രാജ് കുമാര്‍ പാല് മധ്യനിരയില്‍ കളിക്കും.
അഞ്ചു ഹാട്രിക്കുകള്‍
ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ അരങ്ങേറിയ ശനിയാഴ്ച കലിംഗ സ്റ്റേഡിയത്തില്‍ പിറന്നത് അഞ്ചു ഹാട്രിക്കുകള്‍. നാലുകളികളിലും ഒരു കളിക്കാരന്റെ ഹാട്രിക്ക് നേട്ടത്തോടെയാണ് ടീമുകള്‍ വിജയം നേടിയത്. 5-5 സമനിലയില്‍ പിരിഞ്ഞ ഫ്രാന്‍സ്, അര്‍ജന്റീന പോരാട്ടത്തില്‍ ഇടു ടീമില്‍ നിന്നും ഹാട്രിക് നേട്ടമുണ്ടായി. ഫ്രാന്‍സിന്റെ വിക്ടര്‍ ഷാര്‍ലെറ്റും അര്‍ജന്റീനയുടെ നിക്കോളാസ് ഡെല്ല ടാറയും ഹാട്രിക് തികച്ചു. ഓസ്ട്രേലിയയുടെ ബ്ലേക് ഗോവേഴ്സ്, ബെല്‍ജിയത്തിന്റെ ടോം ബൂണ്‍, ജര്‍മനിയുടെ നിക്ലാസ് വെല്ലെന്‍ എന്നിവരാണ് ഹാട്രിക് തികച്ച മറ്റു താരങ്ങള്‍. ശനിയാഴ്ചത്തെ നാലു കളികളില്‍ ആകെ അടിച്ചത് 38 ഗോളുകള്‍. ഗ്രൂപ്പ് എയില്‍ നിന്ന് ഓസ്ട്രേലിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് ബെല്‍ജിയവും നേരിട്ടു ക്വാര്‍ട്ടറില്‍ കടന്നു. അര്‍ജന്റീന, ജര്‍മനി, ഫ്രാന്‍സ്, കൊറിയ ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കാന്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കണം.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഭിമാനമായി കേരളത്തിന്റെ ഹോക്കി താരം; മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്
ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇന്ന് മരണക്കളി; ന്യൂസിലന്‍ഡുമായി ക്രോസ്ഓവര്‍
ലോകകപ്പ് ഹോക്കി: സ്പെയ്ന്‍ മിന്നും ജയം, ഇന്ത്യക്ക് സമനില, ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട്
ലോകകപ്പ് ഹോക്കിയിൽ കരുത്തരുടെ തേരോട്ടം; ബെല്‍ജിയം എതിരില്ലാത്ത അഞ്ചു ഗോളിന് കൊറിയയെ തകര്‍ത്തു, നെതര്‍ലന്‍ഡ്സ് 4-0ന് മലേഷ്യയെ മുക്കി
ലോകകപ്പ് ഹോക്കി: മുന്നേറാന്‍ ജയം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ
ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് വിരാമം; ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടത് ഷൂട്ടൗട്ടില്‍