×
login
ഹോക്കിയില്‍ ഇന്ത്യ ആതിഥേയരായ ജപ്പാനേയും തോല്‍പിച്ചു

ആസ്ട്രലിയയാണ് പൂള്‍എ യിലെ ഒന്നാമന്‍.

ടോക്കിയോ:  ഒളിംപ്ക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ ആതിഥേയരായ ജപ്പാനേയും തോല്‍പിച്ചു. പൂളിലെ അവസാന മത്സരത്തില്‍ 5-3 നാണ് ഇന്ത്യന്‍ ജയം.പൂള്‍ എയിലെ  രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യ ഞായറാഴ്ച പൂള്‍ ബിയില്‍ മൂന്നാം സ്ഥാനത്തെത്തുന്ന ടീമിനെ ക്വാര്‍ട്ടറില്‍  നേരിടും. ആസ്ട്രലിയയാണ് പൂള്‍എ യിലെ ഒന്നാമന്‍.  

ഇന്ത്യന്‍ മുന്നേറ്റത്തോടെയായിരുന്നു ഇന്നത്തെ കളി തുടങ്ങിയത്. ആദ്യ പകുതിയില്‍ 12-3ം മിനിറ്റില്‍ കിട്ടിയ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ മാന്‍പ്രീത് സിംഗ് നല്ലതുപോലെ എടുക്കുകയും  ഹര്‍മാന്‍ പ്രീത് സിംഗ് ഗോളാക്കുയും ചെയ്തു. ടോക്കിയോ ഒളിംപിക്‌സില്‍ ഹര്‍മാന്റെ നാലാം ഗോള്‍. 17-ാം മിനിറ്റില്‍ ഇന്ത്യ വീണ്ടും ജപ്പാന്‍ വല ചലിപ്പിച്ചു.  ആദ്യ പകുതി തീരാറായപ്പോള്‍ ജപ്പാന്‍ തൊടുത്ത സന്ദര ഷോട്ട് പി ആര്‍ ശ്രീജേഷ് തടഞ്ഞു. 32-ാം മിനിറ്റില്‍  വാന്റനാബ് ഗോളടിച്ച് സ്‌കോര്‍ തില്യതയിലാക്കി (2-2). അടുത്ത മിനിറ്റില്‍ ഇന്ത്യ വീണ്ടും ലീഡ് നേടി. ഷംസീര്‍ സിംഗിന്റെതായിരുന്നു ഗോള്‍. 52-ാം മിനിറ്റില്‍ വീണ്ടും ഭാരതത്തിന്റെ ഗോള്‍. സുരീന്ദരാണ് അടിച്ചത്. 56-ാം മിനിറ്റില്‍ വീണ്ടും ഇന്ത്്യന്‍ ഗോള്‍. ഗുര്‍ജന്തിന്റെ വക. ഇന്ത്യ 5-2 ന് മുന്നില്‍. കളി തീരാന്‍ ഒരു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജപ്പാന്‍ ഒരു ഗോള്‍ നേടി തോല്‍വിയുടെ ഭാരം കുറച്ചു

 

 

 

    comment

    LATEST NEWS


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.