1964ലെ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1960 റോം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ സംഘത്തിലും ഈ മിഡ്ഫീല്‍ഡര്‍ കളിച്ചിരുന്നു.
ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന ചരണ്‍ജിത് സിങ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. ജന്മനാടായ ഹിമാചല്‍ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം.
1964ലെ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് സ്ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടമായിരുന്നു.1960 റോം ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യന്‍ സംഘത്തിലും ഈ മിഡ്ഫീല്‍ഡര്‍ കളിച്ചിരുന്നു. 1962ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും ചരണ്‍ജിത് സിങ് ഇടംനേടി. കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
1931 ഫെബ്രുവരി 13ന് ഉനയിലെ ഒരു ഗ്രാമത്തിലാണ് ചരണ്‍ജിത് ജനിച്ചത്. ഡെറാഡൂണിലെ കേണല്‍ ബ്രൗണ്‍ കേംബ്രിഡ്ജ് സ്കൂള്‍, പഞ്ചാബ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. കായിക ലോകത്തെ അനേകം പ്രമുഖരാണ് ചരണ്‍ജിത്തിന് അന്തിമോപചാരം അര്‍പ്പിച്ചത്.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഭിമാനമായി കേരളത്തിന്റെ ഹോക്കി താരം; മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്
ഉടനെയൊന്നും വിരമിക്കില്ല; പോരട്ടം തുടരും; അടുത്ത ലക്ഷ്യം ലോകകപ്പ് മെഡല്‍: പി.ആര്. ശ്രീജേഷ്