×
login
ബ്രിട്ടനോട് ഐയര്‍ലന്റ് (2-0)തോറ്റു: വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

.വന്ദന കത്താരിയയുടെ ഹാട്രിക് ഗോളാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്

ടോക്കിയോ:  ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച്  ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യന്‍ ഹോക്കി വനിതകള്‍.  ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തില്‍ 4-3 നാണ് ഇന്ത്യന്‍ ജയം.വന്ദന കത്താരിയയുടെ ഹാട്രിക് ഗോളാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്

പൂള്‍ എ യിലെ അവസാന മത്സരത്തില്‍  ബ്രിട്ടനോട്  ഐയര്‍ലന്റ് (2-0)തോറ്റതോടെ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു

18-ാം മിനിറ്റില്‍ ഇന്ത്യയുടെ വന്ദന കത്താരിയ ആദ്യ ഗോള്‍ അടിച്ചു. മികച്ച ഫീല്‍ഡ് ഗോള്‍ നേടി ഇന്ത്യ സമ്മര്‍ദ്ദത്തിലല്ലെന്ന് വന്ദന കട്ടാരിയ ഉറപ്പുവരുത്തി.

ഇന്ത്യന്‍ വനിതകള്‍ മിഡ്ഫീല്‍ഡിലും പ്രതിരോധത്തിലും മികച്ച ഫോമിലായിരുന്നു. എന്നാല്‍ ആക്രമണവും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കുന്നതിലും പ്രശ്‌നമായിരുന്നു.

ആദ്യ പാദം തീരാന്‍ രണ്ടു മിനിറ്റു ബാക്കിയുള്ളപ്പോള്‍ ദക്ഷിണാഫ്രിക്ക സമനില ഗോള്‍ നേടി. ഗ്ലാസ്ബിയുടെ വക ഗോള്‍.  4 സെക്കന്‍ഡ് ശേഷിക്കെ ഇന്ത്യ ഒരു  നാലു പെനാല്‍റ്റി കോര്‍ണര്‍  അവസരങ്ങളാണ് ആദ്യ പാദത്തില്‍ മാത്രം ഇന്ത്യ  ഗോള്‍ നേടാതെ കളഞ്ഞത്.

രണ്ടാം പാദത്തിന്റെ മൂന്നാം മിനിറ്റില്‍ ഇന്ത്യ വീണ്ടും മുന്നിലെത്തി. ഇത്തവണ പെനാല്‍റ്റി കോര്‍ണര്‍ പാഴായില്ല. ദീപാ ഗ്രേസ് എടുത്ത കോര്‍ണര്‍ കിക്ക് വന്ദന വലയിലിട്ടു.വന്ദന കട്ടാരിയയുടെ രണ്ടാം ഗോള്‍.  ആദ്യപാദത്തിന്റെ ആവര്‍ത്തനം പോലെ രണ്ടാം പാദത്തിന്റെ അന്ത്യ നിമിഷത്തില്‍ ദക്ഷി്ണാഫ്രിക്കയുടെ സമനില ഗോള്‍

അവസാന നിമിഷം പെനാല്‍റ്റി കോര്‍ണര്‍ ഒഴികെ, ദക്ഷിണാഫ്രിക്കയ്ക്ക്് ആക്രമണാത്മക അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല, മാത്രമല്ല ഉടനീളം സമ്മര്‍ദ്ദത്തിലായിരുന്നു.

ആദ്യ രണ്ടു പാദങ്ങളുടെ ആവര്‍ത്തനം മൂന്നാം പാദത്തിലും. തുടക്കത്തിലേ ഇന്ത്യയ്ക്ക് ഗോള്‍. നേഹ ഗോയലിന്റെ കന്നി ഗോള്‍. മോനിക്ക എടുത്ത പെനാല്‍റ്റി കോര്‍ണറാണ് നേഹ ഗോളാക്കിയത്. ഇന്ത്യ (3-2)

ഗ്രീന്‍ കാര്‍ഡിനെ പിന്തുടര്‍ന്ന് ഒരു കളിക്കാരന് കുറവുള്ള ഇന്ത്യന്‍ പ്രതിരോധത്തിലെ വിടവ് മാരിസന്‍ മറൈസ് മുതലാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും സമനില നേടാന്‍ കഴിഞ്ഞു

വന്ദന വീണ്ടും. ഹാട്രിക് ഗോള്‍. ഇന്ത്യ 4-3 ന് മുന്നില്‍

വന്ദന കത്താരിയ

 

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.