ഇന്ത്യക്ക വേണ്ടി അരയ്ജീത് സിംഗ് ഹുണ്ടല്‍ , ശാരദ നന്ദ് തിവാരി , ഉത്തം സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം
സലാല: ഒമാനിലെ സലാലയില്‍ നടക്കുന്ന പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ലെ തങ്ങളുടെ രണ്ടാം പൂള്‍ എ ഗെയിമില്‍ ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തി. 3-1 നാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിജയം.
ഇന്ത്യക്ക് വേണ്ടി അരയ്ജീത് സിംഗ് ഹുണ്ടല്‍ , ശാരദ നന്ദ് തിവാരി , ഉത്തം സിംഗ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ജപ്പാന് വേണ്ടി കുംപെ യസുദ ഗോളടിച്ചു. ജൂനിയര്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ രണ്ടാമത്തെ വിജയമാണിത്.
പകുതി സമയത്ത് ജപ്പാന്‍ 1-0ന് മുന്നിലായിരുന്നു.ഇടവേളയ്ക്ക് ശേഷം ജപ്പാനാണ് മികച്ച നീക്കങ്ങള്‍ നടത്തിയത്. പിന്നാലെ ഇന്ത്യന്‍ ടീം തിരിച്ചടിച്ചു.അരജീത് സിംഗ് ഹുന്‍ഡാല്‍ 36 ാം മിനിട്ടില്‍ ഇടതുവശത്ത് നിന്നുളള നീക്കത്തോടെ സമനില ഗോള്‍ നേടി. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തിലേക്ക് നീങ്ങുകയും പെനാല്‍റ്റി കോര്‍ണറുകളുടെ ഒരു പരമ്പര നേടുകയും ചെയ്തു. അതില്‍ അവസാനത്തേത് അവരെ ലീഡിലേക്ക് നയിക്കാന്‍ സഹായിച്ചു, ശാരദാ നന്ദ് തിവാരി മുപ്പത്തി ഒമ്പതാം മിനിട്ടില്‍ ഗോള്‍ നേടി.
ക്യാപ്റ്റന്‍ ഉത്തം സിംഗ് അമ്പത്തിയാറാം മിനിട്ടില്‍ ഗോള്‍ നേടി. ജപ്പാന്‍ വേഗത്തില്‍ തിരിച്ചടിക്കാന്‍ നോക്കി, എന്നിരുന്നാലും, ഇന്ത്യയുടെ പ്രതിരോധ നിരയില്‍ വിളളല്‍ സൃഷ്ടിക്കാനായില്ല.
അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്
ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഭിമാനമായി കേരളത്തിന്റെ ഹോക്കി താരം; മികച്ച കായിക താരത്തിനുള്ള വേള്‍ഡ് ഗെയിംസ് പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്
പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന് ജയം; ചൈനീസ് തായ്പേയിയെ 18-0 ന് തകര്‍ത്തു
ഒരുവര്‍ഷമായി പ്രതിഫലമില്ല; ഡച്ചുകാരനായ പാക് ഹോക്കി പരിശീലകന് രാജിവച്ചു
വനിതാ ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം, അടുത്ത മത്സരം ശനിയാഴ്ച
വനിതാ ഹോക്കി: ഇന്ന് ഓസ്ട്രേലിയക്കെതിരെ
പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കി; ജപ്പാനെതിര ഇന്ത്യക്ക് ജയം