×
login
ആത്മവിശ്വാസം വേണം; ജയിച്ചേ തീരൂ എന്ന മാനസികാവസ്ഥയും

ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാനസികമായ കരുത്തും ആര്‍ജിക്കണം. ഇന്ത്യയുടെ ഹോക്കി ടീമില്‍ പലപ്പോഴും ആത്മവിശ്വാസമില്ലാത്തതായി കാണുന്നു. ഇതു നല്ല ടീമാണ്. നല്ല തുടക്കം കിട്ടിയതു മുതലാക്കാന്‍ ഇന്ത്യയ്ക്കു കഴിയേണ്ടിയിരുന്നു. പക്ഷേ, പൂര്‍ണമായി മുതലാക്കിയില്ല.

ഒളിമ്പ്യന്‍ എം.പി. ഗണേഷ്

ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും മാനസികമായ കരുത്തും ആര്‍ജിക്കണം. ഇന്ത്യയുടെ ഹോക്കി ടീമില്‍ പലപ്പോഴും ആത്മവിശ്വാസമില്ലാത്തതായി കാണുന്നു. ഇതു നല്ല ടീമാണ്. നല്ല തുടക്കം കിട്ടിയതു മുതലാക്കാന്‍ ഇന്ത്യയ്ക്കു കഴിയേണ്ടിയിരുന്നു. പക്ഷേ, പൂര്‍ണമായി മുതലാക്കിയില്ല. ലോകഹോക്കിയില്‍ ന്യൂസിലന്‍ഡ് മോശമായ ടീമല്ല. ആദ്യമത്സരത്തില്‍ അവര്‍ക്കെതിരെ വിജയിച്ചത് ടൂര്‍ണമെന്റില്‍ ഉടനീളം കരുത്തു നല്‍കും. എന്നാല്‍ അതല്ല സംഭവിച്ചത്. ഓസ്ട്രേലിയയോടുള്ള 7-1ന്റെ തോല്‍വി ഭീകരമായിപ്പോയി. രണ്ടു ടീമുകളും തമ്മില്‍ ശൈലിയിലും സമീപനത്തിലും വ്യക്തമായ വ്യത്യാസമുണ്ട്. എങ്കിലും സ്‌കോര്‍ സൂചിപ്പിക്കുന്നത്ര ആഴം അതിനില്ല. പരാജയം കളിയുടെ ഭാഗമാണെന്ന് സമ്മതിക്കാം. പക്ഷേ, ആത്മവിശ്വസത്തോടെ മത്സരത്തെ സമീപിക്കാന്‍ കഴിയാത്തതാണ് വലിയ തകര്‍ച്ചയ്ക്കു കാരണം.

ആ വീഴ്ചയുടെ വേദന മറക്കാന്‍ സ്പെയ്നിനെതിരെ നല്ലൊരു വിജയം കിട്ടി. എന്നാല്‍, ഒന്നോര്‍ക്കണം. ടോക്കിയോയില്‍ എത്തിയിരിക്കുന്നത് സ്പെയ്നിന്റെ ഏറ്റവും നല്ല ടീമല്ല. അതുകൊണ്ട് ആ വിജയത്തില്‍ അത്ര വലുതായി ആഹ്ലാദിക്കരുത്. കയ്യില്‍ കിട്ടിയ മൂന്നു പോയിന്റ് വലിയ നേട്ടം തന്നെയെന്നു സമ്മതിക്കാം. വിജയത്തിന്റെ പേരില്‍ ആത്മവിശ്വാസം കൂടുന്നത് അപകടമായിരിക്കുമെന്നു മാത്രം. അര്‍ജന്റീനയ്ക്കും ജപ്പാനുമെതിരായ രണ്ടു കളികൂടി ബാക്കിയുണ്ട്. അതായത്, അവസരം ബാക്കിനില്‍ക്കുന്നു, പക്ഷേ, പ്രയോജനപ്പെടുത്താന്‍ നല്ല അധ്വാനം വേണം. ജയിച്ചേ തീരൂ എന്ന മാനസികാവസ്ഥയോടെ വേണം ഇനിയുള്ള കളികളെ സമീപിക്കാന്‍. സ്പെയ്നിന് എതിരായ വിജയത്തിന്റെ പ്രതിഫലനം കാണേണ്ടത് അവിടെയാണ്. അര്‍ജന്റീന സ്വതേ അപകടകാരികളാണ്. അത് അവര്‍ പലപ്പോഴും കാണിച്ചുതന്നിട്ടുമുണ്ട്. ഇന്ത്യ തന്നെ അവരില്‍ത്തട്ടി പലതവണ വീണു പോയിട്ടുമുണ്ട്. വലിയ നാട്യങ്ങളില്ലാത്ത ടീം ജപ്പാനാണ്. എങ്കിലും സ്വന്തം നാട്ടില്‍ അവരേയും ചെറുതായി കാണരുത്. ന്യൂസിലന്‍ഡിനെ സമനിലയില്‍ പിടിച്ചത് ചെറിയ കാര്യമല്ല. ഏതായാലും നമുക്കു ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യം വയ്ക്കാം. അവിടന്നങ്ങോട്ടു മരണക്കളിയാണല്ലോ.  

(മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും  പരിശീലകനുമാണ് ലേഖകന്‍)

 

  comment

  LATEST NEWS


  കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.