×
login
ഉടനെയൊന്നും വിരമിക്കില്ല; പോരട്ടം തുടരും; അടുത്ത ലക്ഷ്യം ലോകകപ്പ് മെഡല്‍: പി.ആര്‍. ശ്രീജേഷ്

2006 ലാണ് ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. 2016 ലെ റിയോ ഒളിമ്പിക്സില്‍ ശ്രീജേഷ് നയിച്ച ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 2014 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ശ്രീജേഷ് അംഗമായിരുന്നു. ഒളിമ്പിക്സ് മെഡല്‍ എന്ന സ്വപ്നം പോയ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സില്‍ സഫലമായി.

കൊച്ചി: ലോകകപ്പ് മെഡലാണ് അടുത്ത ലക്ഷ്യമെന്ന് മലയാളിയായ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്. ഉടനെയൊന്നും വിരമിക്കില്ല. ഒളിമ്പിക്സ് മെഡലിനൊപ്പം ലോകകപ്പ് മെഡലും നേടണമെന്നാണ് ആഗ്രഹമെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു.

2006 ലാണ് ശ്രീജേഷ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറിയത്. 2016 ലെ റിയോ ഒളിമ്പിക്സില്‍ ശ്രീജേഷ് നയിച്ച ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 2014 ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ ശ്രീജേഷ് അംഗമായിരുന്നു. ഒളിമ്പിക്സ് മെഡല്‍ എന്ന സ്വപ്നം പോയ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സില്‍ സഫലമായി. 41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സില്‍ മെഡല്‍ നേടിയത്. ലോകത്തെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളായ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ ടോക്കിയോയില്‍  വെങ്കലം കരസ്ഥമാക്കിത്.

ഒളിമ്പിക്സ് മെഡല്‍ ഒരു സ്വപ്നമായിരുന്നു. മെഡലിന്റെ നിറം മാറ്റാന്‍ ഇനിയും അവസരമുണ്ട്. ഈ വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. എഫ്ഐഎച്ച് പ്രോ ലീഗ്, കോമണ്‍ വെല്‍ത്ത് ഗെയിംസ്്, ഏഷ്യന്‍ ഗെയിംസ് എന്നിവ ഈ വര്‍ഷമാണ് നടക്കുന്നതെന്ന് ശ്രീജേഷ് പറഞ്ഞു. ശ്രീജേഷിനെ കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്. വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റാംപാലാണ് ഈ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ താരം.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.