×
login
'തലൈവി' മാസ് പൊളിറ്റിക്കല്‍ ത്രില്ലറല്ല; ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്ര'; തിയറ്റര്‍ റിലീസിന് പിന്നാലെ ഒടിടി റിലീസും പ്രഖ്യാപിച്ചു

ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും.

മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന 'തലൈവി' മാസ് പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന്‍ വിജയ്. സിനിമ  ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്രമാത്രമാണ്. സിനിമയില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.  ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും.  

സെപ്റ്റംബര്‍ 10ന് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുന്നോടിയായി നടി കങ്കണ ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രത്യേക സ്‌ക്രീനിങ്ങും നടന്നിരുന്നു. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമയുടെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത നാല് ആഴ്ച്ചകള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.  

    comment

    LATEST NEWS


    അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


    സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


    മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


    പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


    പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


    ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.