×
login
ജോണി ഡെപ്പിന് എതിരെ കടുത്ത ആരോപണവുമായി മുന്‍ഭാര്യ ആംബര്‍ ഹെഡ്, സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു

കുപ്പിയെടുത്ത് പൊട്ടിച്ച് അത് തന്റെ കഴുത്തില്‍ ചേര്‍ത്ത് പിടിച്ച് തന്റെ മുഖം വികൃതമാക്കുമെന്നു ഭീഷണിപ്പെടുത്തി.ഞാന്‍ അയാളുടെ ജിവിതം നശിപ്പിച്ചെന്നു അലറിവിളിച്ചാണ് പൊട്ടിയകുപ്പി കഴുത്തില്‍ വെച്ചത്.ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചു കീറുകയും, കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആംബര്‍ ഹെഡ് കോടതിയില്‍ പറഞ്ഞു.

വാഷിങ്ടന്‍: ജോണി ഡെപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ ആംബര്‍ ഹെഡ്.ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുളള മാനനഷ്ടകേസിന്റെ വിചരണയ്ക്കിടെയാണ് ആംബര്‍ ഹെഡ് കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.ജോണി ഡെപ്പ് ആംബര്‍ ഹെഡിനെ പൊട്ടിയ കുപ്പിയുപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നും,കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് ഇവര്‍ കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്.ആംബര്‍ ഹെഡ് സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ പൊട്ടിക്കരഞ്ഞു.2015ലായിരുന്നു ഇവരുടെ വിവാഹം.വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ തന്നെ പ്രശ്‌നങ്ങള്‍ തുടങ്ങി.ആ സമയത്താണ് തന്നെ കുപ്പികൊണ്ട് ആക്രമിച്ചത്.കേസിന്റെ രണ്ടാം ദിവസം മൊഴി നല്‍കാന്‍ എത്തിയ ആംബര്‍ ഹെഡ് തനിക്ക് നേരിട്ട ക്രൂരതകള്‍ വിവരിച്ചു.

2015 മാര്‍ച്ചില്‍ സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയായില്‍ ആയിരുന്ന സമയത്ത് ജോണി ഡെപ്പ് മദ്യപിച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കനിടെ താന്‍ മദ്യകുപ്പി നിലത്തടിച്ചു പൊട്ടിച്ചു.ഇതില്‍ കുപിതനായ ഡെപ്പ് മദ്യകുപ്പി തനിക്ക് നേരെ വലിച്ചെറിഞ്ഞു.എന്നാല്‍ ഭാഗ്യവശാല്‍ ദേഹത്ത് കൊണ്ടില്ല.വീണ്ടുമൊരു കുപ്പിയെടുത്ത് പൊട്ടിച്ച് അത് തന്റെ കഴുത്തില്‍ ചേര്‍ത്ത് പിടിച്ച് തന്റെ മുഖം വികൃതമാക്കുമെന്നു ഭീഷണിപ്പെടുത്തി.ഞാന്‍ അയാളുടെ ജിവിതം നശിപ്പിച്ചെന്നു അലറിവിളിച്ചാണ് പൊട്ടിയകുപ്പി കഴുത്തില്‍ വെച്ചത്.ഡെപ്പ് തന്റെ നൈറ്റ് ഗൗണ്‍ വലിച്ചു കീറുകയും, കുപ്പി കൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആംബര്‍ ഹെഡ് കോടതിയില്‍ പറഞ്ഞു.


ആംബര്‍ ഹെഡ് 2018ല്‍ വാഷിങ്ടന്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിനിരയായ വ്യക്തിയാണെന്ന് എഴുതിയിരുന്നു.ഇതിന്റെ പേരില്‍ ജോണി ഡെപ്പ് 50 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.ലേഖനത്തില്‍ പേര് പറയുന്നില്ലെങ്കിലും പീഡനാരോപണം ഉണ്ടായതോടെ തന്റെ കരിയര്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജോണി ഡെപ്പ് കേസ് കൊടുത്തത്.പിന്നാലെ ആംബര്‍ ഹെഡ് കേസ് ഫയല്‍ ചെയ്തു.താന്‍ ഡെപ്പില്‍ നിന്ന് തുടര്‍ച്ചയായ ശാരിരീക പീഡനം ഏറ്റിരുന്നു എന്ന് കാണിച്ച് 100 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹെഡിന്റെ പരാതി.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.